ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ ഫേസ്ബുക്കിൽ വിമർശിച്ചതിന് സംഘം ചേർന്ന് ആക്രമണം; മുൻ ഡിവൈഎഫ്ഐ നേതാവ് ഗുരുതരാവസ്ഥയിൽ
പാലക്കാട്: സോഷ്യൽ മീഡിയയിൽ വിമർശിച്ച് കമന്റിട്ടതിന് സംഘം ചേർന്ന് ആക്രമിച്ചതിനെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിൽ. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ വിമർശിച്ചതിനാണ് ഡിവൈഎഫ്ഐ സംഘം ചേർന്ന് ആക്രമിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ മുൻ ഡിവൈഎഫ്ഐ നേതാവ് പാലക്കാട് വാണിയംകുളം പനയൂർ സ്വദേശി വിനേഷാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. അബോധാവസ്ഥയിൽ ഉള്ള ഇയാളുടെ നിലഗുരുതരമാണ്.
ഫേസ്ബുക്കിൽ വിമർശിച്ച് കമന്റിട്ടതിന് ഒക്‌ടോബർ എട്ടിനാണ് ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെട്ട സംഘം വിനേഷിനെ ക്രൂരമായി തല്ലിച്ചതച്ചത്. ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിനേഷ് വിമർശനം ഉന്നയിച്ചത്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഹാരിസ്, കൂനത്തറ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ തലക്ക് സാരമായി പരുക്കേറ്റ വിനേഷിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ് വിനേഷ്.
ആക്രമണത്തിന് ഉണ്ടായിരുന്ന ഏതാനും പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേതൃത്വം നൽകിയെന്ന് സംശയിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രാകേഷ് ഒളിവിലാണ്. ഇയാളെ പിടികൂടാനായിട്ടില്ല. ഫേസ്ബുക്കിലെ വിമർശനം പ്രകോപിപ്പിച്ചപ്പോൾ വിനേഷിനെ ഭീഷണിപ്പെടുത്താൻ മാത്രമാണ് ഉദ്ദേശിച്ചതെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല മർദ്ദിച്ചതെന്നും പ്രതികൾ പൊലിസിന് മൊഴി നൽകി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."