HOME
DETAILS

'ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുക, ജര്‍മന്‍ പങ്കാളിത്തം നിര്‍ത്തുക' ബെര്‍ലിനില്‍ ലക്ഷം പേര്‍ പങ്കെടുത്ത പ്രതിഷേധ റാലി; സിയോളില്‍ നെതന്യാഹുവിന്റെ ചിത്രത്തിന് നേരെ ചെരുപ്പെറിഞ്ഞ് പ്രതിഷേധക്കാര്‍ 

  
Web Desk
September 28 2025 | 10:09 AM

berlin protest draws 100000 demanding end to gaza genocide and german complicity netanyahus image targeted in seoul

ബെര്‍ലിന്‍: ലോകമെങ്ങും ഗസ്സക്കായി പ്രതിഷേധങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ ഗസ്സക്ക് മേല്‍ മരണമഴ പെയ്യിച്ച് തുടങ്ങിയ അന്ന് മുതല്‍ ലോക ജനത അവര്‍ക്കായി പോരാടിക്കൊണ്ടേയിരിക്കുകയാണ്. എത്രമേല്‍ ആര്‍ത്തുവിളിച്ചിട്ടും കേള്‍ക്കാത്ത അധികാരങ്ങള്‍ക്ക് മേല്‍ അവര്‍ പ്രതിഷേധത്തിന്റെ തീയായി പെയ്യുകയാണ്. 

 വംശഹത്യയെ ജര്‍മനി പിന്തുണക്കുന്നതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പതിനായിരക്കണക്കിന് ആളുകളാണ് ബെര്‍ലിനില്‍ നടന്ന കൂറ്റന്‍ റാലിക്കെത്തിയത്. 'എല്ലാ കണ്ണുകളും ഗസ്സയിലേക്ക് - വംശഹത്യ അവസാനിപ്പിക്കുക' എന്ന തലക്കെട്ടിലായിരുന്നു റാലി. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തിന്റെ കാര്യത്തില്‍ ജര്‍മന്‍ പങ്കാളിത്തം അവസാനിപ്പിക്കണമെന്നും റാലിയില്‍ ആവശ്യമുയര്‍ന്നു. 

ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, മറ്റ് സൈനിക ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി, കയറ്റുമതി, ഗതാഗതം എന്നിവ ഉള്‍പ്പെടെ ഇസ്‌റാഈലുമായുള്ള എല്ലാ സൈനിക സഹകരണവും അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

'ഗസ്സയിലെ ഇസ്‌റാഈല്‍ സര്‍ക്കാരിന്റെ നടപടികള്‍ വംശഹത്യയാണെന്ന് വിദഗ്ധരും അന്താരാഷ്ട്ര സംഘടനകളും വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം എങ്ങനെയാണ് കൂട്ടക്കൊലകള്‍ നടത്തുന്നതെന്ന് എല്ലാവര്‍ക്കും കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ജര്‍മന്‍ സര്‍ക്കാര്‍ ഈ അക്രമത്തെ നിഷേധിക്കുകയാണ്.' സംഘാടകര്‍ പ്രസ്താവനയില്‍ പറയുന്നു.

ഫലസ്തീന്‍ അനുകൂല സംഘടനകള്‍, മെഡിക്കോ ഇന്റര്‍നാഷണല്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍, പ്രതിപക്ഷ ഇടതുപക്ഷ പാര്‍ട്ടി എന്നിവയുള്‍പ്പെടെ 50 ഓളം ഗ്രൂപ്പുകളുടെ വിശാലമായ സഖ്യമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച പുറത്തിറങ്ങിയ ഒരു പുതിയ സര്‍വേയില്‍ 62% ജര്‍മന്‍ വോട്ടര്‍മാരും ഗസ്സയിലെ ഇസ്‌റാഈലിന്റെ നടപടികള്‍ വംശഹത്യയാണെന്ന് വിശ്വസിക്കുന്നുവെന്നാണ് കാണിച്ചത്. ഇത് ഇസ്‌റാഈലിനോടുള്ള നിലപാട് പുനഃപരിശോധിക്കാന്‍ മധ്യ-വലതുപക്ഷ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

ദക്ഷിണ കൊറിയയിലെ സോളിലും കനത്ത പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധക്കാര്‍ നെതന്യാഹുവിന്റെ ചിത്രത്തിന് നേരെ ഷൂ എറിയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

 

massive protest in berlin sees over 100,000 people demand an end to israel's actions in gaza and call out germany's support; in seoul, demonstrators throw shoes at netanyahu’s photo in symbolic protest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യ കപ്പിലെ മുഴുവൻ പ്രതിഫലവും ഇന്ത്യൻ സൈനികർക്ക് നൽകും: പ്രഖ്യാപനവുമായി സൂര്യകുമാർ യാദവ്

Cricket
  •  16 hours ago
No Image

തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് വീണ് 12 കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

കരൂര്‍ ദുരന്തം: ടി.വി.കെയുടെ ഹരജി മാറ്റി, കറന്റ് കട്ട് ചെയ്തിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍, മരണം 41 ആയി; വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി

National
  •  16 hours ago
No Image

കയ്യിലൊതുങ്ങാതെ പൊന്ന്; യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡിൽ

uae
  •  16 hours ago
No Image

ചരിത്രത്തിലെ ആദ്യ താരം; സച്ചിന്റെ റെക്കോർഡും തകർത്ത് ഏഷ്യ കീഴടക്കി കുൽദീപ് യാദവ്

Cricket
  •  16 hours ago
No Image

സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ; വൺവേ ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത് 139 ദിർഹം മുതൽ; കേരളത്തിലേക്കടക്കം അത്യു​ഗ്രൻ ഓഫറുകൾ

uae
  •  17 hours ago
No Image

ഏഴ് റൺസകലെ നഷ്ടമായത് ഐതിഹാസിക നേട്ടം; സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

Cricket
  •  17 hours ago
No Image

ഭൂട്ടാന്‍ വാഹനക്കടത്ത് അന്വേഷണത്തില്‍ ഏഴ് കേന്ദ്ര ഏജന്‍സികള്‍ 

National
  •  17 hours ago
No Image

ഹജ്ജ് കര്‍മം, മസ്ജിദുന്നബവി, മസ്ജിദുല്‍ ഹറം എന്നിവയുടെ ചരിത്രം പറയുന്ന മ്യൂസിയം സൗദി സ്ഥാപിക്കുന്നു

Saudi-arabia
  •  17 hours ago
No Image

ഏകീകൃത തീരുമാനമില്ല; എസ്.ഐ.ആറിന് മുമ്പേ ബി.എൽ.ഒമാരെ വട്ടം കറക്കിതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

Kerala
  •  18 hours ago