HOME
DETAILS

ഒമാനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ

  
Web Desk
October 08 2025 | 15:10 PM

air india express updates oman flight timings new winter schedule details from muscat

മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ മസ്കത്ത്–കണ്ണൂർ (MCT–CNN–MCT) സർവീസിന്റെയും മസ്കത്ത്–കോഴിക്കോട് (MCT–CCJ–MCT) സർവീസിന്റെയും പുതിയ സമയക്രമം പ്രഖ്യാപിച്ചു. മാറ്റം ഒക്ടോബർ 26 മുതൽ പ്രാബല്യത്തിൽ വരും.

മസ്കത്ത്–കണ്ണൂർ–മസ്കത്ത് (MCT–CNN–MCT)-ഒക്ടോബർ 26 മുതലുള്ള പുതിയ സമയക്രമം:

  • മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് (MCT → CNN): രാത്രി 08:10
  • കണ്ണൂരിൽ നിന്ന് മസ്കത്തിലേക്ക് (CNN → MCT): വൈകിട്ട് 05:00

മസ്കത്ത്–കോഴിക്കോട്–മസ്കത്ത് (MCT–CCJ–MCT)-ഒക്ടോബർ 28 മുതലുള്ള പുതിയ സമയക്രമം:

  • മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് (MCT → CCJ): ഉച്ചയ്ക്ക് 01:05
  • കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് (CCJ → MCT): രാവിലെ 09:50

പുതിയ സമയക്രമം യാത്രക്കാരുടെ സൗകര്യങ്ങൾ പരിഗണിച്ചാകും നടപ്പാക്കുകയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. യാത്രക്കാർ പുതുക്കിയ സമയങ്ങൾ ശ്രദ്ധിക്കണമെന്നും, യാത്രയ്‌ക്ക് മുമ്പ് ടിക്കറ്റ് വിശദാംശങ്ങൾ പരിശോധിക്കണമെന്നും അറിയിച്ചു.

അതേസമയം ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. ഒരു റിയാലിന് പത്തു കിലോ അധിക ലഗേജ് കൊണ്ടുവരാം. സഊദിയിൽ നിന്നുള്ള എല്ലാ സർവീസുകൾക്കും ആനുകൂല്യം ലഭിക്കും.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഒരു റിയാൽ അധികം നൽകി സേവനം ഉപയോഗപ്പെടുത്താം. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഒരു റിയാൽ നൽകി സേവനം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ ഈ ഓഫർ ലഭ്യമാകില്ല. ഒക്ടോബർ 31 വരെയുള്ള ടിക്കറ്റ് ബുക്കിംഗുകൾക്കും നവംബർ 30 വരെയുള്ള യാത്രകൾക്കുമാകും ഈ ഓഫർ ലഭിക്കുക.

നിലവിൽ മുപ്പത് കിലോ ഭാരമുള്ള ലഗേജാണ് എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് കൊണ്ടുവരാനാവുക. ഇതിനു പുറമേയാണ് പത്ത് കിലോ കൂടി അധികമായി കൊണ്ടുവരാനാവുക.

ഈ ആനുകൂല്യം കൂടി ലഭിച്ചാൽ ഹാന്റ് ബാഗ് ഉൾപ്പെടെ 47 കിലോ ഗ്രാം വരെ ഒരു യാത്രക്കാരന് കൊണ്ടുപോകാൻ സാധിക്കും. ഓഫ് സീസണിൽ കൂടുതൽ യാത്രക്കാരെ ലക്ഷ്യമിട്ടാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

"ഈ ഒരു ദിർഹം അധിക ലഗേജ് ഓഫറിലൂടെ, ഗൾഫിലുടനീളമുള്ള ഞങ്ങളുടെ വിശ്വസ്തരായ യാത്രക്കാർക്ക് ആശ്വാസം നൽകുന്നതിനുള്ള പ്രതിബദ്ധത എയർ ഇന്ത്യ എക്സ്പ്രസ് തുടരുകയാണ്. ഉത്സവ യാത്രകൾ പലപ്പോഴും പ്രിയപ്പെട്ടവർക്കായി സമ്മാനങ്ങളും അവശ്യവസ്തുക്കളും കൊണ്ടുപോകുന്നതിനെ അർത്ഥമാക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഈ ഓഫർ ആ യാത്രയെ കുറച്ചുകൂടി എളുപ്പമാക്കുന്നതിനുള്ള മാർഗമാണ്," ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജിയണൽ മാനേജർ പി.പി. സിംഗ് പറഞ്ഞു.

എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനവും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായതുമായ എയർ ഇന്ത്യ എക്സ്പ്രസ്, ദുബൈ, ഷാർജ, അബൂദബി, മസ്കത്ത്, ദമ്മാം, ദോഹ തുടങ്ങിയ നഗരങ്ങളെ 20 ലധികം ഇന്ത്യൻ ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു.

ദീപാവലി അവധിക്കാല യാത്രകളിൽ ഉത്സവകാല യാത്രക്കാർ പരമാവധി എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, കുറഞ്ഞ നിരക്കിലുള്ള എയർലൈനിന്റെ 1 ദിർഹം ലഗേജ് ഡീൽ നാട്ടിലേക്ക് പറക്കുമ്പോൾ പരമാവധി പണം ലാഭിക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാരിൽ നിന്ന് ശക്തമായ താൽപ്പര്യം ആകർഷിക്കാൻ സാധ്യതയുണ്ട്.

air india express revises departure schedules from oman effective october 26, 2025, reducing muscat-kerala frequencies amid winter reshuffle.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഫി പറമ്പിൽ എംപിയെ മർദിച്ച സംഭവം: പൊലിസിന്റെ ഏപപക്ഷീയമായ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

Kerala
  •  3 hours ago
No Image

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉയര്‍ത്തിയ പതാക പൊലിസ് അഴിപ്പിച്ചു; നടപടി സംഘപരിവാര്‍ പരാതിക്ക് പിന്നാലെ

Kerala
  •  3 hours ago
No Image

യൂറോപ്യൻ യൂണിയന്റെ പുതിയ എൻട്രി/എക്സിറ്റ് സിസ്റ്റം ഒക്ടോബർ 12 മുതൽ; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ വിദേശകാര്യ മന്ത്രാലയം

uae
  •  3 hours ago
No Image

പേരാമ്പ്ര യു ഡി എഫ് - സിപിഐഎം സംഘർഷം: ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺ​ഗ്രസ്; സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിവീശി

Kerala
  •  4 hours ago
No Image

ഉയർന്ന വരുമാനക്കാർക്കുള്ള വ്യക്തിഗത ആദായ നികുതി; തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്ന്, ഒമാൻ

oman
  •  4 hours ago
No Image

ആർഎസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായി; ഇൻസ്റ്റ​ഗ്രാം കുറിപ്പെഴുതി യുവാവ് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

Kerala
  •  5 hours ago
No Image

പുതിയ കസ്റ്റംസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ: 60,000 ദിർഹത്തിൽ കൂടുതലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഡിക്ലയർ ചെയ്യണം

uae
  •  5 hours ago
No Image

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കൽപ്പിച്ച സംഭവം: ഒൻപതുവയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരം തന്നെയെന്ന് റിപ്പോർട്ട്

Kerala
  •  5 hours ago
No Image

ഗുരുവായൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് പുല്ല് പറിക്കുന്നതിനിടെ വീട്ടമ്മയുടെ ചെവി കടിച്ചെടുത്തു

Kerala
  •  6 hours ago