ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍
കൊച്ചി: ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാൡവിഷയത്തില്‍ ഉന്നതതല അന്വേഷണം(എ.ഐ.ടി) പ്രഖ്യാപിച്ച് ഹൈക്കോടതി. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് കേസ് അന്വേഷിക്കുക. സൈബര്‍ ടീം അടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും രണ്ടാഴ്ച്ചക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കാനുമാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
2019 ജൂലൈ 20 ന് സന്നിധാനത്ത് നിന്ന് 12 പാളികള്‍ സ്വര്‍ണം പൂശാനെന്ന പേരില്‍ ചെമ്പ് പാളികളാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ ദേവസ്വം ഉത്തരവിന് പിന്നില്‍ വലിയ അഴിമതി നടന്നുവെന്നാണ് നിഗമനം. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു.
അന്വേഷണ തീരുമാനം പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും കോടതി ഇടപെടലില്‍ വലിയ സന്തോഷമുണ്ടെന്നും ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.
അതേസമയം, 2019ല്‍ പോറ്റി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വര്‍ണപ്പാളി തന്നെയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ശബരിമലയിലെ ദ്വാരപ്പാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെയെന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. 2019ലെ ദേവസ്വം ഉത്തരവില്‍ ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
ദേവസ്വം വിജിലന്‍സിന്റേതാണ് നിര്‍ണായക കണ്ടെത്തല്‍. രണ്ടു ദിവസങ്ങളിലായി 7 മണിക്കൂറാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിജിലന്‍സ് ചോദ്യം ചെയ്തത്. ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പിവന്നീട് വിജിലന്‍സിന്റെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കുടുങ്ങുകയായിരുന്നുവെന്നാണ് സൂചന.
യഥാര്‍ഥ ചെമ്പ് പാളിയില്‍ നേരിയ അളവിലാണ് സ്വര്‍ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതെന്നാണ് 2019ലെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നല്‍കിയ മൊഴി. വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് 1999ല്‍ വിജയ് മല്യ സ്വര്‍ണത്തില്‍ പൊതിഞ്ഞ ചെമ്പ് പാളി തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ സമ്മതിച്ചിട്ടുണ്ട്.
സ്വര്‍ണം രേഖകളില്‍ ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച തന്നെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സമഗ്ര അന്വേഷണത്തിന് മറ്റൊരു ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടും.
English Summary: The Kerala High Court has ordered a high-level investigation led by the Crime Branch into the alleged gold plating scam involving the Sabarimala temple's sanctum door (Dwarapalaka sculpture). The court has appointed a special team under ADGP H. Venkitesh, which will also include a Cyber Forensics Unit, to carry out the probe.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."