രാത്രിയില്‍ ഭാര്യ പാമ്പായി മാറുന്നു, ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം; വിചിത്രമായ പരാതിയുമായി യുവാവ്
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഭാര്യയ്‌ക്കെതിരെ വിചിത്രമായ പരാതിയുമായി ഭര്‍ത്താവ്. രാത്രിയില്‍ ഭാര്യ പാമ്പായി മാറി തന്നെ കടിക്കാന്‍ ശ്രമിച്ചതായാണ് ഭര്‍ത്താവിന്റെ ആരോപണം. സീതാപൂരില്‍ പൊതുപരാതി ദിനത്തിലാണ് ഇയാല്‍ വിചിത്രവാദവുമായി മജിസ്‌ട്രേറ്റിന് മുന്നിലെത്തിയത്. വൈദ്യുതി, റോഡുകള്‍, റേഷന്‍ കാര്‍ഡ് പ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും ഈ പരിപാടിയില്‍ വരാറുള്ളക്. എന്നാല്‍ തന്റെ ഭാര്യ പാമ്പായി മാറി തന്നെ കടിക്കാന്‍ വരുന്നു എന്ന പരാതി എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
ഭാര്യ പലതവണ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഭാഗ്യത്തിന്റെ പേരില്‍ മാത്രം രക്ഷപ്പെടുന്നതാണെന്നും ഇയാള്‍ പറയുന്നു. ഭാര്യ പാമ്പായി മാറി കടിക്കാനൊരുങ്ങുമ്പോഴെല്ലാം താന്‍ ഉണര്‍ന്നുപോകുന്നുവെന്നും മാനസികമായി തന്നെ ദ്രോഹിക്കുകയാണെന്നും ഏതെങ്കിലും ഒരു രാത്രിയില്‍ താന്‍ ഉറങ്ങുന്നതിനിടെ ഭാര്യ തന്നെ കൊലപ്പെടുത്തുമെന്നും ഇയാള്‍ പറയുന്നു.
വിചിത്രമാണെങ്കിലും വിഷയത്തില്‍ അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോടും പൊലിസിനോടും വിഷയം അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പൊലിസ് അറിയിച്ചു.
English Summary: In a bizarre turn of events, a man from Sitapur filed a strange complaint during a public grievance hearing, claiming that his wife transforms into a snake at night and tries to bite him. The man approached the district magistrate, alleging that he narrowly escapes death every time thanks to luck.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."