HOME
DETAILS

ഇസ്റാഈൽ തടവിലുള്ള ഫലസ്തീനികളുടെ എണ്ണം 11,100 കവിഞ്ഞു; തടവിലാക്കപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും

  
October 08, 2025 | 4:47 PM

palestinian prisoners in israeli jails surpass 11100 amid ongoing conflict

റാമല്ല: ഇസ്റാഈൽ കസ്റ്റഡിയിലുള്ള ഫലസ്തീൻ തടവുകാരുടെ എണ്ണം 11,100-ന് മുകളിലെത്തിയതായി പ്രമുഖ അറബ് വാർത്താ മാധ്യമമായ അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 2000-ലെ അൽ-അഖ്സ ഇൻതിഫാദ പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. 2023 ഒക്ടോബറിനു മുമ്പുള്ളതിന്റെ ഇരട്ടിയിലധികം ഫലസ്തീനികളാണ് നിലവിൽ ഇസ്റാഈൽ കസ്റ്റഡിയിൽ ഉള്ളത്.

1993-ലെ ഓസ്ലോ ഉടമ്പടിക്ക് മുമ്പ് മുതൽ തടവിൽ കഴിയുന്ന 17 ദീർഘകാല തടവുകാരുണ്ട് ഇക്കൂട്ടത്തിൽ. അതിൽ 1986 മുതൽ തടവിലുള്ള ഇബ്രാഹിം അബു മോഖ്, ഇബ്രാഹിം ബയാദ്സെ, അഹമ്മദ് അബു ജാബർ, സമീർ അബു ന'മെഹ എന്നിവരും ഉൾപ്പെടുന്നു. വാർത്താ ഏജൻസിയായ വാൽഫ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ജീവപര്യന്തം തടവ് അനുഭവിക്കുന്നവരോ വിധി കാത്തിരിക്കുന്നവരോ ആയ 350 തടവുകാരും ഇക്കൂട്ടത്തിലുണ്ട്. അവരിൽ ഏറ്റവും കൂടുതൽ കാലമായി തടവിലുള്ളത് അബ്ദുള്ള അൽ-ബർഗൂത്തിയാണ്. 67 ജീവപര്യന്തമാണ് അദ്ദേഹത്തിന് വിധിച്ചിട്ടുള്ളത്. 

10-20 വർഷം വരെ തടവ് അനുഭവിക്കുന്ന 131 തടവുകാരും 21-30 വർഷം വരെ തടവുള്ള 166 പേരും ഇവരിൽ ഉൾപ്പെടുന്നു. തടവുകാരിൽ 53 സ്ത്രീകളുമുണ്ട്. ഗസ്സയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും ഉൾപ്പെടെയാണിത്. ഓഫർ, മെഗിദ്ദോ ജയിലുകളിൽ 400-ലധികം കുട്ടികളെയും പാർപ്പിച്ചിരിക്കുന്നു.

ഇസ്റാഈൽ ജയിൽ സർവീസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒക്ടോബർ വരെ വിചാരണ കൂടാതെ 3,380 തടവുകാരെ തടവിലാക്കിയിട്ടുണ്ട്. കൂടാതെ, 3,544 പേരെ ഭരണപരമായ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നു. ഇത് കുറ്റം ചുമത്താതെയോ വിചാരണയില്ലാതെയോ ആറ് മാസത്തേക്ക് തടവിലാക്കാനുവദിക്കുന്ന സംവിധാനമാണ്.

palestinian rights groups report over 11100 palestinians detained in israeli prisons as of october 1 2025 including more than 400 children 53 women and thousands held without trial; while israeli prison service data via hamoked shows around 8383 detainees the surge highlights escalating arrests since october 2023 with calls for international intervention on humanitarian grounds.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർഭാഗ്യം; റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഈ 3 യുവതാരങ്ങൾക്ക് ഇടമില്ലാത്തത് എന്ത് കൊണ്ട്?

Cricket
  •  2 days ago
No Image

ടൂര്‍ പോകുന്നതിന് ഒരാഴ്ച മുൻപെങ്കിലും തീയതി അറിയിണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി എംവിഡി

Kerala
  •  2 days ago
No Image

ഡല്‍ഹി സ്‌ഫോടനം: അമിത്ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്; സര്‍വകക്ഷി യോഗം വിളിക്കണമെന്നും ആവശ്യം

National
  •  2 days ago
No Image

500 കിലോ ലഡു, 5 ലക്ഷം രസഗുള, ഗുലാബ് ജാമുന്‍...വിജയാഘോഷത്തിനൊരുങ്ങി എന്‍.ഡി.എ

National
  •  2 days ago
No Image

വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഖുർആൻ കത്തിച്ച് ജൂത കുടിയേറ്റക്കാർ

International
  •  2 days ago
No Image

ലിഥിയം ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍ എന്നിവ കൊണ്ടുവരുന്നതിന് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ എയര്‍

oman
  •  2 days ago
No Image

വോട്ടെണ്ണല്‍ ചൂടിനിടെ നെഹ്‌റുവിനെ അനുസ്മരിച്ച് നീതീഷ് കുമാറിന്റെ ട്വീറ്റ്; പേടിക്കണ്ട കസേര നിങ്ങള്‍ക്ക് തന്നെ എന്ന് സോഷ്യല്‍ മീഡിയ 

National
  •  2 days ago
No Image

കൊൽക്കത്ത ടെസ്റ്റ്: ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഈഡൻ ഗാർഡനിൽ സ്പിൻ കെണിയൊരുക്കി ഇന്ത്യ

Cricket
  •  2 days ago
No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  2 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  2 days ago