HOME
DETAILS

വന്യജീവി ആക്രമണം; നഷ്ടപരിഹാരമായി സബ്ജക്ട് കമ്മിറ്റി ശുപാർശ ചെയ്തത് 23 കോടി; അനുവദിച്ചത് 1.26 കോടി മാത്രം

  
ബാസിത് ഹസൻ
October 03 2025 | 03:10 AM

Wildlife attack Subject committee recommended Rs 23 crore as compensation only Rs 126 crore was sanctioned

തൊടുപുഴ: 2024 - 25സാമ്പത്തിക വർഷത്തിൽ വന്യജീവി ആക്രമണങ്ങളിൽ നഷ്ടപരിഹാരം നൽകാൻ നിയമസഭാ സബ്ജക്ട് കമ്മിറ്റി ശുപാർശ ചെയ്തത് 23 കോടി രൂപ. എന്നാൽ സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ചത് 1.26 കോടി രൂപ മാത്രം. 2021 ജൂൺ ഒന്നു മുതൽ 2025 ജൂലൈ 7 വരെ വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിച്ച 51 അപേക്ഷകളിലും പരുക്കേറ്റ 738 അപേക്ഷകർക്കും നഷ്ടപരിഹാരം നൽകിയിട്ടില്ല. നിയമസഭയുടെ മേശപ്പുറത്തു വച്ച സബ്ജക്ട് കമ്മിറ്റി റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. പണം അനുവദിക്കാത്തത് കൊണ്ട് നഷ്ടപരിഹാര വിതരണം മന്ദഗതിയിലാണ്. കോടികൾ ചെലവഴിച്ച് മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണ മാമാങ്കം നടത്തുമ്പോഴാണ് നഷ്ടപരിഹാരം നൽകാൻ സർക്കാർ പണം അനുവദിക്കാത്തത്. 

വന്യജീവി സംരക്ഷണത്തിനുള്ള കേന്ദ്ര പദ്ധതികളായ ഐ.ഡി.ഡബ്ല്യു.എച്ച്, പ്രൊജക്റ്റ് എലിഫന്റ് ആൻഡ് ടൈഗർ പദ്ധതികൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 221.38 കോടി രൂപ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇക്കാലയളവിൽ സംസ്ഥാനം ചെലവഴിച്ചത് 73.55 കോടി രൂപ മാത്രമാണ്. 147.83 കോടി രൂപ ലാപ്‌സായി. ഐ.ഡി.ഡബ്ല്യു.എച്ച് (ഇന്റട്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹബിറ്റാറ്റ്) പ്രകാരം കേരളത്തിന് അനുവദിച്ച 104.57 കോടി രൂപയിൽ 30.82 കോടിയും പ്രൊജക്റ്റ് എലിഫന്റ് ആൻഡ് ടൈഗർ പദ്ധതിയിൽ 116.81 കോടി രൂപ അനുവദിച്ചതിൽ 42.73 കോടിയും മാത്രമാണ് ചെലവഴിച്ചത്. സംസ്ഥാനത്ത് മനുഷ്യ വന്യജീവി സംഘർഷം രൂക്ഷമായിരിക്കുന്ന വേളയിലാണ് സംസ്ഥാനം ഇത്രയും തുക ലാഘവത്തോടെ നഷ്ടപ്പെടുത്തിയത്. 

വന്യജീവി സംരക്ഷണവും വന്യജീവി ആവാസ വ്യവസ്ഥയുടെ സമഗ്ര വികസനവും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഐ.ഡി.ഡബ്ല്യു.എച്ച്. ആവാസ വ്യവസ്ഥകളുടെ സംരക്ഷണവും വീണ്ടെടുക്കൽ പരിപാടിയുമാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. 

ആവാസ വ്യവസ്ഥയുടെ പുനഃസ്ഥാപനം, സമൂഹത്തിന്റെ പങ്കാളിത്തം, മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കൽ എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാരുകൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം ഈ പദ്ധതിയിലൂടെ ലഭിക്കുന്നു. കടുവകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനായി 1973ൽ ആരംഭിച്ച പദ്ധതിയാണ് പ്രൊജക്ട് ടൈഗർ. 

ആവാസവ്യവസ്ഥയുടെ നഷ്ടവും വേട്ടയാടലും കാരണം കുറഞ്ഞുവരുന്ന ആനകളുടെ എണ്ണം സംരക്ഷിക്കാൻ 1992ൽ ആരംഭിച്ച പദ്ധതിയാണ് പ്രൊജക്ട് എലിഫന്റ്. വിവിധ ജീവിവർഗങ്ങളുടെ സംരക്ഷണത്തിനായി നൂതന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്ന പ്രൊജക്റ്റ് ഡോൾഫിൻ, പ്രൊജക്റ്റ് ലയൺ തുടങ്ങിയ പദ്ധതികളും കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈവേകളിൽ 'പെട്ടുപോകുന്നവർക്ക് വേണ്ടി'; ക്യൂആർ കോഡ് സ്കാൻ ചെയ്താൽ സഹായം കൈയെത്തും ദൂരെ

latest
  •  14 hours ago
No Image

ജിപിഎസ് സംവിധാനത്തിൽ സാങ്കേതിക തകരാർ: കപ്പൽ യാത്രകൾ താൽക്കാലികമായി നിർത്താൻ ഉത്തരവിട്ട് ഖത്തർ ഗതാഗത മന്ത്രാലയം

qatar
  •  14 hours ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു; പിടിയിലായത് ഫാഷന്‍ ഡിസൈനര്‍ 

Kerala
  •  16 hours ago
No Image

മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ആലപ്പുഴയില്‍ തൊഴിലാളി മരിച്ചു; ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Kerala
  •  16 hours ago
No Image

കുമ്പള സ്‌കൂളിലെ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ ജില്ലാ കളക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും, കലോത്സവം നാളെ  

Kerala
  •  17 hours ago
No Image

കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ 68 ബസുകളിൽ 16 എണ്ണവും മന്ത്രിയുടെ മണ്ഡലത്തിൽ; വടക്കൻ കേരളത്തിന് ആകെ കിട്ടിയത് 12 ബസ്, ജനസംഖ്യ കൂടുതലുള്ള മലപ്പുറത്തിന് ഒറ്റ ബസുമില്ല 

Kerala
  •  17 hours ago
No Image

സ്വർണപ്പാളി വിവാദത്തിൽ 'പാളി' മൗനത്തിലായി സർക്കാരും ദേവസ്വം ബോർഡും; സി.ബി.ഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്

Kerala
  •  17 hours ago
No Image

ഗസ്സയിൽ ബോംബിങ് നിർത്തിയെന്ന് ട്രംപിന്റെ വാക്ക്; ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്റാഈൽ, ഈജിപ്തിൽ നാളെ സമാധാന ചർച്ച

International
  •  18 hours ago
No Image

യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്താഴ്ച

International
  •  a day ago
No Image

തൃശൂരിൽ കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം പിടികൂടി; 2000 കിലോ മത്തി കടലിൽ ഒഴുക്കി

Kerala
  •  a day ago