സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
ചത്തീസ്ഗഡ്: സാങ്കേതിക തകരാർ നേരിട്ടതിനു പിന്നാലെ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. അമൃതസറിൽ നിന്നും ബർമിങ്ഹാമിലേക്ക് പുറപ്പെട്ട വിമാനമാണ് ഇന്നലെ സുരക്ഷിതമായി താഴെയിറക്കിയത്. ലാൻഡിങ് സമയത്തായിരുന്നു സാങ്കേതിക തകരാർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നത്.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് 787 ശ്രേണിയിലുള്ള വിമാനത്തിനാണ് സാങ്കേതിക തകരാർ നേരിട്ടിരുന്നത്. വിമാനത്തിന്റെ റാറ്റ് സംവിധാനം ഓൺ ആയതാണ് തകരാറിനു കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. വിമാനത്തിലേക്കുള്ള വൈദ്യുതി നഷ്ടമാവുമ്പോഴാണ് ഇത്തരത്തിൽ റാറ്റ് സംവിധാനം ഓൺ ആവുന്നത്. രണ്ട് എഞ്ചിനുകളും ഒരുമിച്ച് പരാജയപ്പെടുകയോ ഇലക്ട്രോണിക് ഹൈഡ്രോളിക് സംവിധാനങ്ങൾ പൂർണമായി തകരാറിലാവുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് റാറ്റ് പ്രവർത്തിക്കുക.
ഈ സമയങ്ങളിൽ കാറ്റിന്റെ സഹായത്താൽ ഇത് അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കും. ഈ വർഷം ജൂണിൽ നടന്ന എയർ ഇന്ത്യ ബോയിങ് 787 വിമാന അപകടത്തിന്റെ കാരണങ്ങളായി എഞ്ചിൻ തകരാർ, ഇലക്ട്രിക്കൽ തകരാർ, സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിമാനത്തിൽ മറ്റു പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."