HOME
DETAILS

ജി.എസ്.ടി പരിഷ്‌കാരം; തിരിച്ചടി ഭയന്ന് തിരുത്ത്

  
September 23 2025 | 03:09 AM

GST reform revision due to fear of backlash

ന്യൂഡൽഹി: മോദി സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന വിശേഷണത്തോടെയാണ് 2017 ജൂൺ 30 അർധരാത്രിയിൽ ജി.എസ്.ടി നിയമം പാസായത്. എന്നാൽ, പിറ്റേന്നു മുതൽ നടപ്പിൽ വന്ന ജി.എസ്.ടിയെ കുറിച്ച് കേന്ദ്രഭരണകൂടം ഒഴിച്ച് മറ്റാരും നല്ലത് പറഞ്ഞില്ല. തുടക്കം മുതൽ അത്രമേൽ സങ്കീർണവും അധിക ബാധ്യതയും അടിച്ചേൽപ്പിക്കുന്നതായിരുന്നു ജി.എസ്.ടി. 

നികുതി നിർണയത്തിലെ വിവേചനം മൂലം അടിമുടി അവ്യക്തത നിറഞ്ഞ ജി.എസ്.ടി വിപണിയെ ആകെ ബാധിച്ചു. തുടക്കം മുതൽ നികുതിഘടനയിലെ അസന്തുലിതാവസ്ഥയും ഭക്ഷ്യ-മെഡിക്കൽ-വിദ്യാഭ്യാസ മേഖലയിലെ വർധിച്ച നികുതിയും ഏറിയ വിമർശനത്തിന് ഇടയാക്കി. സമ്പദ് വ്യവസ്ഥയുടെ ആർജിത വളർച്ചയെ തടയുന്നതായി ജി.എസ്.ടി മാറിയെന്ന് കേന്ദ്രാനുകൂല സാമ്പത്തിക വിദഗ്ധർ പോലും പിന്നീട് സാക്ഷ്യപ്പെടുത്തി. 

രൂക്ഷമായ വിലക്കയറ്റം,  അത് സമ്പദ് വ്യവസ്ഥയിലേൽപ്പിക്കുന്ന ആഘാതം, സാമ്പത്തിക ക്രയശേഷിയിലെ ഇടിവ്, കാർഷിക-പരമ്പരാഗത മേഖലയിലുണ്ടായ മുരടിപ്പ്, ചെറുകിട-ഇടത്തരം വ്യാപാര, വാണിജ്യമേഖലയുടെ തളർച്ച ഇവ ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികളും സാമ്പത്തിക വിദഗ്ധരും നികുതി ഘടനയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ നയംമാറ്റത്തിന് തയാറായില്ല. 

നികുതി ഘടനയിൽ അടിമുടി മാറ്റം വരുത്തണമെന്ന് കേരളമുൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാറ്റത്തിനൊരുക്കമല്ലെന്ന നിലപാടാണ് ധനമന്ത്രി നിർമലാ സീതാരാമൻ ആവർത്തിച്ചത്.  തുടക്കത്തിലുണ്ടാകുന്ന നഷ്ടം നികത്താനായി ആദ്യ അഞ്ചുവർഷം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം അനുവദിച്ചെങ്കിലും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് അതും വലിയ തോതിൽ കുടിശ്ശികയായി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും ജി.എസ്.ടിയിൽ സമഗ്രമായ പരിഷ്‌കാരം വേണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന സ്ഥിതിയായി. 

ജി.എസ്.ടിക്കെതിരെ ചെറുകിട കച്ചവടക്കാരും കർഷകരും സമരരംഗത്തേക്കിറങ്ങുന്നതിനാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. വിലക്കയറ്റം മൂലം ജനം ദുരിതത്തിലായി. കുടുംബ ബജറ്റുകൾ താളം തെറ്റി. അവശ്യസാധനങ്ങൾ, മരുന്നുകൾ, ഭക്ഷ്യോൽപ്പന്നങ്ങൾ എന്നിവയുടെ വിലക്കയറ്റം താങ്ങാവുന്നതിനപ്പുറമായിട്ടും നികുതിഘടനയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നു.

