HOME
DETAILS

വയനാട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എന്‍.ഡി അപ്പച്ചന്‍; രാജി കെ.പി.സി.സി നിര്‍ദ്ദേശപ്രകാരമെന്ന് സൂചന

  
September 25 2025 | 09:09 AM

wayanad dcc-president nd appachan-resigns

കല്‍പ്പറ്റ: വയനാട് ഡി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി അപ്പച്ചന്‍. കെ.പി.സി.സി നിര്‍ദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സ്വീകരിച്ചു. ടി.ജെ ഐസകിനാണ് താല്‍ക്കാലിക ചുമതല.

വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നു. 

മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ജോസ് നെല്ലേടവും കഴിഞ്ഞയാഴ്ച്ച ആത്മഹത്യ ചെയ്തിരുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് ജോസ് ആത്മഹത്യ ചെയ്തത്.  

Read More: വയനാട്ടില്‍ ആത്മഹത്യ ചെയ്ത എന്‍.എം വിജയന്റെ കുടുംബത്തിന്റെ കുടിശ്ശിക തീര്‍ത്ത് കെ.പി.സി.സി; 63 ലക്ഷം രൂപ അടച്ചു

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജില്ലയില്‍ നേതൃമാറ്റം വേണമെന്ന് പ്രവര്‍ത്തകരില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു.ഈയിടെ വയനാട്ടിലെത്തിയ സോണിയാ ഗാന്ധിയും പ്രിയങ്കാഗാന്ധിയുമായി സംസ്ഥാനനേതാക്കളുമായി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിരുന്നു. 

കെ.പി.സി.സി പറയുന്നതിന് അനുസരിച്ച് ചെയ്യുമെന്നും നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും രാജിക്ക് പിന്നാലെ എന്‍.ഡി അപ്പച്ചന്‍ പ്രതികരിച്ചു.

 

English Summary: Senior Congress leader N.D. Appachan has resigned from his post as the Wayanad District Congress Committee (DCC) President. Reports suggest that the resignation was made as per the directive of the Kerala Pradesh Congress Committee (KPCC). KPCC President Sunny Joseph has accepted the resignation, and T.J. Isaac has been given temporary charge.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്

Cricket
  •  a day ago
No Image

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

crime
  •  a day ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം

International
  •  2 days ago
No Image

രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു

National
  •  2 days ago
No Image

കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്‌റ്റേ

National
  •  2 days ago
No Image

അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി

Kerala
  •  2 days ago
No Image

ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്‌പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ

uae
  •  2 days ago
No Image

ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്

International
  •  2 days ago