
'ഒരു കമ്പനിയുടെയും ബാലന്‍സ് ഷീറ്റ് ഫലസ്തീന് ജനതയുടെ രക്തം പുരണ്ടതാവരുത്' ഇസ്റാഈല്‍ ഉല്പന്നങ്ങളുടെ പരസ്യം നിരോേധിച്ച് സ്പെയിന്

മാഡ്രിഡ്: ഫലസ്തീനില്‍ വംശഹത്യ തുടരുന്ന ഇസ്റാഈലിതെിരെ ഒരിക്കല്‍ കൂടി ശക്തമായ നിലപാടുമായി സ്പെയിന്. ഇസ്റാഈലിന് കനത്ത തിരിച്ചടിയാവുന്നതാണ് സ്പെയിനിന്റെ ശക്തമായ നിലപാട്. ഇസ്റാഈല്‍ ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് സ്പെയിന് ഭരണകൂടത്തിന്റെ തീരുമാനം.
സ്പെയിനിലുള്ള ഇസ്റാഈലി കമ്പനികളുടെ ഉല്പന്നങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും അന്വേഷിക്കുമെന്നും സ്പാനിഷ് സര്‍ക്കാര്‍ അറിയിച്ചു. ഇസ്റാഈലി ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യം നിരോധിക്കുകയാണെന്ന് ഗസ്സയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വംശഹത്യയില്‍ അപലപിച്ചുകൊണ്ട് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
'ഒരു കമ്പനിയുടെയും ബാലന്‍സ് ഷീറ്റ് ഫലസ്തീന് ജനതയുടെ രക്തം പുരണ്ടതാവരുത്. സ്പെയിനില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയും ഇസ്റാഈലിന്റെ അധിനിവേശത്തില്‍ നിന്ന് ലാഭം കൊയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. അതിനാവശ്യമായ എല്ലാ നടപടികള്‍ക്കും എന്റെ ഓഫിസ് മുന്‍കൈയ്യെടുക്കും.' സ്പാനിഷ് ഉപഭോക്തൃ കാര്യ മന്ത്രി പാബ്ലോ ബുസ്റ്റിന്‍ഡുയ് പ്രസ്താവിച്ചു. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിവരിച്ചതുപോലെ, ഗസ്സയില്‍ തുടരുന്ന വംശഹത്യ തടയുക എന്ന ലക്ഷ്യത്തോടെ ഇസ്രായേലിന് മേല്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തുന്ന നടപടികളുടെ ഭാഗമായാണ് ഈ ഉത്തരവും.
ഫലസ്തീന് പ്രദേശങ്ങളിലെ ഇസ്റാഈലി സെറ്റില്‍മെന്റുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഡാറ്റാബേസ് ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്തിരുന്നു. 11 രാജ്യങ്ങളിലായി 158 സ്ഥാപനങ്ങളുണ്ടെന്നായിരുന്നു കണക്ക്.
ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുകയും ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന അധിനിവേശ ഭീകരതയെ ഏറ്റവും ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്ന ചുരുക്കം ചില യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് സ്പെയിന്. 2023 ഒക്ടോബര്‍ 7 ന് ഗസ്സയില്‍ ഇസ്റാഈല്‍ ആരംഭിച്ച വംശഹത്യയ്ക്ക് ശേഷമുള്ള സ്പെയിനിന്റെ നിലപാട് സമീപകാലങ്ങളിലെ വിശാലമായ വിദേശനയ മാറ്റത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. 2023 നവംബര്‍ മുതല്‍, ഇസ്റാഈലിലേയ്ക്കുള്ള ആയുധ കയറ്റുമതിയുടെ ലൈസന്‍സുകള്‍ സ്പെയിന് നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഗസ്സയിലെ ഇസ്റാഈല്‍ ആക്രമണത്തെ 'വംശഹത്യ' എന്നാണ്് സാഞ്ചസ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. മാത്രമല്ല അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇസ്റാഈലിനെതിരെയുള്ള നിയമനടപടികളെയും സ്പെയിന് പിന്തുണച്ചിട്ടുണ്ട്. ഗസ്സയിലും റഷ്യ-ഉക്രൈന് യുദ്ധത്തിലുമുള്ള യൂറോപ്പിന്റെ ഇരട്ടത്താപ്പിനെയും സ്പെയിന് പ്രധാനമന്ത്രി നിശിതമായി വിമര്‍ശിച്ചിരുന്നു. വംശഹത്യയോടുള്ള അന്താരാഷ്ട്ര പ്രതികരണങ്ങളെ ലോകപരാജയം എന്നാണ് സ്പെയിന് വിശേഷിപ്പിച്ചത്. ഗസ്സയില്‍ ഇസ്റാഈലിന്റെ വംശഹത്യ ആക്രമണത്തോടുള്ള യൂറോപ്പിന്റെ പ്രതികരണത്തെ '21-ാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര ബന്ധങ്ങളിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്ന്' എന്നും സ്പെയിന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
