HOME
DETAILS

സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം 

  
Web Desk
October 06 2025 | 07:10 AM

Attempt to Hurl Shoe at Chief Justice During Supreme Court Proceedings Protester Shouts Slogan Defending Sanatana Dharma

തിങ്കളാഴ്ച രാവിലെ കോടതി നടപടികള്‍ക്കിടെയാണ് അസാധാരണ സംഭവമുണ്ടായത്. അഭിഭാഷക വേഷത്തിലുള്ള ഒരാള്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ പ്വൃത്തിക്കിടെ ഇയാള്‍ മുദ്രാവാക്യം വിളിക്കുന്നുമുണ്ടായിരുന്നു. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതി മുറിയില്‍ നിന്ന് പുറത്താക്കി. കോടതി മുറിയില്‍ നിന്ന് പുറത്താക്കുമ്പോള്‍ ആ വ്യക്തി 'സനാതന്‍ ധരം കാ അപ്മാന്‍ നഹി സഹേഗ ഹിന്ദുസ്ഥാന്‍' ('സനാതന്‍ ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ല') എന്ന് ആക്രോശിച്ചുവെന്ന് അവിടെയുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. 

പേപ്പര്‍ റോള്‍ എറിയുന്നതായാണ് തോന്നിയതെന്നും ചിലര്‍ പറയുന്നുണ്ട്. അതേ സമയം, ബഹളങ്ങള്‍ക്കിടെ ചീഫ് ജസ്റ്റിസ് ഗവായി ശാന്തനായി ദിവസത്തെ നടപടിക്രമങ്ങള്‍ തുടര്‍ന്നു.

ഖജുരാഹോയില്‍ 7 അടി ഉയരമുള്ള വിഷ്ണുവിന്റെ തലയറുത്ത വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് ഗവായി നടത്തിയ പരാമര്‍ശങ്ങളാണ് അതിക്രമത്തിന് കാരണമായി കരുതുന്നത്. ഇത്തരത്തിലുള്ള നിരവധി പൊതുതാല്‍പര്യ ഹരജികള്‍ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും ഇതിലൊന്നും ഇടപെടാന്‍ സുപ്രിംകോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു അന്ന് കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ അന്ന് തന്നെ ഒരുകൂട്ടം അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് നിലപാട് തിരുത്തണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സനാതന ധര്‍മ്മത്തിന് എതിരായ നിലപാടാണ് ചീഫ് ജസ്റ്റിസ് എടുത്തതെന്നുമായിരുന്നു അന്ന് ഉയര്‍ന്ന് വന്ന വിമര്‍ശനം. 

 

 

Tensions flared in the Supreme Court as a protester attempted to throw a shoe at the Chief Justice, shouting slogans against perceived disrespect to Sanatana Dharma. Security was immediately tightened following the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലവ് ജിഹാദ് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്‌ലിം വ്യാപാരിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍ 

National
  •  3 hours ago
No Image

നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ

uae
  •  4 hours ago
No Image

ഗ്രെറ്റ തെന്‍ബര്‍ഗ് ഉള്‍പ്പെടെ 170 ഫ്‌ളോട്ടില്ല പോരാളികളെ കൂടി ഇസ്രാഈല്‍ നാടുകടത്തി

International
  •  4 hours ago
No Image

ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം

National
  •  4 hours ago
No Image

ചീഫ്ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം; അഭിഭാഷകന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ബാർ കൗൺസിൽ ഓഫ് ഇന്ത്യ 

latest
  •  4 hours ago
No Image

കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആ​രോ​ഗ്യ വകുപ്പ്

Kerala
  •  4 hours ago
No Image

'ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തണം'; അധിക സ്വര്‍ണം ഉപയോഗിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം പ്രസിഡന്റിനോട് അനുമതി തേടി; പുതിയ കണ്ടെത്തല്‍

Kerala
  •  4 hours ago
No Image

സന്ദർശകരേ ഇതിലേ; റിയാദ് സീസണിന്റെ ആറാം പതിപ്പിന് വെള്ളിയാഴ്ച (ഒക്ടോബർ 10) അരങ്ങുണരും 

Saudi-arabia
  •  5 hours ago
No Image

കുന്നംകുളത്ത് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവം; പിടിയിലായ പ്രതി 'സൈക്കോ കില്ലർ' എന്ന് പൊലിസ്

Kerala
  •  5 hours ago
No Image

അന്ന് ഷൂ നക്കിയവർ, ഇന്ന് ഷൂ എറിയുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം സംഘപരിവാറിന്റെ വിദ്വേഷ പ്രചരണത്തിന്റെ ബാക്കിപത്രം; എ എ റഹീം

National
  •  5 hours ago