HOME
DETAILS

'ഞാന്‍ അല്ലെങ്കില്‍ ഒരുനാള്‍ എന്റെ സഹപ്രവര്‍ത്തകന്‍ ഈ ദൗത്യം പൂര്‍ത്തിയാക്കും, ഉറപ്പിച്ചു പറയുന്നു വൈകാതെ  ഫലസ്തീന്‍ സ്വതന്ത്രമാവുക തന്നെ ചെയ്യും' സുമുദ് ഫ്‌ളോട്ടില്ലയില്‍ നിന്നും ഐറിഷ് സ്റ്റാന്‍ഡപ് കൊമേഡിയന്റെ സന്ദേശം

  
Web Desk
October 01 2025 | 12:10 PM

irish standup comedian supports gaza flotilla delivers powerful message for palestine12

നീലയോളങ്ങള്‍ തഴുകി ലോകത്തിന്റെ മുഴുവന്‍ ആശിര്‍വാദങ്ങളും ഏറ്റുവാങ്ങി മരണത്തിന്റെ തീമഴ വര്‍ഷിക്കുന്ന ആകാശത്തിന് കീഴെ പ്രതീക്ഷയിലേക്ക് കണ്ണുനട്ടിരിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ഉമ്മാരുടെ പിതാക്കളുടെ വയോധികരുടെ യുവാക്കളുടെ ഹൃദയം തൊട്ട പ്രാര്‍ഥനയുടെ കരുത്തേറി ആ കുഞ്ഞോടങ്ങള്‍ തീരത്തണയുകയാണ്. ഗസ്സയിലെ ലക്ഷക്കണക്കായ ജനതക്ക് പ്രതീക്ഷയുടെ കിരണവുമായാണ് അവര്‍ വരുന്നത്.  ഹൈറിസ്‌ക് മേഖലയിലേക്ക് അവര്‍ പ്രവേശിച്ചു കഴിഞ്ഞു. തങ്ങള്‍ക്കായി പ്രാര്‍ഥിക്കുക എന്നാണ് അവര്‍ ലോകത്തോട് ആവശ്യപ്പെടുന്നത്. തങ്ങളെ ട്രാക്ക് ചെയ്യുക. ഏത് നിമിഷവും തങ്ങള്‍ അക്രമിക്കപ്പെട്ടേക്കാമെന്നും അവര്‍ ലോകത്തെ ഓര്‍മിപ്പിക്കുന്നു. 

 ഫ്‌ളോട്ടില്ല സംഘാംഗമായ ഐറിഷ് സ്റ്റാന്റപ് കൊമേഡിയന്‍ Tadhg Hickey സുമൂദ് ഫ്‌ലോട്ടിലയില്‍ നിന്ന് അവസാനം അയച്ച സന്ദേശം വായിക്കാം. 


സുഹൃത്തുക്കളേ, ഇത് എന്റെ അവസാന സന്ദേശമാണ്.  എന്റെ ജീവിതത്തിലെ അവസാന സന്ദേശമാകില്ലെന്ന് പ്രതീക്ഷിക്കാം. ഞങ്ങള്‍ ഇപ്പോള്‍ 'റെഡ് സോണി'ല്‍ പ്രവേശിക്കുകയാണ്.  ഇസ്‌റാഈല്‍ ഞങ്ങളെ തടയാനുള്ള സാധ്യതയുണ്ട്. പിടിച്ചുകൊണ്ടുപോവാനുമിടയുണ്ട്. അതിനാല്‍ ഞാന്‍ എന്റെ നിലപാട് രേഖപ്പെടുത്തുകയാണ്.

എനിക്ക് ഒട്ടും സങ്കടമില്ല. ഞാന്‍ ഒന്നിലും ഖേദിക്കുന്നില്ല. മറിച്ച ഈ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ട്. ജീവിതം തിരികെ ലഭിച്ചാല്‍, ഞാന്‍ ഈ ദൗത്യത്തില്‍ വീണ്ടും പങ്കെടുക്കും. 

ഞാന്‍ എന്റെ രണ്ടു മക്കളെ അതിയായി സ്‌നേഹിക്കുന്നു എന്ന് കൂടി പറയുകയാണ്. അവരെ ഞാന്‍ വളരെ മിസ്സ് ചെയ്യുന്നു. അവരെ കാണാനുള്ള വല്ലാതെ കൊതിയാവുന്നുണ്ടെനിക്ക്. അതേസമയം, ഞാന്‍ ഈ ദൗത്യത്തിനായി ഇറങ്ങിത്തിരിച്ചത് എന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിക്കൂടിയാണ്. കാരണം മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നതും പട്ടിണിക്കിട്ട് കൊല്ലുന്നതും കണ്ടിട്ടും ഒന്നുമറിയാത്തതു പോലെ പിന്തിരിഞ്ഞഅ നില്‍ക്കുന്ന ലോകം കണ്ടല്ല എന്റെ മക്കള്‍ വളരേണ്ടത്. നന്മയുടേയും സഹവര്‍ത്തിത്വത്തിന്റേയും സഹാനുഭൂതിയുടേയും ചിന്തകളിലൂടെ അവര്‍ വളരണം. തങ്ങള്‍ മഹത്വമുള്ളവരാണെന്ന വിിശ്വാസം അവര്‍ക്കുണ്ടാവണം. ഈ ലോകത്തെ ഓരോ കുഞ്ഞും മഹത്തരമാണ്. ആരും ആരേക്കാളും മികച്ചതോ മോശമോ അല്ലെന്ന തിരിച്ചറിവില്‍ അവര്‍ ജീവിക്കണം.

