HOME
DETAILS

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ പ്രദര്‍ശനമായ ദുബൈ എയര്‍ഷോയില്‍ ഇസ്‌റാഈല്‍ കമ്പനികള്‍ക്ക് വിലക്ക്

  
October 08, 2025 | 4:20 AM

Dubai airshow organizer bars Israeli companies from exhibiting

ദുബൈ: ഈ വര്‍ഷത്തെ ദുബൈ എയര്‍ഷോയില്‍ ഇസ്‌റാഈല്‍ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സംഘാടകര്‍. ഇതു സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംഘാടകരായ ഇന്‍ഫോര്‍മ മാനേജിങ് ഡയറക്ടര്‍ തിമോത്തി ഹോവ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. പങ്കെടുക്കാനിരുന്ന ആറ് ഇസ്‌റാഈല്‍ പ്രതിരോധ കമ്പനികളുടെയും രജിസ്‌ട്രേഷന്‍ പിന്‍വലിച്ചു. ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരുന്ന വംശഹത്യ രണ്ട് വര്‍ഷം പിന്നിട്ട സാഹചര്യത്തിലാണ് ദുബൈ എയര്‍ ഷോ സംഘാടകരുടെ നടപടി.

2023 ലെ ഷോയുടെ തുടക്കത്തില്‍ ഇസ്‌റാഈലി പ്രതിരോധ പ്രദര്‍ശന സ്റ്റാളുകള്‍ ശൂന്യവും ആളുകളില്ലാത്തതുമായിരുന്നു. ഇസ്‌റാഈലുമായി നയതന്ത്ര ബന്ധമുള്ള ചുരുക്കം ചില അറബ്, മുസ്ലിം രാജ്യങ്ങളില്‍ ഒന്നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. 2020ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നിലവില്‍വന്ന അബ്രഹാം ഉടമ്പടി പ്രകാരമാണ് ഇസ്രായേലുമായി സാധാരണ നയതന്ത്ര ബന്ധം യുഎഇ സ്ഥാപിച്ചത്.

അടുത്ത മാസം 17 മുതല്‍ 21 വരെ നടക്കുന്ന ദുബൈ എയര്‍ഷോയില്‍ ഏകദേശം 98 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ എഡിഷനാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മികച്ച പ്രതിരോധ പ്രദര്‍ശനങ്ങളാണ് എയര്‍ ഷോയുടെ പ്രധാന ആകര്‍ഷണം. ഇത് ഷോയുടെ 40 ശതമാനം മുതല്‍ 50 ശതമാനം വരെ നിറഞ്ഞു നില്‍ക്കും. വൈവിധ്യമാര്‍ന്ന വിമാനങ്ങള്‍ കാണാന്‍ കഴിയുന്ന ലോകത്തിലെ ഒരേയൊരു വേദിയാണ് ദുബൈ എയര്‍ ഷോ. 

ആദ്യമായി ചൈനീസ് വിമാനങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന പ്രത്യേകതയും ഈ വര്‍ഷത്തെ ഷോയ്ക്ക് ഉണ്ട്. ചൈനീസ് വാണിജ്യ വിമാന നിര്‍മ്മാതാക്കളായ കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ ഓഫ് ചൈന (കോമാക്) ആണ് പ്രദര്‍ശനത്തിനെത്തുന്നത്. ചൈനീസ് നിര്‍മ്മാതാവ് ഈ മേഖലയിലേക്ക് ഒന്നിലധികം വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വരുന്നത് ആദ്യമായാണ്. അതിനാല്‍, സൈനിക വിമാനങ്ങളുടെ  മികച്ച നിര തന്നെ പ്രതീക്ഷിക്കാമെന്ന് തിമോത്തി ഹോവ്‌സ് പറഞ്ഞു. ബോയിംഗ്, എയര്‍ബസ്, ബോംബാര്‍ഡിയര്‍, എംബ്രയര്‍, മറ്റ് എല്ലാ കമ്പനികളുടെയും നിരവധി വിമാനങ്ങളും പ്രദര്‍ശിപ്പിക്കും.

2023ല്‍, ദുബൈ എയര്‍ഷോയുടെ 18ാം പതിപ്പ് 101 ബില്യണ്‍ ഡോളറിലധികം ഡീലുകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തെ ഡീലുകള്‍ ഇപ്പോള്‍ ആരംഭിച്ചതായും ഹോവ്‌സ് അറിയിച്ചു.

Israeli defense companies have been barred from the upcoming Dubai Airshow after a “technical review,” its organizer said on Tuesday, without providing further details, two years into the devastating Gaza war. Registrations were withdrawn for all six Israeli defense companies that were due to take part, said Tim Hawes, managing director of Informa Markets, which organizes the show.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2.5 ബില്യൺ ദിർഹം മൂല്യമുള്ള 3,567 ഭവന പദ്ധതികൾക്ക് അം​ഗീകാരം നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

uae
  •  9 days ago
No Image

മനുഷ്യശരീരത്തിന് പകരം പ്ലാസ്റ്റിക് ഡമ്മി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേർ അറസ്റ്റിൽ

Kerala
  •  9 days ago
No Image

ഇന്ത്യക്കൊപ്പമുള്ള ഗംഭീറിന്റെ ഭാവിയെന്ത്? വമ്പൻ അപ്‌ഡേറ്റുമായി ബിസിസിഐ

Cricket
  •  9 days ago
No Image

ഖത്തർ പൗരന്മാർക്ക് ഇനി കാനഡയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ETA അംഗീകാരം ലഭിച്ചു, 5 വർഷം വരെ സാധുത

qatar
  •  9 days ago
No Image

മുംബൈക്കൊപ്പം കൊടുങ്കാറ്റായി ചെന്നൈ താരം; ഞെട്ടിച്ച് ധോണിയുടെ വിശ്വസ്തൻ

Cricket
  •  9 days ago
No Image

ദുബൈ മെട്രോയും ലഗേജ് നിയമങ്ങളും; ഈദുൽ ഇത്തിഹാദ് അവധിക്കാല യാത്രാ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർടിഎ

uae
  •  9 days ago
No Image

ക്യാപ്റ്റനായി ചെന്നൈ താരം, ടീമിൽ വൈഭവും; കിരീടം നേടാൻ ഇന്ത്യയിറങ്ങുന്നു

Cricket
  •  9 days ago
No Image

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; മൂന്നാറില്‍ 120 അടി ഉയരത്തില്‍ സ്‌കൈ ഡൈനിംങില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി

Kerala
  •  9 days ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും

National
  •  9 days ago
No Image

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  9 days ago