നേന്ത്രപ്പഴത്തിന് വില ഇടിഞ്ഞു
ചങ്ങരംകുളം: ഓണം അടുത്തതോടെ നേന്ത്രപ്പഴത്തിന് വിലയിഞ്ഞു. നാടന്‍ നേന്ത്രപ്പഴം കിലോയ്ക്ക് 50 രൂപയില്‍ താഴെയാണു വില. വയനാടന്‍ നേന്ത്രപ്പഴത്തിനു 40 രൂപയില്‍ താഴെയും മണ്ണാര്‍ക്കാട്, വളാഞ്ചേരി നേന്ത്രപ്പഴത്തിനു കിലോയ്ക്കു 40ല്‍ താഴെയാണു മാര്‍ക്കറ്റ് വില.
ഓണം വിപണി അടുത്തെത്തിയതോടെ പതിവിനു വിപരീതമായി വളാഞ്ചേരി, മണ്ണാര്‍ക്കാട്, വയനാടന്‍, ചെര്‍പ്പുളശ്ശേരി, തമിഴ്‌നാട് പഴങ്ങള്‍ സുലഭമായതാണു നേന്ത്രപ്പഴത്തിനു വിലയിടിയാന്‍ കാരണം. ഓണവിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത ആയിരക്കണക്കിനു കര്‍ഷകരെയാണ് ഇത് ദോഷകരമായി ബാധിക്കുക.
നേന്ത്രപ്പഴത്തിനു വില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ അനുഗ്രഹമാണ്. മരുന്നോ, വളങ്ങളോ ചേര്‍ക്കാതെ കൃഷി ചെയ്യുന്ന വയനാടന്‍ പഴങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമായതാണു തനി നാടന്‍ പഴങ്ങള്‍ക്കു പ്രധാന ഭീഷണി.
ഓണം അടുക്കും തോറും വില വര്‍ധിക്കില്ലെന്നാണു വ്യാപാരികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."