HOME
DETAILS

വളാഞ്ചേരിയിൽ 14-കാരിയിൽ നിന്ന് 5.5 പവൻ സ്വർണം കവർന്ന സംഭവം; പ്രതിയും സുഹൃത്തും പെൺകുട്ടിയെ പീഡിപ്പിച്ചു; കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

  
Web Desk
September 21 2025 | 10:09 AM

14-year-old girl robbed of 55 paise gold in valanchery raped by accused and friend one more arrested

വളാഞ്ചേരി: മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ 14 വയസ്സുള്ള പെൺകുട്ടിയിൽ നിന്ന് 5.5 പവൻ സ്വർണാഭരണം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി മനോജിനെയാണ് വളാഞ്ചേരി പൊലിസ് പിടികൂടിയത്. കേസിൽ മുഖ്യപ്രതിയായ ചമ്രവട്ടം സ്വദേശി തുമ്പിൽ മുഹമ്മദ് അജ്മലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്നാപ്ചാറ്റ് വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച അജ്മൽ, തന്റെ പിതാവ് സ്വർണ വ്യാപാരിയാണെന്നും പുതിയ മാല പണിയിച്ച് നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച്, കുട്ടിയുടെ അമ്മയുടെ സ്വർണമാല കൈവശപ്പെടുത്തുകയായിരുന്നു.

പൊലിസ് അന്വേഷണത്തിൽ, അജ്മലും മനോജും ചേർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിൽ, സ്വർണം കവർന്നതിന് പുറമെ, പോക്സോ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ 4-നാണ് അജ്മൽ സ്നാപ്ചാറ്റ് വഴി പെൺകുട്ടിയുമായി പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ വിശ്വാസം നേടിയെടുത്ത പ്രതി, പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാങ്ങുകയും ചെയ്തു. തന്റെ പിതാവ് ജ്വല്ലറി വ്യാപാരിയാണെന്നും, മാലയുടെ ചിത്രം അയച്ചാൽ പുതിയ മോഡൽ മാല പണിയിച്ച് നൽകാമെന്നും വാഗ്ദാനം ചെയ്തു. ഇതനുസരിച്ച്, പെൺകുട്ടി സ്വന്തം മാലയുടെ ചിത്രം അയച്ചുകൊടുത്തു. എന്നാൽ, അത് ചെറുതാണെന്നും വലിയ മാലയാണെങ്കിൽ അതിനേക്കാൾ മികച്ച മാല നൽകാമെന്നും പറഞ്ഞ് അജ്മൽ പെൺകുട്ടിയെ പ്രേരിപ്പിച്ചു. തുടർന്ന്, പെൺകുട്ടി തന്റെ അമ്മയുടെ 5.5 പവന്റെ സ്വർണമാലയുടെ ചിത്രം അയച്ചു.

മാല നേരിൽ കണ്ടാലേ മോഡൽ മനസ്സിലാകൂ എന്ന് പറഞ്ഞ അജ്മൽ, പെൺകുട്ടിയോട് തന്റെ ലൊക്കേഷൻ അയക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച്, പെൺകുട്ടി ലൊക്കേഷൻ അയച്ചുകൊടുത്തു. വീട്ടിലെത്തിയ അജ്മൽ, ജനലിലൂടെ പെൺകുട്ടി നൽകിയ മാലയുമായി കടന്നുകളഞ്ഞു. പിന്നീട്, തന്റെ സ്നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് അജ്മൽ ഒളിവിൽ പോയി.

വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ പെൺകുട്ടി, സംഭവം രക്ഷിതാക്കളോട് പറയുകയായിരുന്നു. തുടർന്ന്, വളാഞ്ചേരി പൊലിസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലിസ് അജ്മലിനെ പിടികൂടിയത്. കേസിന്റെ തുടർ അന്വേഷണത്തിൽ പ്രതിയുടെ സുഹൃത്ത് മനോജിന്റെ പങ്കാളിത്തവും വെളിവായി, തുടർന്ന് മനോജിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വർഷവും സമാനമായ ഒരു കേസിൽ അജ്മൽ പൊലിസ് പിടിയിലായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. സോഷ്യൽ മീഡിയ വഴി പെൺകുട്ടികളെ വഞ്ചിക്കുന്ന രീതി ഇയാൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് പൊലിസ് കണ്ടെത്തി. നിലവിൽ, ഇരുവർക്കുമെതിരെ പോക്സോ നിയമപ്രകാരവും മോഷണക്കുറ്റത്തിനും കേസ് എടുത്തിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടി പരിഷ്‌കരണം; ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വിലകുറയും; പുതിയ നിരക്കുകള്‍ അറിഞ്ഞിരിക്കാം

National
  •  2 hours ago
No Image

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു; എ.എന്‍.ഐ എഡിറ്റര്‍ക്കെതിരെ കേസെടുത്ത് കോടതി

National
  •  3 hours ago
No Image

മുസ്‌ലിം സെയിൽസ്മാൻമാരെ പിരിച്ചുവിടണം: വിദ്വേഷ കാമ്പയിനുമായി കടകൾ കയറിയിറങ്ങി മുതിർന്ന ബിജെപി നേതാവിന്റെ മകൻ 

National
  •  3 hours ago
No Image

ലോകത്തെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള രാജ്യങ്ങൾ ഇവ; ഇന്ത്യയുടെ സ്ഥാനം ആദ്യ പത്തിൽ

Economy
  •  3 hours ago
No Image

വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ് ജിഎസ്ടി; പുതിയ പരിഷ്‌കരണം അപര്യാപ്തം; വിമര്‍ശിച്ച് കോണ്‍ഗ്രസ്

National
  •  3 hours ago
No Image

ദുബൈയിലെ സ്വർണ വില കുതിച്ചുയരുന്നു; തൂക്കത്തേക്കാൾ ഏറെ ബജറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന 

uae
  •  4 hours ago
No Image

ഹമാസ് ഭീകരസംഘടനയല്ല, ആയുധങ്ങളോടെ ഇസ്റാഈലിനെതിരെ തിരിച്ചടിക്കണം; ടെൽ അവീവിൽ ബോംബ് വീണാലേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂ; ജി.സുധാകരൻ

Kerala
  •  4 hours ago
No Image

കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസ അന്വേഷണ സേവനം ആരംഭിച്ചു; 'സഹേൽ' ആപ്പിൽ പുതിയ ഡിജിറ്റൽ സംവിധാനം

Kuwait
  •  4 hours ago
No Image

അയ്യപ്പ സംഗമത്തിന് പിന്നാലെ ശബരിമല സംരക്ഷണ സംഗമത്തിനും ആശംസയറിയിച്ച് യോഗി ആദിത്യനാഥ്

Kerala
  •  4 hours ago
No Image

13 വർഷങ്ങൾക്ക് ശേഷം സ്വന്തം റെക്കോർഡ് മറികടന്നു; ഒറ്റ റൺസിൽ കുതിച്ച് പാകിസ്താൻ

Cricket
  •  4 hours ago