HOME
DETAILS

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; നവംബര്‍ 6,11 തിയ്യതികളില്‍

  
Web Desk
October 06 2025 | 11:10 AM

bihar-assembly-election-2025-dates-two-phase-polling

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആര്‍.ഗ്യാനേഷ്‌കുമാര്‍. നവംബര്‍ 6 നും നവംബര്‍ 11 നുമായി തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 14 നാണ് വോട്ടെണ്ണല്‍. ആകെ 7.43 കോടി വോട്ടര്‍മാരാണ് ബിഹാറിലുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളുമാണ് ഉള്ളത്. 14 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. 

വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ എസ്.ഐ.ആര്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഹാര്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. 243 അംഗ നിയമസഭയുടെ കാലാവധി നവംബറില്‍ അവസാനിക്കുകയാണ്. നവംബര്‍ 22ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞിരുന്നു. ബിഹാറിലെ തെരഞ്ഞെടുപ്പോടെ പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. 

ഒരു പോളിങ് സ്റ്റേഷനിലെ വോട്ടര്‍മാരുടെ എണ്ണം 1,500ല്‍ നിന്ന് 1,200 ആയി കുറയ്ക്കും. പോളിങ്ങിന്റെ അവസാന മണിക്കൂറുകളില്‍ നീണ്ട ക്യൂ രൂപപ്പെടുന്നത് ഒഴിവാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമാണ് ഈ മാറ്റം. പോളിങ് സ്റ്റേഷനുകളില്‍ മൊബൈല്‍ ഫോണ്‍ നിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വലുപ്പമുള്ള അക്കത്തില്‍ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയ സ്ലിപ്പുകള്‍ നല്‍കും.  

ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആന്‍ഡ് ഇലക്ഷന്‍ മാനേജ്‌മെന്റില്‍ ബൂത്തുതല ഏജന്റുമാര്‍ക്കും ഓഫിസര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും പൊതുജനങ്ങളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതിനുമായി ബൂത്തുതല ഓഫിസര്‍മാര്‍ക്ക് ഫോട്ടോ ഐ.ഡി കാര്‍ഡുകളും നല്‍കി.

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പോളിങ് സ്റ്റേഷന്‍ പ്രവേശന കവാടത്തില്‍ നിന്ന് അനുവദനീയമായ പരിധി 100 മീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. എല്ലാ പോളിങ്  സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ് ഉണ്ടായിരിക്കും. ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളുടെ അവസാന രണ്ട് റൗണ്ടുകള്‍ എണ്ണുന്നതിന് മുമ്പ് പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ പൂര്‍ത്തിയാകും. സ്ഥാനാര്‍ഥികളുടെ ഫോട്ടോകള്‍ കളറായിരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

 

English Summary: The Bihar Legislative Assembly Election 2025 will be conducted in two phases, as announced by Chief Election Commissioner R. Gyanesh Kumar. The polling will take place on November 6 and November 11, while the vote counting is scheduled for November 14.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ താരത്തിന്റെ കീഴിൽ കളിക്കാൻ സാധിക്കാത്തത് കരിയറിലെ വലിയ നഷ്ടം: സൂര്യകുമാർ യാദവ്

Cricket
  •  10 hours ago
No Image

ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയത് സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷം:  പിണറായി വിജയന്‍

Kerala
  •  10 hours ago
No Image

വൈദ്യശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്‌കാരം രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലിന്

International
  •  11 hours ago
No Image

'മഹാരാജ, രാജകുമാരി തുടങ്ങിയ പദങ്ങള്‍ എന്തിനാണ് ഹരജിയില്‍'  രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന് ഹൈക്കോടതി, മാറ്റിനല്‍കാന്‍ നിര്‍ദ്ദേശം

National
  •  12 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  13 hours ago
No Image

സുപ്രിം കോടതി നടപടികള്‍ക്കിടെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമം; സനാതന ധര്‍മത്തോടുള്ള അനാദരവ് സഹിക്കില്ലെന്ന് മുദ്രാവാക്യം 

National
  •  14 hours ago
No Image

ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം; മൃതദേഹത്തിനരികില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം

Kerala
  •  14 hours ago
No Image

'ഗസ്സയിലെ പ്രിയപ്പെട്ട കുഞ്ഞുമക്കളേ....നിങ്ങള്‍ക്ക് സമാധാനപൂര്‍ണമായ ജീവിതം കൈവരുവോളം ഞങ്ങള്‍ നിങ്ങളിലേക്കുള്ള യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കും...' ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്ത ബ്രസീലിയന്‍ ആക്ടിവിസിറ്റ് തിയാഗോയുടെ ഹൃദയം തൊടുന്ന സന്ദേശം

International
  •  14 hours ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സര്‍ക്കാര്‍

Kerala
  •  14 hours ago
No Image

തൃശൂര്‍ ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയത് സ്വവര്‍ഗരതിക്കിടെയെന്ന് പൊലിസ്, സമാനരീതിയില്‍ മുന്‍പും കൊലപാതകം

Kerala
  •  15 hours ago