
ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം

ഇടുക്കി: ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ കര്ഷകന് ദാരുണാന്ത്യം. പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി(62) ആണ് മരിച്ചത്. ഏലത്തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ് ജോസഫിനെ കാട്ടാന ആക്രമിച്ചത്.
ചക്കക്കൊമ്പന് കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. ആനക്കൂട്ടത്തില്‍ 14ഓളം ആനകളുണ്ടായിരുന്നു. ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാല്‍ മൃതദേഹം പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല. റാപ്പിഡ് റെസ്പോണ്ട് ടീമിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ആനക്കൂട്ടത്തെ തുരത്താനുള്ള ശ്രമം തുടരുകയാണ്.
അതേസമയം, കഴിഞ്ഞ വെള്ളിയാഴ്ച്ച തൃശൂര്‍ മലക്കപ്പാറയില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. കറുകുറ്റി സ്വദേശി എലുവത്തിങ്കല്‍ വീട്ടില്‍ സെബിനും കുടുംബവും സഞ്ചരിച്ചകാറാണ് ആനക്കൂട്ടം ആക്രമിച്ചത്. ദമ്പതികളും അവരുടെ പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു.
സംഭവദിവസം മലക്കപ്പാറയിലേക്കുള്ള യാത്രാമധ്യേ കാര്‍ കേടായതിനെ തുടര്‍ന്ന് സെബിനും കുടുംബവും വാഹനത്തിന് പുറത്തിറങ്ങി ബോണറ്റ് തുറന്ന് പരിശോധിക്കുന്നതിനിടെ ആനക്കൂട്ടം സമീപത്തെത്തിയത്. ഈ സമയം അതുവഴി വന്ന ഒരു ട്രാവലര്‍ വാഹനത്തില്‍ കയറി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വാഴച്ചാല്‍ വനംവകുപ്പ് ഓഫീസില്‍ സംഭവം അറിയിക്കുകയും ചെയ്തു.
രാത്രിയോടെ ബന്ധുക്കളുമായി വീണ്ടും സ്ഥലത്തെത്തിയെങ്കിലും കാറിന് ചുറ്റും ആനക്കൂട്ടം നിലയുറപ്പിച്ചതിനാല്‍ തിരിച്ചുപോകേണ്ടി വന്നു. അടുത്ത ദിവസം പകല്‍ കാറെടുക്കാനെത്തിയപ്പോള് വാഹനം പൂര്‍ണമായും തകര്‍ന്ന നിലയില്‍ കണ്ടെത്തി. കൂടാതെ, കാറില്‍ നിന്നും ഹെഡ്ലൈറ്റുകളും ആന്‍ഡ്രോയ്ഡ് സെറ്റും മോഷണം പോയതായും കണ്ടെത്തി.
സംഭവത്തെക്കുറിച്ച് സെബിന് പോലീസില്‍ പരാതി നല്കി. മോഷണവും ആനക്കൂട്ടത്തിന്റെ ആക്രമണവും സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary: A 62-year-old farmer, Joseph Veluchamy from Panniyar, tragically lost his life in an elephant attack near Chinnakkanal, Idukki, Kerala. The incident occurred around 11:45 AM while he was working at a plantation in Chundale. The wild elephant suspected in the attack is believed to be the notorious "Chakkakomban", part of a herd of around 14 elephants.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
Kerala
• 13 hours ago
സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം
National
• 14 hours ago
'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം
International
• 14 hours ago
ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍
Kerala
• 14 hours ago
തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം
Kerala
• 15 hours ago
ബംഗളൂരുവില്‍ പെരുമഴയില്‍ കാറ്റില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികയ്ക്കു ദാരുണാന്ത്യം
Kerala
• 15 hours ago
UAE Gold Price : കേരളത്തിലേത് പോലെ കുതിച്ചു യുഎഇയിലെയും സ്വർണ വിപണി
uae
• 15 hours ago
എയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍
Kerala
• 15 hours agoഎയ്ഡഡ് അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി വിധിയെ അട്ടിമറിച്ച് സര്‍ക്കാര്‍
Kerala
• 15 hours ago
തെരുവുനായ ആക്രമണത്തിനെതിരെ നാടകം; അവതരണത്തിനിടെ കലാകാരനെ തെരുവുനായ കടിച്ചു; സംഭവം കണ്ണൂരിൽ
Kerala
• 15 hours ago
In-Depth Story | ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറുടെ ഞെട്ടിക്കുന്ന കഥ; ഏട്ടു വയസ്സുക്കാരനായ ഇന്ത്യൻ ബാലൻ എന്തിന് സീരിയൽ കില്ലറായി
crime
• 16 hours ago
'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍'; സഭയില്‍ ബാനറുകളുമായി പ്രതിപക്ഷം; ചോദ്യോത്തരവേള റദ്ദാക്കി
Kerala
• 16 hours ago
ഇസ്റാഈല്‍ തടങ്കലില്‍ വെച്ച് ഇസ്ലാം മതം സ്വീകരിച്ച് ഫ്ളോട്ടില്ല ഇറ്റാലിയന്‍ ക്യാപ്റ്റന്‍
International
• 16 hours ago
അതിരപ്പിള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ച് എസ്ഐയ്ക്കും കുടുംബത്തിനും പരിക്ക്
Kerala
• 17 hours ago
ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു
Kerala
• 18 hours ago
വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ
crime
• 19 hours ago
സർക്കാറിന്റെ ആ ഉറപ്പ് പാഴ്വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ
Kerala
• 19 hours ago
ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck
qatar
• 19 hours ago
എടിഎം മോഷണശ്രമം പരാജയപ്പെട്ടതിന് പിറ്റേന്ന് ജ്വല്ലറിയിൽ കയറി; അലാം ചതിച്ചതോടെ കുടുങ്ങി,തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗ ജീവനക്കാരൻ അറസ്റ്റിൽ
crime
• 17 hours ago
ഇന്ത്യൻ ക്രിക്കറ്റിന്റെ കീരിട വരൾച്ച അവസാനിപ്പിച്ച നായകൻ; ഒരേ ഒരു 'ഹിറ്റ്മാൻ'
Cricket
• 17 hours ago
അവള് കൊല്ലപ്പെടേണ്ടവളാണെന്ന് സാം; ആരെയും കൂസാത്ത, സാമിന്റേത് ക്രൂര മനോഭാവമെന്ന് പൊലിസ്
Kerala
• 18 hours ago