എന്നാൽ, സമീപകാലത്തെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യവും ഒപ്പം അമേരിക്ക ചുമത്തിയ ഇരട്ടചുങ്കത്തിന്റെ ആഘാതവും മാറി ചിന്തിക്കാൻ കേന്ദ്രത്തെ പ്രേരിപ്പിച്ചു. ഇത് സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന തിരിച്ചറിവും ഒപ്പം, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും നരേന്ദ്രമോദിയുടെ ജനപ്രീതിയിലുണ്ടായ ഇടിവും നയം മാറ്റത്തിന്  നിർബന്ധിച്ച സാഹചര്യങ്ങളാണ്. രാജ്യത്തിന്റെ ഗതി നിർണയിക്കുന്ന മാറ്റമെന്ന വിശേഷത്തോടെ നടപ്പിലാക്കി എട്ടുവർഷമെത്തുമ്പോഴേക്കും രാജ്യം ഒന്നാകെ ജി.എസ്.ടിക്കെതിരായ കടുത്ത വികാരത്തിലാണെന്ന് കേന്ദ്രസർക്കാർ തിരിച്ചറിഞ്ഞു. അത്തരമൊരു സാഹചര്യത്തിന്റെ സമ്മർദത്തിലാണ്  പരിഷ്‌കാരത്തിന് തയാറായത്.

വിപണിയിൽ ഇടപെട്ടില്ലെങ്കിൽ ഇരുട്ടടിയാവും

ന്യൂഡൽഹി: ജി.എസ്.ടി പരിഷ്‌കാരത്തിലൂടെ വിലകുറയുന്നതും സാമ്പത്തിക ക്രയവിക്രയം കൂടുന്നതും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ. വിൽപ്പനയിലും സേവനങ്ങളിലുമുള്ള വർധനവ് സമ്പദ് വ്യവസ്ഥയുടെ ആർജിത വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രാലയം കരുതുന്നു. എന്നാൽ, നികുതിയിളവിന്റെ ഗുണം സാധാരണക്കാരന് ലഭിച്ചാൽ മാത്രമേ ഇത്തരം കണക്കൂട്ടലുകൾ ഫലം കാണുകയുള്ളൂ. 

നികുതി ഘടനയിൽ മാറ്റം വരുത്തി നികുതി കുറച്ചതിന്റെ ഗുണം സാധാരണക്കാർക്കും ഇടത്തരക്കാർക്കും ലഭ്യമാകണമെങ്കിൽ ഉൽപന്നങ്ങളുടെ, സേവനങ്ങളുടെ അടിസ്ഥാന വിലയിൽ കുറവുണ്ടാകണം. നികുതി ഇളവിന്റെ നേട്ടം വിലക്കുറവായി ഉപഭോക്താവിന് ലഭിക്കുന്ന സാഹചര്യമുണ്ടായാൽ മാത്രമെ വിപണിയിൽ ചലനമുണ്ടാവുകയുള്ളൂ. പകരം നേരത്തെ നികുതി ഇളവ് പ്രഖ്യാപിച്ച ഘട്ടത്തിൽ ഉൽപന്നങ്ങളുടെ വിലക്കൂട്ടി ഉപഭോക്താവിന് ഗുണം ലഭിക്കാത്ത സാഹചര്യം ആവർത്തിച്ചാൽ പ്രതീക്ഷിച്ച മാറ്റം ഉണ്ടാവില്ല. 

വിപണിയിലുള്ള ഉൽപന്നങ്ങൾക്ക് പുതുക്കിയ നിരക്ക് പ്രകാരം വിലക്കിഴിവ് നൽകണമെന്ന നിർദേശം കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. എന്നാൽ പുതിയ ഉൽപന്നങ്ങൾക്ക് വില കൂട്ടിയാൽ നികുതി ഇളവിന്റെ ആനുകൂല്യം ഉപഭോക്താവിന് അനുഭവിക്കാനാകില്ല. സർക്കാർ സംവിധാനങ്ങൾ  നിരന്തരം വിപണിയിൽ ഇടപെട്ടാൽ മാത്രമെ വിലക്കയറ്റത്തിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുകയുള്ളൂ.

സമ്പദ്വ്യസ്ഥയ്ക്ക് ഉത്തേജനമായേക്കും

ന്യൂഡൽഹി: ചെറുകിട-ഇടത്തരം വ്യാപാര-വാണിജ്യ മേഖല നേരിട്ട മാന്ദ്യത്തിന് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന ജി.എസ്.ടിയിലെ പുതിയ പരിഷ്‌കാരം അറുതിവരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ജി.എസ്.ടി പരിഷ്‌ക്കാരങ്ങൾ വിവിധ മേഖലകളിൽ നൽകിയ നികുതി ഇളവും അതിലൂടെ സാധ്യമാകുന്ന വിലക്കുറവും വിപണിയെ ഉത്തേജിപ്പിക്കുമെന്നും ഗുണപരമായ മാറ്റമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. 
ഭക്ഷ്യോത്പന്നങ്ങളടക്കമുള്ള അവശ്യവസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാഹനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ മേഖല, നിർമാണമേഖല, വിവിധ സേവന മേഖലകൾ എന്നിവയ്ക്ക് നികുതി ഇളവ് നൽകുന്ന ഉത്തേജനം ചെറുതല്ല. നികുതി കുറവിലൂടെ ഉപഭോക്താവിനും നികുതി ഘടന ലഘൂകരിച്ചതിലൂടെ വ്യാപാരികൾക്കും വാങ്ങൽ-വിൽക്കൽ ശേഷി വർധിപ്പിക്കാനാകുമെന്നതാണ് പരിഷ്‌കാരത്തിന്റെ പ്രഥമ നേട്ടം. 
സാധാരണക്കാരുടെ വാങ്ങൽ ശേഷി കൂടും

