HOME
DETAILS

ഇന്ത്യൻ ടീമിലെ സഞ്ജുവിന്റെ ആ സ്ഥാനം മറ്റൊരു താരത്തിനാണ് നൽകിയത്: മുൻ സൂപ്പർതാരം

  
September 30 2025 | 08:09 AM

murali karthik talks about sanju samson performance in asia cup final

ഏഷ്യ കപ്പ് ഫൈനലിൽ മികച്ച പ്രകടനം നടത്തിയ മലയാളി സൂപ്പർതാരം സഞ്ജു സാംസണെ പ്രശംസിച്ച മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. മത്സരത്തിന്റെ നിർണായകമായ സമയങ്ങളിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തുവെന്നാണ് മുരളി കാർത്തിക് പറഞ്ഞത്. സഞ്ജുവിനെകൊണ്ട് ഇത് ചെയ്യാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് എല്ലാവരും സംസാരിച്ചിരുന്നുവെന്നും മുൻ ഇന്ത്യൻ സ്പിന്നർ പറഞ്ഞു. ക്രിക് ബസിന് നൽകിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ താരം ഇക്കാര്യം പറഞ്ഞത്. 

''ഇത് വെറുമൊരു ഫൈനൽ മാത്രമായിരുന്നില്ല. സഞ്ജു സാംസണിന്റെ കഴിവിനെ കാണിക്കുന്നത് കൂടിയായിരുന്നു ഇത്. ആ റോൾ സഞ്ജുവിന് യോജിക്കുമോ എന്നതിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു. അവന് കളിക്കാൻ ഇഷ്ടം മറ്റൊരു സ്ഥാനത്തായിരുന്നു. എന്നാൽ അദ്ദേഹത്തിന് അത് നൽകിയില്ല. ശുഭ്മൻ ഗില്ലിന് നൽകുകയും ചെയ്തു. ഫൈനലിൽ ചെയ്‌സിങ്ങിൽ വളരെ ഒരു നിർണായകമായ ഒരു ഘട്ടത്തിൽ സഞ്ജു വഹിച്ച റോൾ മികച്ചതായിരുന്നു'' മുരളി കാർത്തിക് പറഞ്ഞു. 

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവരെ നഷ്ടമായ ഇന്ത്യയെ സമ്മർദ്ദത്തിൽ നിന്നും കരകയറ്റിയത് തിലക വർമ്മക്കൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ച മലയാളി താരം സഞ്ജു സാംസൺ കൂടിയാണ്.  21 പന്തിൽ നിന്നും 24 റൺസാണ് മലയാളി താരം നേടിയത്. രണ്ടു ഫോറുകളും ഒരു സിക്സുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.

ഫൈനലിൽ പാകിസ്താനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു സൂര്യകുമാർ യാദവും സംഘവും വിജയിച്ചു കയറിയത്. ഇന്ത്യയുടെ ഒമ്പതാം ഏഷ്യ കപ്പ് കിരീട നേട്ടമാണിത്. ടൂർണമെന്റിൽ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഏഷ്യയിലെ രാജാക്കന്മാരായി മാറിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്താൻ 19.1 ഓവറിൽ 146 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ രണ്ട് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

അർദ്ധ സെഞ്ച്വറി നേടിയ തിലക് വർമ്മയുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 53 പന്തുകളിൽ നിന്നും പുറത്താവാതെ 69 റൺസാണ് തിലക് വർമ്മ സ്വന്തമാക്കിയത്. 3 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ശിവം ദുബെ 22 പന്തിൽ രണ്ടു വീതം സിക്സുകളും ഫോറുകളും ഉൾപ്പെടെ 33 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

Former Indian spinner Murali Karthik praised Malayali superstar Sanju Samson for his excellent performance in the Asia Cup final. Murali Karthik said that Sanju performed well at crucial times of the match. The former Indian spinner also said that everyone was talking about whether Sanju could do this.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഡാക്കില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം

National
  •  12 hours ago
No Image

കരൂര്‍ ദുരന്തം; ഹരജികള്‍ മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും; വിജയ്ക്കും സ്റ്റാലിനും നിര്‍ണായക ദിനം

National
  •  12 hours ago
No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  13 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  13 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  13 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  13 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  13 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  13 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  14 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  14 hours ago