HOME
DETAILS

'നെതന്യാഹുവിനെ വിശ്വാസമില്ല, കരാര്‍ അട്ടിമറിച്ചേക്കാം' തെല്‍അവീവിനെ പിടിച്ചു കുലുക്കി ബന്ദികളുടെ ബന്ധുക്കളുടെ റാലി; കരാറില്‍ ഉടന്‍ ഒപ്പിടണമെന്ന് ആവശ്യം

  
Web Desk
October 05 2025 | 09:10 AM

Massive Tel Aviv Protest Against Netanyahu Over Hostage Crisis and Gaza War We Dont Trust Him Anymore

തെല്‍അവീവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ ഇസ്‌റാഈലില്‍ കൂറ്റന്‍ റാലി. ബന്ദികളുടെ ബന്ധുക്കളാണ് കവിഞ്ഞ ദിവസം രാത്രി തെല്‍അവീവില്‍ തെരുവിലിറങ്ങിയത്. അക്ഷരാര്‍ത്ഥത്തില്‍ നഗരത്തെ പിടിച്ചു കുലുക്കുന്നതായിരുന്നു റാലി. 
ബന്ദികളെ തിരിച്ചെത്തിക്കുന്നതിനായി യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ഇസ്‌റാഈല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച പ്രതിഷേധക്കാര്‍ നെതന്യാഹുവിനെ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കി.  മുന്‍പ് ചെയ്തതുപോലെ നെതന്യാഹു ഈ കരാറും അട്ടിമറിക്കുമോ എന്ന ഭയവും അവര്‍ പങ്കുവെച്ചു.

'തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്ന വിഷത്തില്‍ ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. യുദ്ധം അവസാനിപ്പിക്കുന്ന വിഷയത്തിലും ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. നെതന്യാഹുവില്‍ ഞങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ല' -പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ഗില്‍ ഷെല്ലി പറഞ്ഞു. ഇപ്പോള്‍ വിശ്വാസം മുഴുവന്‍ തങ്ങള്‍ ട്രംപില്‍ അര്‍പ്പിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ പോകാതിരിക്കാനും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനും വേണ്ടി മാത്രമാണ് നെതന്യാഹു യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഷെല്ലി പറഞ്ഞു.

അതിനിടെ, ഗസ്സ വംശഹത്യ അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ടുവെച്ച 20 ഇന യുദ്ധവിരാമ കരാറിനോടുള്ള ഹമാസിന്റെ തന്ത്രപരമായ പ്രതികരണം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനേറ്റ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ബന്ദികളെ വിട്ടയക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും അതില്‍ വ്യക്തത വരുത്താതെയും നിരായുധീകരണമെന്ന കരാര്‍ വ്യവസ്ഥയോട് പ്രതികരിക്കാതെയുമാണ് ഹമാസിന്റെ പ്രതികരണം. മാത്രമല്ല 'വിശദാംശങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണ'മെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചിട്ടുള്ളത്. ഹമാസിന്റെ ഈ പ്രതികരണത്തോട് ട്രംപ് അനുകൂലമായി പ്രതികരിക്കുകയും ചെയ്തത് നെതന്യാഹുവിന് തിരിച്ചടിയായി. അവസാന വാക്ക് തന്റേതാകണമെന്ന നെതന്യാഹുവിന്റെ വാശിയാണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്. ഹമാസിന്റെ പ്രസ്താവനയെ യൂറോപ്യന്‍, അറബ് രാഷ്ട്രങ്ങളും സ്വാഗതം ചെയ്തതും നെതന്യാഹുവിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

 

Thousands took to the streets of Tel Aviv demanding an end to the war and the safe return of hostages. Families of captives accused Prime Minister Netanyahu of sabotaging peace efforts, placing their hopes instead on Trump’s ceasefire plan.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റല്‍ തട്ടിപ്പുകാരെയും കിംവദന്തി പരത്തുന്നവരെയും കാത്തിരിക്കുന്നത് കടുത്ത ശിക്ഷ; നടപടികള്‍ കര്‍ശനമാക്കി യുഎഇ

uae
  •  9 hours ago
No Image

കോഴിക്കോട് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന നാലംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  9 hours ago
No Image

'മെഹന്ദി ജിഹാദ്'  മുസ്‌ലിം വിദ്വേഷ പരിപാടി സംപ്രേഷണം ചെയ്ത സീ ന്യൂസ്, ടൈംസ് നൗ ചാനലുകള്‍ക്ക്  എന്‍ബിഡിഎസ്എയുടെ രൂക്ഷ വിമര്‍ശനം

National
  •  9 hours ago
No Image

ട്രിപ്പിൾ സെഞ്ച്വറി! ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി കിരീടം നേടിയ 'ഇന്ത്യക്കാരൻ' പുതു ചരിത്രമെഴുതി

Cricket
  •  10 hours ago
No Image

പൊതു ശുചിത്വ ലംഘനങ്ങൾ തടയാൻ കർശന പിഴ ചുമത്തണം; ആവശ്യവുമായി കുവൈത്ത് മുനിസിപ്പാലിറ്റി

latest
  •  10 hours ago
No Image

'സരിന്‍ വെറുപ്പ് പ്രസരിപ്പിച്ചിരിക്കുന്നത് മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെയല്ല, മുസ്‌ലിമിന്റെ വിശ്വാസത്തിനെതിരെയാണ്'  രൂക്ഷവിമര്‍ശനവുമായി അനൂപ് വി.ആര്‍

Kerala
  •  10 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 18,673 പേർ

latest
  •  10 hours ago
No Image

ഹാട്രിക് അടിച്ച് സെഞ്ച്വറി; ഇന്റർ മയാമിക്കൊപ്പം ചരിത്രം കുറിച്ച് മെസി

Football
  •  10 hours ago
No Image

വംശഹത്യക്കെതിരെ പ്രതിഷേധക്കടലായി റോം;  തിരയായി ആഞ്ഞടിച്ച് ഫലസ്തീന്‍ പതാകകള്‍

International
  •  10 hours ago
No Image

എല്ലാ വിദേശ ബിസിനസുകളും, കമ്പനികളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും ജോലിക്കെടുക്കണം; പുതിയ നിയമവുമായി ഒമാൻ

oman
  •  10 hours ago