അവശ്യസാധനങ്ങളുടെ നികുതി കുറയുന്നതുവഴി വിലയിലുണ്ടാകുന്ന കിഴിവ് സാധാരണക്കാരുടെ വാങ്ങൽ ശേഷി വർധിപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. 12 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെട്ട അവശ്യസാധനങ്ങളിൽ 99 ശതമാനം ഉൽപ്പന്നങ്ങളും അഞ്ച് ശതമാനം നികുതി സ്ലാബിലായത് വിപണിയിൽ പുതിയ ഊർജം പകരും. 

പാലിന് ജി.എസ്.ടി ഒഴിവാക്കിയതും പാലുൽപ്പന്നങ്ങൾക്ക് 12ൽ നിന്ന് അഞ്ച് ശതമാനമായി നികുതി കുറയ്ക്കുകയും ചെയ്തത് സാധാരണ-ഇടത്തരം വിഭാഗത്തിന് വലിയ ആശ്വാസമാകും. ബിസ്‌ക്കറ്റ് ഉൾപ്പെടെയുള്ള സാധനങ്ങളുടെ നികുതി നേരത്തെ 12-18 ശതമാനമായിരുന്നെങ്കിൽ അത് അഞ്ച് ശതമാനമായി കുറഞ്ഞതും ആശ്വാസമാണ്. ബ്രെഡ്, പൊറോട്ട എന്നിവയെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. 
ആരോഗ്യ-മെഡിക്കൽ ഇൻഷുറൻസുകളെ ഒഴിവാക്കിയ നടപടിയും ഏറെ ആശ്വാസമാണ്. ജി.എസ്.ടി ഒഴിവാകുന്നതുവഴി പ്രീമിയത്തിൽ വൻ കുറവുണ്ടാകും. രാജ്യത്തെ കൂടുതൽ പേർ ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെടാൻ വഴിവയ്ക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മൂന്ന് ദിവസം ശക്തമായ മഴ, യെല്ലോ അലർട്ട്

Kerala
  •  10 hours ago
No Image

5000 പോരാ ഒരു 5000 കൂടി വേണം; കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പിടിയിൽ

crime
  •  10 hours ago
No Image

യുഎഇ ​ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ നിങ്ങൾ യോ​ഗ്യനാണോ? ഉത്തരം രണ്ട് മിനിറ്റിനുള്ളിൽ അറിയാം; ഇതാണ് വഴി

uae
  •  10 hours ago
No Image

മഞ്ചേരിയിൽ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം നടത്തിയ പ്രതികൾ പിടിയിൽ; പ്രതികളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

Kerala
  •  11 hours ago
No Image

സഊദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു

Saudi-arabia
  •  11 hours ago
No Image

എന്താണ് കസ്റ്റംസിന്റെ ഓപറേഷന്‍ 'നുംഖോര്‍'; പേരിനു പിന്നിലുമുണ്ട് ഭൂട്ടാന്‍ കണക്ഷന്‍

Kerala
  •  11 hours ago
No Image

ബഗ്ഗി വണ്ടിയില്‍ ഡ്രൈവര്‍ സീറ്റില്‍ യൂസഫലി; ന്യൂ ജഴ്‌സി ഗവര്‍ണര്‍ക്കൊപ്പം ലുലുമാള്‍ ചുറ്റിക്കാണുന്നത് കണ്ടു നിന്നവര്‍ക്കും കൗതുകം  

Kerala
  •  12 hours ago
No Image

അക്കൗണ്ട് നമ്പറോ, ഐബാൻ നമ്പറോ ആവശ്യമില്ലാതെ തന്നെ യുഎഇയിൽ 10 സെക്കൻഡിനുള്ളിൽ പണം അടക്കാം എങ്ങനെയെന്നല്ലേ? ഇതാണ് ഉത്തരം

uae
  •  12 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍

Kerala
  •  13 hours ago
No Image

ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനം വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങൾ പിടിച്ചെടുത്തു

Kerala
  •  13 hours ago