അടുത്ത കുറച്ച് മണിക്കൂറുകളില്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. ഞങ്ങളെ തടയുമോ എന്നതാണ് ചോദ്യം, അത് തന്നെയാണ് യഥാര്‍ത്ഥത്തില്‍ യുദ്ധക്കുറ്റം. ഞങ്ങളെ കൂട്ടക്കൊലചെയ്യുമോ എന്ന ഭയവും ഉണ്ട്. കാരണം കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ ഇസ്‌റാഈല്‍ അതിനായി പ്രചാരണം കൂട്ടുകയാണ്. ഒന്നും സംഭവിച്ചില്ലെങ്കില്‍, ഞങ്ങള്‍ ഗസ്സയില്‍ എത്തും, ഞാന്‍ എന്റെ  സ്വപ്നങ്ങളുടെ തീരമണയും. എന്റെ ഉടപ്പിറപ്പുകളെ, എന്നെ സ്‌നേഹിക്കുന്ന ഫലസ്തീനിയന്‍ കൂട്ടുകാരെ ഗസ്സയുടെ കടല്‍ത്തീരത്ത് കാണും.


എന്താണ് മുന്നില്‍ കാത്തിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു. എന്റെ പിന്നാലെ മനുഷ്യത്വത്തിന്റെ പ്രത്യാശയുടെ തളരാത്ത ഈ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കും. ഞാന്‍ എത്തുന്നില്ലെങ്കില്‍, ഒരുനാള്‍ എന്റെ സഹപ്രവര്‍ത്തകര്‍ അത് പൂര്‍ത്തിയാക്കും.  വളരെ വളരെ അടുത്തുതന്നെ. ഫലസ്തീന്‍ സ്വതന്ത്രമാവും.
എന്റെ എല്ലാ സ്‌നേഹവും സമാധാനവും നേരുന്നു. വീണ്ടും കാണാം.

ഇനി ഏതാനിം കിലോമീറ്ററുകള്‍ കൂടിയേ ഗസ്സന്‍ തീരമണയാനുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരം. ഗസ്സയിലെ ഇസ്റാഈലിന്റെ നാവിക ഉപരോധം തകര്‍ക്കാന്‍ ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ല ഏകദേശം 50 സിവിലിയന്‍ ബോട്ടുകളുമായാണ് പുറപ്പെട്ടത്. സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പെടെ നിരവധി അഭിഭാഷകരും ആക്ടിവിസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഗ്രീക്ക് ദ്വീപായ ഗാവ്ഡോസില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ (56 കിലോമീറ്റര്‍) അകലെ അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ച് ഡ്രോണ്‍ ആക്രമണം ഉണ്ടായപ്പോള്‍ പ്രതിരോധിക്കാന്‍ ഇറ്റലി കപ്പല്‍ അയച്ചിരുന്നു. പിന്നാലെ സ്‌പെയിനും സുരക്ഷയൊരുക്കാനെത്തി.

an irish standup comedian has sent a powerful message of solidarity from the sumud flotilla, expressing unwavering support for the palestinian cause and asserting that palestine will be free soon.¹



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരുമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  3 hours ago
No Image

ഗര്‍ബ പന്തലില്‍ കയറുന്നതിന് മുന്‍പ് ഗോമൂത്രം കുടിക്കണം; സംഘാടകര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം; നിര്‍ദേശവുമായി ബിജെപി നേതാവ്

National
  •  4 hours ago
No Image

മികച്ച എത്തിക്കൽ ഹാക്കർമാരെ കണ്ടെത്താൻ മത്സരവുമായി ദുബൈ പൊലിസ്; വിജയികളെ കാത്തിരിക്കുന്നത് 223,000 ദിർഹം

uae
  •  4 hours ago
No Image

സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയത് 60 രൂപ പെൻഷൻ: കേന്ദ്ര സർക്കാർ ഇറക്കേണ്ടിയിരുന്നത് 60 രൂപ നാണയം; പരിഹസിച്ച് കോൺ​ഗ്രസ് 

National
  •  4 hours ago
No Image

വനിത ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെ 'ആസാദ് കശ്മീർ' പരാമർശം; പാക് മുൻ ക്യാപ്റ്റൻ സന മിർക്കെതിരെ വ്യാപക പ്രതിഷേധം

International
  •  4 hours ago
No Image

ന്യൂനർദ്ദം തീവ്രത പ്രാപിച്ചു; വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പ്രത്യേക ജാ​ഗ്രത നിർദേശം

Kerala
  •  4 hours ago
No Image

ഛത്തീസ്ഗഡിൽ 103 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ സർക്കാർ തലയ്ക്ക് ഒരു കോടി രൂപ വീതം ഇനാം പ്രഖ്യാപിച്ച 49 പേരും

National
  •  4 hours ago
No Image

നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് അപകടം; രോഗിക്ക് പരിക്ക്

Kerala
  •  4 hours ago
No Image

മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ പുഴയിലേക്ക് മറിഞ്ഞു; പത്തു മരണം

National
  •  5 hours ago
No Image

ബിജെപിയിലെ പ്രബല വിഭാഗം പിണറായി വിജയനെ മൂന്നാമതും അധികാരത്തിലെത്താന്‍ സഹായിക്കുന്നു; പി.വി അന്‍വര്‍

Kerala
  •  5 hours ago