HOME
DETAILS

റിവേഴ്‌സ് ഗിയറിട്ട് സ്വര്‍ണവില ; ഇന്ന് കുറഞ്ഞത് പവന് 480 രൂപ

  
Web Desk
October 03 2025 | 04:10 AM

gold price drops again in kerala after nearing 88000 mark

കൊച്ചി: 88,000 തൊടാനിരുന്ന വലിയൊരു കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ബുധനാഴ്ച വൈകുന്നരം പവന് 87,440 രൂപയുണ്ടായിരുന്ന സ്വര്‍ണം പവന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. 88,000 തൊടുമെന്ന പ്രവചനങ്ങളെ തകര്‍ത്താണ് വില ഇന്നും കുറഞ്ഞിരിക്കുന്നത്. ഇന്നലേയും വിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു.  വില കുറയുന്നതാണ് രാവിലെ കണ്ടത്. 

ചൊവ്വാഴ്ച പവന് 86120 രൂപയുണ്ടായിരുന്നു പവന്‍ സ്വര്‍ണത്തിന്. ബുനധാഴ്ച രാവിലെ 87,000 ആയും വൈകുന്നേരം 87,440 രൂപയായും കുതിച്ചു.എന്നാല്‍ വ്യാവാഴ്ച വില പവന് 400 രൂപ കുറഞ്ഞ് 87,040 ല്‍ എത്തി. ഇന്ന് വീണ്ടും പവന് 480 രൂപ കുറഞ്ഞ് 86,560 രൂപ ആയിരിക്കുകയാണ്. 

ഇന്നത്തെ വില ഇങ്ങനെ
24 കാരറ്റ്
ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,804
പവന് 520 രൂപ കുറഞ്ഞ് 94,432

22 കാരറ്റ്
ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820
പവന് 480 രൂപ കുറഞ്ഞ് 86,560

18 കാരറ്റ്
ഗ്രാമിന് 49 രൂപ കുറഞ്ഞ് 8,853
പവന് 392 രൂപ കുറഞ്ഞ് 70,824

ആഭരണപ്രേമികള്‍ പെടും
ആഭരണമായി സ്വര്‍ണം വാങ്ങുന്നവരാണ് പെടുന്നത്. കാരണം ആഭരണം വാങ്ങുന്നവര്‍ക്ക് വിപണി വില മതിയാവില്ല. സ്വര്‍ണത്തിന്റെ വില മാത്രം കൊടുത്താല്‍ പോര. ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ്, ജി.എസ്.ടി പണിക്കൂലി എന്നിവ കൂടി ആഭരണമായി വാങ്ങുന്ന സ്വര്‍ണത്തിന് കൊടുക്കണം. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസവും വരും. 3% മുതല്‍ 5% വരെയാണ് സാധാരണയായി പണിക്കൂലിയായി ഈടാക്കുക. ഇത് പ്രകാരം ഇന്നത്തെ വിലക്ക് ഒരു പവന്റെ ആഭരണം വാങ്ങിക്കാന്‍ ഏകദേശം 95000-96000 രൂപയെങ്കിലും വരുമെന്ന് വ്യാപാരികള്‍ പറയുന്നു.

അതേസമയം, യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നല്‍കിയ ധനബില്‍ കഴിഞ്ഞ ദിവസവും പാസാക്കിയിട്ടില്ല. യു.എസ് ഭരണകൂടം ഷട്ട്ഡൗണിലേക്ക് നീങ്ങും. അവശ്യസേവനങ്ങളൊഴികെ മറ്റ് സര്‍ക്കാര്‍ സേവനങ്ങളുടെയെല്ലാം പ്രവര്‍ത്തനം നിലക്കുന്ന സാഹചര്യമുണ്ടാവും. ധനബില്‍ സെനറ്റില്‍ പാസാക്കാന്‍ കഴിഞ്ഞ ദിവസവും ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാത്തതിനാല്‍ നീക്കം പരാജയപ്പെടുകയായിരുന്നു.

ധനബില്‍ പാസാകണമെങ്കില്‍ ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണ വേണം. എന്നാല്‍, രണ്ട് അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയേക്കാമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ബൈഡന്‍ ഭരണകാലത്ത് ഉണ്ടായിരുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനബില്ലിനെ ഡെമോക്രാറ്റുകള്‍ എതിര്‍ക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അമേരിക്കയില്‍ സര്‍ക്കാര്‍ അടച്ചിടല്‍ തുടങ്ങിയിരിക്കുകയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് നിര്‍ത്തിവയ്ക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. 2600 കോടി ഡോളറിന്റെ സഹായമാണ് മരവിപ്പിച്ചത്. ഇതോടെ ഇത്തരം സംസ്ഥാനങ്ങളില്‍ ശമ്പളം ഉള്‍പ്പെടെ മുടങ്ങും. ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള കാലിഫോര്‍ണിയ, ഇല്ലിനോയ്സ്, ഹവായ്, മിന്നെസോട്ട, വെര്‍മോണ്ട്, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ ഫണ്ടാണ് ട്രംപ് തടഞ്ഞത്. 

after a major surge that brought gold prices close to ₹88,000 per sovereign, prices in kerala have dropped again today. on wednesday evening, gold was priced at ₹87,440 per sovereign, but today it has fallen by ₹480, defying earlier predictions of a continued rise.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം കഠിനതടവ്

Kerala
  •  4 hours ago
No Image

ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും രാവണനാക്കി ചിത്രീകരിച്ചു; ജെ.എന്‍.യുവില്‍ സംഘര്‍ഷം

National
  •  4 hours ago
No Image

ഉംറ ‌തീർത്ഥാടകരാണോ? എങ്കിൽ ഈ 10 മാറ്റങ്ങൾ നിങ്ങളറിയണം; ഇല്ലെങ്കിൽ പണി ഉറപ്പ്

Saudi-arabia
  •  4 hours ago
No Image

3,211 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; കോഹ്‍ലിയെയും വീഴ്ത്തി രാഹുൽ കുതിക്കുന്നു

Cricket
  •  5 hours ago
No Image

സുമുദ് ഫ്‌ലോട്ടില്ലക്കെതിരായ അതിക്രമം: ഇസ്‌റാഈലിനെതിരെ പ്രതിഷേധത്തിരയായി ലോകം, ഇറ്റലിയില്‍ രാജ്യവ്യാപക പണിമുടക്ക്

International
  •  5 hours ago
No Image

ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിച്ച് പൂജ നടത്തി; നടന്‍ ജയറാം ഉള്‍പ്പെടെ പങ്കെടുത്തു, ചടങ്ങ് നടന്നത് 2019 ല്‍

Kerala
  •  5 hours ago
No Image

യുഎഇ: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

uae
  •  5 hours ago
No Image

സെഞ്ച്വറിയടിച്ച് രോഹിത്തിനെ മറികടന്നു; ചരിത്രം മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  5 hours ago
No Image

പ്രാദേശിക ടൂറിസം ജോലികൾ ഔട്ട്‌സോഴ്‌സിംഗ് ചെയ്യുന്നത് നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകരുടെ താമസത്തിനായി പുതിയ ലൈസൻസിംഗ് സംവിധാനം ആരംഭിച്ച് സഊദി അറേബ്യ

latest
  •  6 hours ago