HOME
DETAILS

കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ഒക്ടോബർ 11 വരെ അടച്ചിടും

  
October 03, 2025 | 12:22 PM

sharjah-dubai exit from king faisal street to al wahda closed until october 11

ദുബൈ: ഷാർജയിലെ കിംഗ് ഫൈസൽ സ്ട്രീറ്റിൽ നിന്ന് അൽ വഹ്ദ സ്ട്രീറ്റിലേക്കുള്ള പ്രധാന എക്സിറ്റ് താൽക്കാലികമായി അടച്ചു. ഷാർജയിൽ നിന്ന് ദുബൈയിലേക്കുള്ള പ്രധാന എക്സിറ്റാണിത്. സമൂഹമാധ്യമങ്ങളിലെ ഔദ്യോ​ഗിക അക്കൗണ്ടിലൂടെ ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) യാണ് ഇക്കാര്യം അറിയിച്ചത്.

ഗതാഗതം മെച്ചപ്പെടുത്താനും കാര്യക്ഷമത വർദ്ധിപ്പിക്കാനുമുള്ള റോഡ് വികസന പദ്ധതികളുടെ ഭാഗമായാണ് എക്സിറ്റ് അടച്ചിട്ടിരിക്കുന്നത്. തിരക്ക് കുറയ്ക്കുകയും ഡ്രൈവർമാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

ഒക്ടോബർ 3 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 11 ശനിയാഴ്ച വരെയാകും എക്സിറ്റ് അടച്ചിടുക. ഷാർജയേയും ദുബൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എക്സിറ്റാണിത്. 

കാലതാമസം ഒഴിവാക്കാൻ ഡ്രൈവർമാർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് ആർടിഎ അഭ്യർത്ഥിച്ചു. ഗതാഗത സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുക. അടച്ചിടൽ കാലയളവിൽ സൈനേജുകളും ഓൺ-ഗ്രൗണ്ട് മാർഗനിർദേശങ്ങളും ഡ്രൈവർമാരെ സഹായിക്കും.
അധിക യാത്രാസമയം കണക്കാക്കി മുൻകൂട്ടി റൂട്ട് ആസൂത്രണം ചെയ്യുക. നിർദേശങ്ങൾ പാലിക്കുന്നത് സുരക്ഷ ഉറപ്പാക്കുകയും ട്രാഫിക് തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യും.

Key Sharjah exit linking King Faisal Street to Al Wahda Street in Dubai will be temporarily shut for road improvement works from October 3 to October 11, 2025. Drivers urged to use detour routes to avoid delays and ensure smooth traffic flow.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  3 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  3 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  3 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  3 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  3 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  3 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  3 days ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  3 days ago