HOME
DETAILS

'നിശബ്ദത നിഷ്പക്ഷതയല്ല' ഗസ്സന്‍ വംശഹത്യയില്‍ മോദി സര്‍ക്കാറിന്റെ മൗനത്തിനെതിരെ ആഞ്ഞടിച്ച് സോണിയ

  
Web Desk
September 25 2025 | 09:09 AM

sonia gandhi slams modi governments silence on gaza genocide

ന്യൂഡല്‍ഹി: ഫലസ്തീന്‍ വിഷയത്തില്‍ മോദി സര്‍ക്കാറിന്റെ മൗനത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍ പേഴ്‌സണ്‍ സോണിയ ഗാന്ധി. ഫലസ്തീന്‍ വിഷയത്തില്‍ ഇസ്‌റാഈലിനെതിരെ നിലപാടെടുക്കുന്നതില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കണമെന്ന് അവര്‍ ആവര്‍ത്തിച്ചു. വിഷയത്തില്‍ മോദി സര്‍ക്കാര്‍ എടുക്കുന്ന നിലപാട് 'നിഗൂഢമായ നിശബ്ദത' യെന്ന് അവര്‍ കുറ്റപ്പെടുത്തി. മാനവികതയും ധാര്‍മികതയും തീര്‍ത്തും ഒഴിവാക്കുന്ന നിലപാടാണ് മോദി സര്‍ക്കാറിന്റേതെന്നും അവര്‍ കുറ്റപ്പെടുത്തി. 'ഇന്ത്യയുടെ നിശബ്ദമായ ശബ്ദം, ഫലസ്തീനുമായുള്ള അതിന്റെ വേര്‍പിരിയല്‍'' എന്ന തലക്കെട്ടില്‍ ദ ഹിന്ദുവില്‍ എഴുതിയ ലേഖനത്തിലാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം.

ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളോ തന്ത്രപരമായ താല്‍പര്യങ്ങളോ അല്ല മോദിയുടെ നിലപാടിന് പിന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ പ്രധാനമായും നയിക്കുന്നത്- അവര്‍ ചൂണ്ടിക്കാട്ടി. 

ഈ വ്യക്തിഗത നയതന്ത്ര രീതി ഒരിക്കലും നിലനില്‍ക്കില്ല. ഇന്ത്യയുടെ വിദേശനയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശക കോമ്പസ് ആകാനും കഴിയില്ല. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍, പ്രത്യേകിച്ച് അമേരിക്കയില്‍, ഇത് ചെയ്യാനുള്ള ശ്രമങ്ങള്‍ സമീപ മാസങ്ങളില്‍ ഏറ്റവും വേദനാജനകവും അപമാനകരവുമായ രീതിയില്‍ പരാജയപ്പെട്ടു,- ലേഖനത്തില്‍ പറയുന്നു. ഗസ്സ വിഷയത്തില്‍ സോണിയാ ഗാന്ധിയുടെ മൂന്നാമത്തെ ലേഖനമാണിത്. മോദി സര്‍ക്കാറിന്റെ വിഷയത്തിലുള്ള നിലപാടിനെ ശക്തമായി എതിര്‍ക്കുന്നതായിരുന്നു ലേഖനങ്ങള്‍. 

ലോക വേദിയിലെ ഇന്ത്യയുടെ സ്ഥാനം ഒരു വ്യക്തിയുടെ വ്യക്തിപരമായ മഹത്വം തേടുന്ന വഴികളില്‍ ഒതുക്കി നിര്‍ത്താനാവില്ലെന്ന് അവര്‍ തുറന്നടിച്ചു. ചരിത്രപരമായ നേട്ടങ്ങളില്‍ മാത്രം അതിനെ  ഒതുക്കി നിര്‍ത്താനുമാവില്ല. സോണിയ ഗാന്ധി തന്റെ ലേഖനത്തില്‍ പറയുന്നു. അതിന് നിരന്തരമായ ധൈര്യവും ചരിത്രപരമായ തുടര്‍ച്ചയുടെ ബോധവും ആവശ്യമാണ്- അവര്‍ ചൂണ്ടിക്കാട്ടി. 'ദീര്‍ഘക്ഷമയോടെ സഹിച്ച് കാത്തിരുന്ന ഒരു ജനതയുടെ ന്യായമായ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ആദ്യപടിയായ' ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതില്‍ ഫ്രാന്‍സ് യുണൈറ്റഡ് കിംഗ്ഡം, കാനഡ, പോര്‍ച്ചുഗല്‍, ആസ്ത്രേലിയ എന്നിവരുമായി ചേര്‍ന്നതെങ്ങനെയെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയിലെ 193ല്‍ 150 രാജ്യങ്ങളും ഇക്കാര്യം അംഗീകരിച്ചെന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി. 

 സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ഇത്തരം വിഷയങ്ങളില്‍ ഇന്ത്യ ഇരകള്‍ക്കൊപ്പം നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് അവര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.  ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചന വിഷയത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് അവര്‍ ചൂണ്ടിക്കാട്ടി. അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരകാലത്തെ (1954-62) ഇന്ത്യയുടെ നിലപാടും അവര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര അള്‍ജീരിയക്കുവേണ്ടിയുള്ള ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നായിരുന്നു ഇന്ത്യയുടേതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 1971ല്‍ കിഴക്കന്‍ പാകിസ്ഥാനില്‍ സംഘര്‍ഷത്തില്‍ ഇന്ത്യ ഇടപെട്ടതും അവര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ഫലസ്തീന്‍ എന്ന നിര്‍ണായകവും സെന്‍സിറ്റീവുമായ വിഷയത്തില്‍ ഇന്ത്യ വളരെക്കാലമായി സൂക്ഷ്മവും എന്നാല്‍ തത്വാധിഷ്ഠിതവുമായ നിലപാട് നിലനിര്‍ത്തിയിട്ടുണ്ട്. സമാധാനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള പ്രതിബദ്ധതയ്ക്കാണ് ഇന്ത്യ എന്നും ഊന്നല്‍ നല്‍കിയിരുന്നത്- അവര്‍ ചൂണ്ടിക്കാട്ടി. 

ഗസ്സക്കെതിരായ ഇസ്‌റാഈലിന്റെ യുദ്ധത്തെ 'വംശഹത്യ' എന്നാണ് അവര്‍ ലേഖനത്തില്‍ വിശേഷിപ്പിച്ചത്.   'ഗസ്സന്‍ ജനതയെ ക്ഷാമസമാനമായ ഒരു സാഹചര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ഇസ്‌റാഈല്‍.  ഭക്ഷണം, മരുന്ന്, മറ്റ് സഹായങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നത് ക്രൂരമായി തടസ്സപ്പെടുത്തി.  - നിരാശയുടെ സമുദ്രത്തിനിടയില്‍ സഹായത്തിന്റെ 'തുള്ളികള്‍' ആണ് അവര്‍ക്ക് നല്‍കുന്നത്- സോണിയ കുറ്റപ്പെടുത്തി. 

വിവിധ ലോകരാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച് മുന്നോട്ട് വന്നതിനേയും അവര്‍ സ്വാഗതം ചെയ്തു. ഇതൊരു ചരിത്രനിമിഷമാണ്. നീതി, സ്വയം നിര്‍ണയാവകാശം, മനുഷ്യാവകാശം എന്നിവക്കുള്ള ഉറപ്പാണ്. 
ഈ നടപടികള്‍ വെറും നയതന്ത്രപരമായ പ്രകടനങ്ങളല്ല. മറിച്ച് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അനീതിയെ നേരിടുന്നതില്‍ രാഷ്ട്രങ്ങള്‍ വഹിക്കുന്ന ധാര്‍മ്മിക ഉത്തരവാദിത്തത്തിന്റെ സ്ഥിരീകരണങ്ങളാണ്. ആധുനിക ലോകത്ത്, നിശബ്ദത നിഷ്പക്ഷതയല്ല, മറിച്ച് പങ്കാളിത്തമാണെന്ന് ഇത് ഓര്‍മ്മപ്പെടുത്തുന്നു,'' അവര്‍ എടുത്തു പറഞ്ഞു.

ഫലസ്തീന്‍ വിഷയത്തെ കേവലം വിദേശനയത്തിന്റെ ഒരു വിഷയമായി ഇന്ത്യ സമീപിക്കരുതെന്ന് അവര്‍ തുറന്നടിച്ചു.  മറിച്ച് ഇന്ത്യയുടെ ധാര്‍മ്മികവും നാഗരികവുമായ പൈതൃകത്തിന്റെ ഒരു പരീക്ഷണമായിട്ടായിരിക്കണം വിഷയത്തെ സമീപിക്കേണ്ടതെന്നും അവര്‍ ഓര്‍മിപ്പിച്ചു. 

പലസ്തീനിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കുടിയിറക്കം, നീണ്ട അധിനിവേശം, കുടിയേറ്റ വികസനം, സഞ്ചാര നിയന്ത്രണങ്ങള്‍, അവരുടെ സിവില്‍, രാഷ്ട്രീയ, മനുഷ്യാവകാശങ്ങള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ എന്നിവ സഹിക്കുന്നവരാണ്- അവര്‍ പറഞ്ഞു.

കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യ നേരിട്ട പോരാട്ടങ്ങളെയാണ് ഫലസ്തീനികളുടെ ദുരവസ്ഥ പ്രതിധ്വനിക്കുന്നതെന്നും അവര്‍ ലേഖനത്തില്‍ ഓര്‍മിപ്പിക്കുന്നു.  പരമാധികാരം നിഷേധിക്കപ്പെട്ട, ഒരു ദേശീയത നിഷേധിക്കപ്പെട്ട, വിഭവങ്ങള്‍ക്കായി ചൂഷണം ചെയ്യപ്പെട്ട, എല്ലാ അവകാശങ്ങളും സുരക്ഷയും നിഷേധിക്കപ്പെട്ട ഒരു ജനതയാണ് ഫലസ്തീനികളെന്നും അവര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

 

sonia gandhi criticizes the modi government for its silence on the gaza genocide, stating that silence is not neutrality in the face of injustice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഡാക്കില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം

National
  •  15 hours ago
No Image

കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം

National
  •  15 hours ago
No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  16 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  16 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  16 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  16 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  16 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  16 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  17 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  17 hours ago