spain has announced a ban on advertising goods and services from israeli-occupied palestinian territories, citing concerns over the ongoing gaza conflict. the move is part of a broader package of measures aimed at halting the "genocide in gaza" and holds companies accountable for profiting from the israeli occupation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇതിഹാസങ്ങളില്ല, 5430 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; വിൻഡീസിനെതിരെ ഇന്ത്യയിറങ്ങുന്നു
Cricket
• 18 hours ago
വീടിനുള്ളിലേക്ക് പാഞ്ഞു കയറിയ പുള്ളിപ്പുലിയെ വാതിലില്‍ പിടിച്ചു കെട്ടി യുവതി
Kerala
• 19 hours ago
പൂജ അവധി; മംഗളൂരു സെൻട്രൽ-ഹസ്രത് നിസാമുദീൻ സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ
Kerala
• 19 hours ago
ദുബൈ ഫിറ്റ്നസ് ചലഞ്ചിന്റെ (ഡിഎഫ്സി) ഒമ്പതാം പതിപ്പിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു, ഇക്കുറി വൻ പങ്കാളിത്തം | Dubai Fitness Challenge
uae
• 19 hours ago
രാഷ്ട്രപിതാവിന്റെ 156ാം ജന്മദിന ഓര്‍മകളുമായി രാജ്യം
Kerala
• 19 hours ago
ചാവക്കാട് പൊലിസുകാരെ ആക്രമിച്ച് പ്രതി; രണ്ട് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു
Kerala
• 20 hours ago
"സീറൂ ഫി അൽ അർള്; എം.എഫ് ഹുസൈൻ സ്പെഷ്യൽ മ്യൂസിയം ഖത്തറിൽ; അടുത്ത മാസം ഉദ്ഘാടനം
qatar
• 20 hours ago
ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്
National
• 20 hours ago
ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും
Kerala
• 21 hours ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ
International
• a day ago
കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Kerala
• a day ago
കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല
Kerala
• a day ago
അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി
National
• a day ago
രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം
oman
• a day ago
ജീവനക്കാരനിൽ നിന്ന് സംരംഭകനായാലോ? ജീവനക്കാരുടെ ആശയങ്ങളെ സ്റ്റാർട്ടപ്പുകളാക്കി മാറ്റുന്ന പുതിയ പദ്ധതിയുമായി ദുബൈ
uae
• a day ago
മലിനമായ കുപ്പിവെള്ളം കുടിച്ചു; ഒമാനിൽ രണ്ട് പേർ മരിച്ചു
oman
• a day ago
ഇസ്റാഈൽ ആക്രമണം; ഖത്തറിന് സുരക്ഷ ഉറപ്പുനൽകി വൈറ്റ് ഹൗസ്
qatar
• a day ago
വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ പ്രവാസി യുവതി കുവൈത്തിൽ അറസ്റ്റിൽ
Kuwait
• a day ago
സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മോദി, ഒബാമയുമായുള്ള വ്യാജഫോട്ടോകൾ, പോണോഗ്രാഫി സിഡികൾ, എന്നിവ പിടിച്ചെടുത്തു; തെളിവെടുപ്പ്
National
• a day ago
നയനമനോഹര കാഴ്ചയൊരുക്കി ദുബൈ ഫൗണ്ടൻ വീണ്ടും തുറന്നു; ഒഴുകിയെത്തിയത് വൻ ജനാവലി
uae
• a day ago
ഓരോ ചെടിച്ചട്ടിക്കും 95 രൂപ കൈക്കൂലി: കളിമൺ കോർപ്പറേഷൻ ചെയർമാനെ അറസ്റ്റ് ചെയ്ത സംഭവം; പദവിയിൽ നിന്ന് നീക്കാൻ നിർദേശം
Kerala
• a day ago