HOME
DETAILS

യാത്രക്കാരെ നിങ്ങളറിഞ്ഞോ? എമിറേറ്റ്സിന് പിന്നാലെ പവർ ബാങ്കുകൾ നിരോധിച്ച് മറ്റൊരു പ്രമുഖ വിമാനക്കമ്പനി

  
October 03 2025 | 11:10 AM

flydubai introduces new guidelines for power banks on flights

ദുബൈ: ബുധനാഴ്ച (ഒക്ടോബർ 1) മുതൽ യുഎഇ എയർലൈനായ എമിറേറ്റ്സ് തങ്ങളുടെ വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ എമിറേറ്റ്സിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2025 ഒക്ടോബർ 1 മുതൽ യാത്രക്കാർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഫ്ലൈദുബൈ. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി യുഎഇ വിമാനക്കമ്പനികൾ പോർട്ടബിൾ ബാറ്ററികളുടെ ഉപയോഗത്തിന് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നടപടി.

“ഓരോ യാത്രക്കാരനും ഒരു പവർ ബാങ്ക് കൈവശം വയ്ക്കാം. എന്നാൽ അത് 100 വാട്ട്-അവർ (Wh) അല്ലെങ്കിൽ അതിൽ കുറവ് ശേഷിയുള്ളതും ഉപകരണത്തിൽ വ്യക്തമായി അടയാളപ്പെടുത്തിയതും ആയിരിക്കണം. 100 Wh-ന് മുകളിലുള്ള പവർ ബാങ്കുകൾ കർശനമായി നിരോധിച്ചിട്ടുണ്ട്,” ഫ്ലൈദുബൈ പ്രസ്താവനയിൽ വ്യക്തമാക്കി.

വിമാനയാത്രയ്ക്കിടെയുള്ള ഉപയോഗം

വിമാനയാത്രക്കിടെ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതും, ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതും, പവർ ബാങ്ക് വിമാനത്തിന്റെ പവർ സോക്കറ്റുകൾ വഴി ചാർജ് ചെയ്യുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. പവർ ബാങ്കുകൾ ഹാൻഡ് ബാഗേജിൽ മാത്രം സൂക്ഷിക്കണം, സീറ്റിനടിയിലോ മുന്നിലെ സീറ്റ് പോക്കറ്റിലോ വയ്ക്കണം, ഓവർഹെഡ് ലോക്കറുകളിൽ വയ്ക്കാൻ പാടില്ല.

സുരക്ഷാ മുൻകരുതലുകളും സംഭരണ നിർദ്ദേശങ്ങളും

പവർ ബാങ്കുകൾ ഓഫ് ചെയ്തിരിക്കണം. ഷോർട്ട് സർക്യൂട്ടോ അബദ്ധത്തിൽ പ്രവർത്തനക്ഷമമാകുന്നതോ തടയാൻ സംരക്ഷണം ഉറപ്പാക്കണം. പവർബാങ്കുകളെ യഥാർത്ഥ പാക്കേജിംഗിലോ സംരക്ഷിത പൗച്ചിലോ സൂക്ഷിക്കാൻ ഫ്ലൈദുബൈ ശുപാർശ ചെയ്യുന്നു. അതേസമയം, ചെക്ക്-ഇൻ ബാഗേജിൽ പവർ ബാങ്കുകൾ വയ്ക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

ലിഥിയം ബാറ്ററി നിയമങ്ങൾ

1) ബാധകമായ ഉപകരണങ്ങൾ: ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഇ-സിഗരറ്റുകൾ, റീചാർജബിൾ ബാറ്ററികൾ, ഡിജിറ്റൽ ക്യാമറകൾ, മറ്റ് ലിഥിയം-പവർ ഉപകരണങ്ങൾ എന്നിവയ്ക്ക് ബാധകം.

2) ചെക്ക്-ഇൻ ബാഗേജിലെ ഉപകരണങ്ങൾ: ഓഫ് ചെയ്ത് അബദ്ധത്തിൽ പ്രവർത്തനക്ഷമമാകാതിരിക്കാൻ സുരക്ഷിതമാക്കണം.

3) സംശയമുണ്ടെങ്കിൽ: യാത്രയ്ക്ക് മുമ്പ് ഫ്ലൈദുബൈയുമായി ബന്ധപ്പെടുക.

വ്യക്തത ആവശ്യമുള്ളവർക്ക്

തങ്ങളുടെ ഉപകരണങ്ങൾ നിയന്ത്രണങ്ങൾക്ക് അനുസൃതമാണോ എന്ന് സംശയമുള്ള യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ഫ്ലൈദുബൈയെ ബന്ധപ്പെടുക.

Flydubai has issued new guidelines for passengers traveling from October 1, 2025. The airline has introduced restrictions on power banks, aligning with Emirates' recently announced policy. Key guidelines include 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ആലപ്പുഴയില്‍ തൊഴിലാളി മരിച്ചു; ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു

Kerala
  •  16 hours ago
No Image

കുമ്പള സ്‌കൂളിലെ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടഞ്ഞ സംഭവത്തിൽ ജില്ലാ കളക്ടർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും, കലോത്സവം നാളെ  

Kerala
  •  17 hours ago
No Image

കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ 68 ബസുകളിൽ 16 എണ്ണവും മന്ത്രിയുടെ മണ്ഡലത്തിൽ; വടക്കൻ കേരളത്തിന് ആകെ കിട്ടിയത് 12 ബസ്, ജനസംഖ്യ കൂടുതലുള്ള മലപ്പുറത്തിന് ഒറ്റ ബസുമില്ല 

Kerala
  •  17 hours ago
No Image

സ്വർണപ്പാളി വിവാദത്തിൽ 'പാളി' മൗനത്തിലായി സർക്കാരും ദേവസ്വം ബോർഡും; സി.ബി.ഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്

Kerala
  •  17 hours ago
No Image

ഗസ്സയിൽ ബോംബിങ് നിർത്തിയെന്ന് ട്രംപിന്റെ വാക്ക്; ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്റാഈൽ, ഈജിപ്തിൽ നാളെ സമാധാന ചർച്ച

International
  •  18 hours ago
No Image

യു.കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്താഴ്ച

International
  •  a day ago
No Image

തൃശൂരിൽ കുഞ്ഞൻ ചാളകളെ പിടിച്ച വള്ളം പിടികൂടി; 2000 കിലോ മത്തി കടലിൽ ഒഴുക്കി

Kerala
  •  a day ago
No Image

നമ്മൾ നമ്മുടെ മണ്ണിനെ പരിപാലിച്ചാൽ, അത് നമ്മെയും പരിപാലിക്കും'; എഞ്ചിനീയറിംഗ് പാതിവഴിയിൽ ഉപേക്ഷിച്ച യുവാവ് കൃഷിഭൂമിയിൽ നിന്ന് നേടുന്നത് ലക്ഷങ്ങൾ

National
  •  a day ago
No Image

പ്രതിയെ പിന്തുടരുന്നതിനിടെ പൊലിസ് വാഹനം പാലത്തില്‍ നിന്നും കാറിന് മുകളിലേക്ക് പതിച്ചു; സഊദിയിൽ ഈജിപ്ഷ്യന്‍ പൗരന് ദാരുണാന്ത്യം

Saudi-arabia
  •  a day ago
No Image

പെരിയാറിൽ നിന്ന് പാരാ ഒളിംപിക്സിലേക്ക്: ജൈത്രയാത്ര തുടർന്ന് ആസിം വെളിമണ്ണ

Kerala
  •  a day ago