HOME
DETAILS

വിശക്കുമ്പോള്‍ കടലാസ് കീറിയെടുത്ത് തിന്നും ; ഭക്ഷണം വേണ്ട, വിചിത്ര രോഗാവസ്ഥയുമായി യുവതി

  
October 04 2025 | 03:10 AM

woman who eats paper daily due to rare condition goes viral on social media

ഭക്ഷണം കിട്ടിയില്ലെങ്കില്‍ എല്ലാവരുടെയും മൂഡ് മാറും. കാരണം വിശപ്പ് നമുക്ക് സഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നവരാണ് ഏറെ പേരും. എന്നാല്‍ വിശക്കുമ്പോള്‍ നിങ്ങള്‍ക്ക് ഭക്ഷണത്തിനു പകരം കിട്ടുന്നത് കടലാസ് ഷീറ്റുകളാണെങ്കിലോ?  കഴിക്കാന്‍ പറ്റുമോ?  എന്നാല്‍ പറ്റുന്ന ഒരു യുവതിയുണ്ട്.

കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും മൂന്നു നേരം കടലാസ് ഷീറ്റ് കഴിക്കുന്ന യുവതിയുടെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഹാംഷെയറില്‍ നിന്നുള്ള ഈ യുവതിക്ക് 34 വയസാണ് പ്രായം. ഇവരുടെ പേര് യാസ് ചാപ്മാന്‍ എന്നുമാണ്. ഇവര്‍ക്കാണ് വിചിത്രമായ ഈ രോഗമുള്ളത്. 

ദിവസേന ഈ യുവതി കഴിക്കുന്നത് 10 കടലാസ് ഷീറ്റാണ്. 2015ല്‍ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചാപ്മാന്‍ ആദ്യമായി കടലാസ് തിന്നുന്നത്. പേപ്പര്‍ മടക്കി സ്ട്രിപ്പുകളായി കീറി എടുത്ത് ചവച്ചാണ് കഴിക്കുക. ഇതവര്‍ക്ക് പുതിയതായിരുന്നില്ല. ഇവള്‍ക്ക് നാലു വയസുള്ളപ്പോള്‍ പിക്ക എന്ന ഈ രോഗം കണ്ടെത്തിയിരുന്നു. ഈ രോഗാവസ്ഥ കാരണമാണ് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളോട് അതിയായ ആഗ്രഹം തോന്നുന്നത്. കടലാസ് കഴിക്കാന്‍ അതിയായ ആഗ്രഹം തോന്നുന്നു.

 

yas.jpg

മധുരപ്രിയര്‍ക്ക് ചോക്ലേറ്റോ ലഡുവോ കണ്ടാല്‍ കൊതി തോന്നില്ലേ... അതുപോലെ തനിക്ക് കടലാസ് കഴിക്കുമ്പോള്‍ സംതൃപ്തി ലഭിക്കുന്നുവെന്നും യുവതി പറയുന്നു. എല്ലാ ദിവസവും രാവിലെ പോസ്റ്റുമാന്റെ വരവിനായി കാത്തിരിക്കുക പതിവായിരുന്നു ഇവള്‍. അയാള്‍ കൊണ്ടുവരുന്ന കത്തുകള്‍ വിഴുങ്ങാനായിരുന്നു ഈ കാത്തിരിപ്പ്.

എന്നാല്‍ എല്ലാ പേപ്പറുകളും കഴിക്കാന്‍  തോന്നില്ലെന്നും യുവതി പറഞ്ഞു. ചില പേപ്പറുകളുടെ രുചിയും ഘടനയുമൊക്കെ വ്യത്യാസമായിരിക്കും. അതു ടെസ്റ്റ് ചെയ്യാനായി താന്‍ അതിന്റെ ചെറിയൊരു വശം കീറിയെടുക്കും. എന്നാല്‍ കട്ടികൂടുതലും തിളക്കമുള്ളവയും മഷി കൂടുതലുമാണെങ്കില്‍ രുചിയും വ്യത്യസ്തമായിരിക്കും. എന്നാല്‍ ടൈപ്പ് ചെയ്ത കത്താണെങ്കില്‍ അത് എന്തായാലും കഴിക്കുമെന്നാണ് യുവതി പറയുന്നത്. 

