അൽ-സിദ്ദീഖ് ഏരിയയ്ക്ക് എതിർവശത്തുള്ള സ്ട്രീറ്റ് 404 ൽ 12 മണിക്കൂർ റോഡ് അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: ജനറൽ അതോറിറ്റി ഫോർ റോഡ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ച്, അൽ-സിദ്ദിഖ് മേഖലയ്ക്ക് അരികിലുള്ള ഇബ്രാഹിം അൽ-മുസൈൻ സ്ട്രീറ്റ് (തെരുവ് 404) താത്കാലികമായി അടച്ചിടുമെന്ന് അറിയിച്ചു. കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡിലേക്കും (റോഡ് 50) ഖൈതാനിലേക്കും പോകുന്ന ഭാഗത്താണ് റോഡ് അടച്ചിടുന്നത്.
റോഡിന്റെ ഗുണനിലവാരവും സുരക്ഷയും വർധിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഈ നടപടി. ആസ്ഫാൽട്ട് വിരിക്കുന്നതിനും, അറ്റകുറ്റപ്പണികൾക്കും സൗകര്യമൊരുക്കുന്നതിനാണ് ഈ നടപടി. നാളെ (2025 ഒക്ടോബർ 11) രാത്രി 12 മുതൽ പകൽ 12 വരെ 12 മണിക്കൂർ ഈ റോഡ് അടച്ചിടൽ തുടരും.
സുഗമമായ ഗതാഗതവും പൊതുജന സുരക്ഷയും ഉറപ്പാക്കുന്നതിന്, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. മാത്രമല്ല, വാഹനമോടിക്കുന്നവർ ട്രാഫിക് അടയാളങ്ങൾ പാലിക്കണമെന്നും, ബദൽ വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
The General Authority for Road and Land Transport, in coordination with the General Traffic Department, announced that Ibrahim Al-Muzain Street (Street 404) adjacent to Al-Siddiq area will be temporarily closed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."