HOME
DETAILS

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് തിരിച്ചടി; നിർണായക കരാറിലൊപ്പിട്ട് സഊദിയും ബംഗ്ലാദേശും

  
October 08 2025 | 12:10 PM

setback for indian expats including from other countries saudi arabia and bangladesh ink crucial labor pact

റിയാദ്: ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വ്യവസ്ഥാപിതമാക്കാൻ കരാറിൽ ഒപ്പിട്ട് സഊദി അറേബ്യയും ബംഗ്ലാദേശും. സഊദി മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് അൽറാജ്ഹിയും ബംഗ്ലാദേശ് പ്രവാസി ക്ഷേമ മന്ത്രിയുമായ ആസിഫ് നദ്‌റുലുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളുടെയും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സഊദി അറേബ്യയിലേക്ക് അയയ്ക്കാൻ തയ്യാറെടുക്കുന്നതായി ബംഗ്ലാദേശ് അധികൃതർ അറിയിച്ചു.

ഏകദേശം 3 ദശലക്ഷം ബംഗ്ലാദേശി പൗരന്മാരാണ് നിലവിൽ സഊദിയിൽ ജോലി ചെയ്യുന്നത്. സഊദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ബം​ഗ്ലാദേശി തൊഴിലാളികളുടേതാണ്. 1970-കൾ മുതൽ ബംഗ്ലാദേശി പൗരന്മാർ സഊദി അറേബ്യയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ അവരുടെ തൊഴിൽ പ്രത്യേക തൊഴിൽ വിന്യാസത്തെക്കുറിച്ചുള്ള മെമ്മോറാണ്ടം വഴിയാണ് നിയന്ത്രിച്ചിരുന്നത്.

"ഈ കരാറോടെ, വിവിധ തൊഴിലുകളിലായി ബംഗ്ലാദേശിൽ നിന്ന് സഊദി അറേബ്യയിലേക്കെത്തുന്ന വിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വർദ്ധിക്കുമെന്നും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും താൽപ്പര്യങ്ങളും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു," ബം​ഗ്ലാദേശ് പ്രവാസി ക്ഷേമ, വിദേശ തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സഊദി ഏജൻസിയായ തകമോളാണ് ഉദ്യോഗാർത്ഥികളെ പരിശോധിക്കുന്നത്. സ്കിൽ വെരിഫിക്കേഷൻ പ്രോ​ഗ്രാം വഴിയാണ് തകമോൾ ഇത് നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ തൊഴിൽ വിപണിയിലെ ജീവനക്കാരുടെ പ്രൊഫഷണൽ കഴിവ് മെച്ചപ്പെടുത്തുന്നതിനായി വിഷൻ 2030 പ്രകാരം 2021 ൽ ആരംഭിച്ച ഒരു സംരംഭമാണിത്.

നിലവിൽ കൂടുതൽ ബംഗ്ലാദേശികളും നിർമ്മാണ മേഖലയിലാണ് ജോലി ചെയ്യുന്നത്. 2027-ൽ എ.എഫ്.സി ഏഷ്യൻ കപ്പ്, 2030-ൽ വേൾഡ് എക്സ്പോ, 2034-ൽ വേൾഡ് കപ്പ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ, അടുത്ത കുറച്ച് വർഷങ്ങളിൽ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കരാർ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കും തൊഴിൽ അന്വേഷകർക്കും തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

saudi arabia and bangladesh signed a landmark agreement on october 6, 2025, to boost recruitment of skilled bangladeshi workers, establishing protections and frameworks that could limit opportunities for migrants from india and elsewhere amid saudi's vision 2030 push for certified labor.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ പ്രവാസികളുടെ പ്രിയ അബ്ദുള്ള കുഞ്ഞി അന്തരിച്ചു; വിട പറഞ്ഞത് 1971-ന് മുമ്പുള്ള പ്രോ-കോൺസൽ

uae
  •  3 hours ago
No Image

ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് അന്താരാഷ്ട്ര ക്രിമിനലുകളെ ബെല്‍ജിയത്തിന് കൈമാറി യുഎഇ

uae
  •  4 hours ago
No Image

ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും

International
  •  4 hours ago
No Image

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളർ ബുംറയല്ല; ആ ഇതിഹാസത്തിൻ്റെ പേര് വെളിപ്പെടുത്തി മുരളി കാർത്തിക്

Cricket
  •  4 hours ago
No Image

ഉത്തർപ്രദേശിൽ മതവിവേചന ആരോപണം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെ കേസ്; വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ

National
  •  4 hours ago
No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയതിൽ 'കുറ്റബോധമില്ല, ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും സമർപ്പിക്കുന്നു' പ്രതി സനൂപ്

Kerala
  •  5 hours ago
No Image

ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

oman
  •  5 hours ago
No Image

മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി

Kerala
  •  5 hours ago
No Image

ഒച്ചവെച്ചാൽ ഇനിയും ഒഴിക്കും; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്, മുളകുപൊടി വിതറി ഭാര്യ

crime
  •  5 hours ago
No Image

ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജ് കൊണ്ടുവരാം; വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

uae
  •  5 hours ago