HOME
DETAILS

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

  
Web Desk
October 06, 2025 | 11:15 AM

amebic-meningitis-naegleria-fowleri-kerala-child-2025

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. 

ശനിയാഴ്ച്ചയാണ് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒമ്പതായി. കുട്ടികളുടെ എണ്ണം രണ്ടായി. 

നെഗ്ലേറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുവാണ് രോഗം വരുത്തുന്നത്. വേനല്‍ക്കാലത്ത് ചൂടായി കെട്ടിക്കിടക്കുന്ന വെള്ളം അമീബയ്ക്ക് വളരാന്‍ അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. നിശ്ചലമായ വെള്ളത്തിന്റെ അടിയിലുള്ള ചെളിയിലും ചേറിലുമാണ് ഇവ സാധാരണയായി തങ്ങുന്നത്. ഇത്തരം വെള്ളം കലങ്ങിമറിയുമ്പോള്‍, അമീബകള്‍ ചെളിയോടൊപ്പം മുകളിലേക്ക് വരാന്‍ സാധ്യതയുണ്ട്.

ഈ വെള്ളത്തില്‍ നീന്തിക്കുളിക്കുമ്പോഴാണ് ഇവ തലച്ചോറിലേക്ക് എത്തുന്നത്. മൂക്കിലെ സൂക്ഷ്മമായ അസ്ഥിവിടവുകളിലൂടെ നേരിട്ട് തലച്ചോറിലെത്തുകയും ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. അമീബയുള്ള വെള്ളം ജലാശയങ്ങളുമായി കലര്‍ന്നതാണ് രോഗം വരാന്‍ കാരണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കരുതുന്നത്. ഇതിനെ പൂര്‍ണമായി അംഗീകരിക്കുന്നുമില്ല. ഉറവിടത്തെ കുറിച്ച് വ്യക്തമായി മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നാണ് അധികൃതര്‍ പറയുന്നത്. അപ്പോഴും രോഗത്തെ എങ്ങനെ തടുത്തുനിര്‍ത്തുമെന്നാണ് ഉയരുന്ന ആശങ്ക.

English Summary: Kerala has reported a new case of Amebic Meningoencephalitis, a rare and often fatal brain infection. A 6-year-old girl from Malappuram has been diagnosed with the disease and is currently undergoing treatment at Kozhikode Medical College Hospital. She was admitted on Saturday, and this brings the total number of such patients currently under treatment at the hospital to nine, including two children.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കളിച്ചു, ഓസ്‌ട്രേലിയക്ക് വമ്പൻ തിരിച്ചടി; ഇന്ത്യക്ക് പരമ്പര

Cricket
  •  2 days ago
No Image

യുഎഇയിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ ലഭിക്കുമോ? | Uae Visa On Arrival

uae
  •  2 days ago
No Image

വിംസീ ജന്മശതാബ്ദി പുരസ്കാരം പി. മാളവികക്ക്

Others
  •  2 days ago
No Image

വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗണഗീതം: ഭരണഘടനാതത്വങ്ങളുടെ ലംഘനം, ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്ക് റെയില്‍വേ കുടപിടിക്കുന്നുവെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

70 മുതൽ 80 മിനിറ്റ് കൊണ്ട് ഖത്തറിൽ നിന്ന് ബഹ്റൈനിലേക്ക്; ഖത്തർ - ബഹ്‌റൈനെൻ ഫെറി സർവിസ്; നിങ്ങളറിയേണ്ടതെല്ലാം

qatar
  •  2 days ago
No Image

ഷാർജ ബുക്ക് ഫെയർ 2025: പുതിയ പുസ്തകങ്ങൾക്കായി 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 days ago
No Image

തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നത്? നാടുമുഴുവന്‍ മെഡി.കോളജുകള്‍ തുടങ്ങിയിട്ട് കാര്യമില്ല: രൂക്ഷ വിമര്‍ശനവുമായി ഡോ. ഹാരിസ്

Kerala
  •  2 days ago
No Image

രണ്ടുതവണ യാത്രക്കാരെ കയറ്റിയിട്ടും പുറപ്പെടാനായില്ല: തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

Kerala
  •  2 days ago
No Image

ദുബൈ: മഴക്കാലത്ത് വൈദ്യുതി തടസം ഒഴിവാക്കാം: ചെയ്യേണ്ട 6 കാര്യങ്ങൾ വ്യക്തമാക്കി DEWA

uae
  •  2 days ago
No Image

കേരള മുഖ്യമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ച്‌ യു.എ.ഇ മന്ത്രി ശൈഖ് നഹ്‌യാൻ

uae
  •  2 days ago