 

ഭക്ഷ്യയോഗ്യമായവ പരീക്ഷിച്ച് നോക്കിയിട്ടുണ്ടെങ്കിലും ഭക്ഷ്യയോഗ്യമല്ലാത്തവയായിരുന്നു ചാപ്മാന്റെ പിക്കാ ആസ്‌ക്തിയെ കുറച്ചിരുന്നത്. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് തനിക്കോ കുഞ്ഞിനോ ദോഷം സംഭവിക്കുമോ എന്ന ആശങ്കയുള്ളതിനാല്‍ എപ്പോഴും പേപ്പറുകളിലേ ചേരുവകള്‍ ശ്രദ്ധിച്ചിരുന്നുവെന്നും യുവതി.

നാലു വയസുള്ളപ്പോള്‍ പാക്കേജിങിലെ ഈര്‍പ്പം തടയാനുപയോഗിക്കുന്ന ടാല്‍ക്കം പൗഡറും ചോക്കും സിലിക്ക ജെല്‍ ബോളുകളും കഴിച്ചാണ് ഇവളുടെ പിക്കാ രോഗം തുടങ്ങുന്നത്. പോളിഫില്ലര്‍, സിഗരറ്റ് റോളിങ് പേപ്പറുകള്‍, ഡെന്റല്‍ സ്റ്റോണ്‍ എന്നിവയും ഇവള്‍ പതിവായി കഴിച്ചിരുന്നു.  

എന്നാല്‍ തനിക്ക് ഓട്ടിസമാണോ എന്നു കണ്ടെത്താനുള്ള പരിശോധനയ്ക്കു കാത്തിരിക്കുകയാണ് യുവതി. പിക്ക അനുഭവക്കുന്ന ആളുകള്‍ക്ക് പലപ്പോഴും ഓട്ടിസം ഉണ്ടാവാനുള്ള സാധ്യതയുണ്ടാവാറുണ്ട്. പിക്ക രോഗത്തിന്റെ കാരണങ്ങളും വ്യക്തമല്ല. പഠനവൈകല്യങ്ങളും ഇരുമ്പിന്റെയോ സിങ്കിന്റെയോ കുറവുളള ഭക്ഷണക്രമവും ഗര്‍ഭധാരണവുമൊക്കെയാണ് മറ്റു ഘടകങ്ങളായിട്ടുള്ളത്. 

 

A 34-year-old woman named Yas Chapman from Hampshire, UK, has gone viral on social media for her unusual eating habit: she consumes paper sheets three times a day, totaling around 10 sheets daily. Though it may sound unbelievable, Chapman suffers from a rare condition known as Pica—a psychological disorder that causes an intense craving to eat non-food items. In her case, it's paper. Yas first began eating paper during her pregnancy in 2015, although her condition was identified when she was just four years old.She describes the taste and texture of paper as deeply satisfying, likening it to how sweet-lovers crave chocolates or sweets. She often waits eagerly for the postman—not for letters, but to eat the mail he delivers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രിപ്പിൾ സെഞ്ച്വറി! ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി കിരീടം നേടിയ 'ഇന്ത്യക്കാരൻ' പുതു ചരിത്രമെഴുതി

Cricket
  •  a day ago
No Image

പൊതു ശുചിത്വ ലംഘനങ്ങൾ തടയാൻ കർശന പിഴ ചുമത്തണം; ആവശ്യവുമായി കുവൈത്ത് മുനിസിപ്പാലിറ്റി

latest
  •  a day ago
No Image

'സരിന്‍ വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല, മുസ്‌ലിമിന്റെ വിശ്വാസത്തിനെതിരെയാണ്'  രൂക്ഷവിമര്‍ശനവുമായി അനൂപ് വി.ആര്‍

Kerala
  •  a day ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18,673 പേർ

latest
  •  a day ago
No Image

ഹാട്രിക് അടിച്ച് സെഞ്ച്വറി; ഇന്റർ മയാമിക്കൊപ്പം ചരിത്രം കുറിച്ച് മെസി

Football
  •  a day ago
No Image

വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം;  തിരയായി ആഞ്ഞടിച്ച് ഫലസ്തീന്‍ പതാകകള്‍

International
  •  a day ago
No Image

എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ

oman
  •  a day ago
No Image

ഭർത്താവിനോടൊപ്പം ചിലവഴിക്കാൻ സമയമില്ല: 3.27 കോടി രൂപ ശമ്പളമുള്ള ഗൂഗിളിലെ ജോലി ഉപേക്ഷിച്ച് 37 വയസ്സുകാരി

International
  •  a day ago
No Image

ഹസ്തദാനം ചെയ്യാതെ വനിതകളും; ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ബാറ്റിങ്

Cricket
  •  a day ago
No Image

നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കും; കരാറിൽ ഒപ്പുവച്ചു Dewa യും പാർക്കിനും

uae
  •  a day ago