HOME
DETAILS

ഇന്ത്യക്കായി ലോകകപ്പിൽ ആ താരം മികച്ച പ്രകടനം നടത്തും: സൂര്യകുമാർ യാദവ്

  
Web Desk
September 30 2025 | 07:09 AM

ndian T20 captain Suryakumar Yadav talks about Jemimah Rodrigues

2025 വനിത ഏകദിന ലോകകപ്പിന് ഇന്നാണ് തുടക്കമാവുന്നത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ശ്രീലങ്കയാണ്‌ ഇന്ത്യയുടെ എതിരാളികൾ. ഹർമൻപ്രീത് കൗറിന്റെ കീഴിലാണ് ഇന്ത്യ ലോകകപ്പ് കളിക്കാനെത്തുന്നത്. ഈ ആവേശകരമായ മത്സരത്തിന് മുന്നോടിയായി ലോകകപ്പ് ടീമിൽ ഇടം നേടിയ ജെമീമ റോഡ്രിഗസിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ലോകകപ്പിൽ ജെമീമ റോഡ്രിഗസ് മികച്ച പ്രകടനം നടത്തുമെന്നാണ് സ്‌കൈ പറഞ്ഞത്. 

ലോകകപ്പിൽ കളിക്കുകയെന്നത് അവിശ്വസനീയമായ ഒരു അവസരമാണ്, ജെമീമ മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. കളിക്കളത്തിലേക്ക് അവിശ്വസനീയമായ ഊർജ്ജം അവർ കൊണ്ടുവരുന്നു. കളിക്കളത്തിൽ വലിയ സമ്മർദ്ദ സാഹചര്യങ്ങളിൽ ഇന്ത്യ ജെമീമയിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കുന്നുണ്ട്. വെല്ലുവിളികൾ നേരിടുമ്പോൾ എങ്ങനെയാണ് പ്രകടനം നടത്തേണ്ടതെന്ന് അവർ കാണിച്ചുതന്നു. ചെയ്യുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും ആ നിമിഷം ആസ്വദിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം'' സൂര്യകുമാർ യാദവ് പറഞ്ഞു. 

ഇന്ത്യക്ക് ഇതുവരെ വനിത ലോകകപ്പ് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. 2017ൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ ഫൈനലിൽ എത്തിയെങ്കിലും ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യക്ക് കിരീടം നഷ്ടമാവുകയായിരുന്നു. മിതാലി രാജിന്റെ കീഴിലാണ് ഇന്ത്യ ആ ടൂർണമെന്റിൽ റണ്ണേഴ്‌സ് അപ്പായത്. 

2025 വനിത ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം

ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ജെമീമ റോഡ്രിഗസ്, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ക്രാന്തി ഗൗഡ്, അമാൻജോത് കൗർ, ശ്രീ ചരാനി, രാധ യാദവ്, യാസ്തിക ഭാട്ടിയ(വിക്കറ്റ് കീപ്പർ), സ്നേഹ റാണാ.

The 2025 Women's ODI World Cup begins today. India will face Sri Lanka in the first match today. India will be playing the World Cup under the leadership of Harmanpreet Kaur. Ahead of this exciting match, Indian T20 captain Suryakumar Yadav talks about Jemimah Rodrigues, who has been included in the World Cup squad.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഡാക്കില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം

National
  •  12 hours ago
No Image

കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം

National
  •  12 hours ago
No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  13 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  13 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  13 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  13 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  13 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  13 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  14 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  14 hours ago