HOME
DETAILS

യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരും; നിരക്ക് ഈടാക്കില്ലെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍

  
Web Desk
October 01 2025 | 10:10 AM

upi transactions remain free confirms rbi governor

ഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ പദ്ധതിയില്ലെന്നും സൗജന്യമായി തുടരുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടെയാണ് സഞ്ജയ് ഇക്കാര്യം വ്യക്തമാക്കിയത്.

യുപിഐ ഇടപാടുകള്‍ എല്ലാ കാലത്തും സൗജന്യമായിരിക്കില്ലെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞിരുന്നു. ''യുപിഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യുപിഐ ഇടപാടുകള്‍ നടത്താന്‍ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ സിസ്റ്റത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകള്‍ വഹിക്കേണ്ടിവരും' എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. 

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഗവര്‍ണര്‍ മല്‍ഹോത്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു 'വളരെ ഉയര്‍ന്ന വളര്‍ച്ചാ പാത' യിലാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കുന്നു, കേന്ദ്ര ബാങ്ക് ഈ സാമ്പത്തിക വര്‍ഷത്തില്‍ 6.8% വളര്‍ച്ച പ്രവചിക്കുന്നു- അദ്ദേഹം വ്യക്തമാക്കി. 

റിസര്‍വ് ബാങ്കിന്റെ ധനനയവും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.5% ആയി തുടരും. ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷം ആദ്യമായി ചേര്‍ന്ന ധനനയ സമിതി യോഗത്തിലാണ് തീരുമാനം. ഭവന,വാഹന വായ്പകളുടെ പലിശയില്‍ മാറ്റമുണ്ടാകില്ല. പണപ്പെരുപ്പ നിരക്ക് 3.1% ല്‍ നിന്ന് 2.6% ആയതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ നിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. 

rbi governor sanjay malhotra confirms that upi transactions will continue to remain free for users, dismissing speculation about potential charges and reaffirming the government's commitment to promoting digital payments across india.¹



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വര്‍ഷം കഠിനതടവ്

Kerala
  •  5 hours ago
No Image

ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും രാവണനാക്കി ചിത്രീകരിച്ചു; ജെ.എന്‍.യുവില്‍ സംഘര്‍ഷം

National
  •  5 hours ago
No Image

ഉംറ ‌തീർത്ഥാടകരാണോ? എങ്കിൽ ഈ 10 മാറ്റങ്ങൾ നിങ്ങളറിയണം; ഇല്ലെങ്കിൽ പണി ഉറപ്പ്

Saudi-arabia
  •  6 hours ago
No Image

3,211 ദിവസങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; കോഹ്‍ലിയെയും വീഴ്ത്തി രാഹുൽ കുതിക്കുന്നു

Cricket
  •  6 hours ago
No Image

സുമുദ് ഫ്‌ലോട്ടില്ലക്കെതിരായ അതിക്രമം: ഇസ്‌റാഈലിനെതിരെ പ്രതിഷേധത്തിരയായി ലോകം, ഇറ്റലിയില്‍ രാജ്യവ്യാപക പണിമുടക്ക്

International
  •  6 hours ago
No Image

ശബരിമലയിലെ സ്വര്‍ണപ്പാളി ചെന്നൈയിലെത്തിച്ച് പൂജ നടത്തി; നടന്‍ ജയറാം ഉള്‍പ്പെടെ പങ്കെടുത്തു, ചടങ്ങ് നടന്നത് 2019 ല്‍

Kerala
  •  6 hours ago
No Image

യുഎഇ: സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്

uae
  •  6 hours ago
No Image

സെഞ്ച്വറിയടിച്ച് രോഹിത്തിനെ മറികടന്നു; ചരിത്രം മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  7 hours ago
No Image

പ്രാദേശിക ടൂറിസം ജോലികൾ ഔട്ട്‌സോഴ്‌സിംഗ് ചെയ്യുന്നത് നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  7 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകരുടെ താമസത്തിനായി പുതിയ ലൈസൻസിംഗ് സംവിധാനം ആരംഭിച്ച് സഊദി അറേബ്യ

latest
  •  8 hours ago