HOME
DETAILS

സമയം തീരുന്നു; പവർ​ഗ്രിഡിൽ 962 ഒഴിവുകൾ; കേരളത്തിലും അവസരം; ഇപ്പോൾ അപേക്ഷിക്കാം

  
October 03 2025 | 14:10 PM

powergrid corporation latest recruitment for 962 vacancies apply before october 6

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജനുകളിലായി 962 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.  ഒരു വർഷ പരിശീലനം. ഒക്ടോബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.powergrid.in

കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജനിൽ 202 ഒഴിവുണ്ട്. ഇതിൽ 18 ഒഴിവുകൾ കേരളത്തിലാണ്. മറ്റു റീജനിലെ ഒഴിവുകൾ: നോർത്തേൺ- 305, വെസ്റ്റേൺ - 257, ഈസ്റ്റേൺ - 141, ഒഡിഷ പ്രൊജക്ട്സ്- 57.

സതേൺ റീജനിൽ ഒഴിവുള്ള ട്രേഡുകൾ, യോഗ്യത, സ്‌റ്റൈപൻഡ്:

  ഗ്രാജ്വേറ്റ് (ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്‌സ്, ടെലികമ്യൂണിക്കേഷൻ): ഇലക്ട്രിക്കൽ/ സിവിൽ/ ഇലക്ട്രോണിക്‌സ്/ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്/ബി.എസ്.സി (എൻജി.), 17,500 രൂപ.

 ഗ്രാജേറ്റ് (കംപ്യൂട്ടർ സയൻസ്): കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്/ ഐ.ടിയിൽ ബി. ടെക്/ബി.എസ്.സി (എൻജി.), 17,500 രൂപ.

 എച്ച്.ആർ എക്സിക്യൂട്ടീവ്: എം.ബി.എ എച്ച്.ആർ അല്ലെങ്കിൽ പഴ്സനൽ മാനേജ്‌മെന്റ്/പെഴ്‌സനൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ പി.ജി ഡിപ്ലോമ/തത്തുല്യം,  17,500 രൂപ.

 സി.എസ്.ആർ എക്‌സിക്യൂട്ടീവ്: സോഷ്യൽ വർക്/ റൂറൽ ഡവലപ്‌മെന്റ്/ മാനേജ്‌മെന്റ്‌റിൽ പി.ജി, തത്തുല്യം, 17,500 രൂപ.

ലോ എക്‌സിക്യൂട്ടീവ്: ഏതെങ്കിലും ബിരുദ വും മൂന്നു വർഷ എൽ.എൽ.ബിയും അല്ലെങ്കിൽ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി, 17,500 രൂപ.

 പി.ആർ അസിസ്റ്റന്റ്: ബാച്ലർ ഓഫ് മാസ് കമ്യൂണിക്കേഷൻ/ബാച്ലർ ഓഫ് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/ ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ/തത്തുല്യം, 17,500 രൂപ.

 രാജ്ഭാഷ അസിസ്റ്റന്റ്: ബി.എ ഹിന്ദി, ഇംഗ്ലിഷിൽ പ്രാവീണ്യം, 17.500 രൂപ.

 ഡിപ്ലോമ (ഇലക്ട്രിക്കൽ, സിവിൽ): 3 വർഷ ഇലക്ട്രിക്കൽ/ സിവിൽ എൻജിനീയറിങ് ഡിപ്ലോമ,15,000 രൂപ.

 ഇലക്ട്രിഷ്യൻ: ഐ.ടി.ഐ ഇലക്ട്രിഷ്യൻ, 13,500 രൂപ.

കേരളത്തിലെ ഒഴിവുകൾ

ഐ.ടി.ഐ ഇലക്ട്രിഷ്യൻ, ഡിപ്ലോമ (സിവിൽ, ഇലക്ട്രിക്കൽ), ലോ എക്സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് (ഇലക്ട്രിക്കൽ, സിവിൽ). (അവസാനവർഷ ഫലം കാക്കുന്നവർ, 18 വയസു തികയാത്തവർ, അപ്രന്റ്‌റിസ് പരിശീലനം നേടിയവർ, ഒരു വർഷത്തിൽ കൂടുതൽ ജോലിപരിചയമുള്ളവർ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല.)

അപേക്ഷിക്കേണ്ട വിധം

എൻജിനീയറിങ് ബിരുദ / ഡിപ്ലോമ യോഗ്യതക്കാർ mats. education.gov.inലും മറ്റു യോഗ്യതക്കാർ apprenticeshipindia.gov.in ലും റജിസ്റ്റർ ചെയ്ത ശേഷം പവർഗ്രിഡ് ഓഫ് ഇന്ത്യ വെബ്‌സൈറ്റായ www.powergrid.in ൽ അപേക്ഷിക്കണം.

powergrid corporation apprentice recruitment for 962 vacancies. opportunity in kerala too. apply before october 6



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

crime
  •  3 hours ago
No Image

പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ ഭാഗവത്

National
  •  3 hours ago
No Image

ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ

Kerala
  •  4 hours ago
No Image

'യുവന്റസിലേക്ക് റൊണാൾഡോ വിളിച്ചിട്ടും പോകാതിരുന്നത് വലിയ നഷ്ടമാണ്'; വെളിപ്പെടുത്തലുമായി മുൻ ബാഴ്സ സൂപ്പർ താരം

Football
  •  4 hours ago
No Image

ഷെങ്കൻ മാതൃകയിൽ ജിസിസി ടൂറിസ്റ്റ് വിസ; ഗൾഫിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും | GCC VISA

uae
  •  5 hours ago
No Image

ഇന്ത്യയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; 61 പോസിറ്റീവ് കേസുകള്‍, രോഗ ബാധ ഏറെയും കുട്ടികള്‍ക്ക്

National
  •  5 hours ago
No Image

പര്‍വ്വത ശിഖരത്തില്‍ നിന്ന് ഫോട്ടോ എടുക്കാനായി സേഫ്റ്റി റോപ്പ് അഴിച്ചു; പര്‍വ്വതാരോഹകന് ദാരുണാന്ത്യം

International
  •  5 hours ago
No Image

ഭാര്യ കാമുകനുമായി ഒളിച്ചോടി; മനംനൊന്ത് ഭർത്താവ് 8 മാസം പ്രായമുള്ള കുഞ്ഞടക്കം 4 മക്കളെയുമെടുത്ത് പുഴയിൽച്ചാടി

National
  •  5 hours ago
No Image

ഭർത്താവിന്റെ സംശയ രോ​ഗം കാരണം ഭാര്യ മാറിത്താമസിച്ചു; അവിഹിത ബന്ധം ആരോപിച്ച് യുവതിയുടെ മൂക്ക് മുറിച്ച് ഭർത്താവ്

crime
  •  6 hours ago
No Image

'തലമുറകളുടെ ഗുരുനാഥന്‍'; യുഎഇ പ്രസിഡന്റിനൊപ്പമുള്ള ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍

uae
  •  6 hours ago