HOME
DETAILS

യുഎഇ; വി​ദ്യാർഥികൾക്ക് ആഘോഷിക്കാം; 2025–2026 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ മധ്യവേനൽ അവധി പ്രഖ്യാപിച്ചു

  
Web Desk
October 10, 2025 | 12:46 PM

uae school holidays announced for academic year 2025-2026

ദുബൈ: 2025–2026 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്ററിലേക്കുള്ള മധ്യവേനൽ അവധി തീയതികൾ പ്രഖ്യാപിച്ച് യുഎഇയിലെ പൊതു സ്വകാര്യ സ്കൂളുകൾ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (MoE) പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

രക്ഷിതാക്കൾക്കും, അധ്യാപകർക്കും നൽകിയ സർക്കുലറുകൾ, എമറാറ്റ് അൽ യൗം പരിശോധിച്ചത് പ്രകാരം, വിദ്യാർഥികളുടെ മധ്യവേനൽ അവധി, ഒക്ടോബർ 13 ന് ആരംഭിച്ച് ഒക്ടോബർ 17 വരെ നീണ്ടുനിൽക്കും. എല്ലാ സ്കൂളുകളിലും ക്ലാസുകൾ ഒക്ടോബർ 20-ാം തീയതി തിങ്കളാഴ്ച പുനരാരംഭിക്കും.

അധ്യാപകർക്കും, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും എംഒഇ ഒക്ടോബർ 13 മുതൽ 15 വരെ പ്രത്യേക പ്രൊഫഷണൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾക്കായി അനുവദിച്ചു. തുടർന്ന് ഒക്ടോബർ 16 മുതൽ 19 വരെ ഇവർക്ക് മധ്യവേനൽ അവധി ലഭിക്കും.

അക്കാദമിക കാലത്തെ സമ്മർദ്ദം കുറക്കാനും, ആവശ്യമായ വിശ്രമം നൽകി വിദ്യാർത്ഥികളുടെ പ്രകടനം മെച്ചപ്പെടുത്താനും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം സ്ഥിരതയോടെ നിലനിർത്താനുമാണ് ഈ ഷെഡ്യൂൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

വിദ്യാർഥികളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകി, സുഗമവും ഫലപ്രദവുമായ അധ്യയന വർഷം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 

 The Ministry of Education (MoE) has announced the mid-year break dates for the 2025-2026 academic year in the UAE. According to the academic calendar, the winter break will take place from December 8, 2025, to January 4, 2026. This break applies to public and private schools following the MoE curriculum.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  12 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  12 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  12 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  12 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  12 days ago
No Image

വ്യക്തിവിവരങ്ങൾ ചോർത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; സമീപിക്കുന്നവരിൽ കൂടുതലും കമിതാക്കൾ; മുഖ്യസൂത്രധാരനായ പൊലിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Kerala
  •  12 days ago
No Image

ഓപ്പണ്‍ എഐ ലോക്കല്‍ ഡാറ്റ റെസിഡന്‍സി അവതരിപ്പിച്ച് യുഎഇ; 10 യുവാക്കളില്‍ 6 പേര്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവര്‍

uae
  •  12 days ago
No Image

പൊലിസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം: റിപ്പോർട്ട് വൈകിയാൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം; സുപ്രീംകോടതി

latest
  •  12 days ago
No Image

ടാറ്റ സിയേറ ഇന്ത്യയിൽ ലോഞ്ച് ചെയ്തു; വില 11.49 ലക്ഷം രൂപ മുതൽ

auto-mobile
  •  12 days ago
No Image

വീണ്ടും ആത്മഹത്യ; എസ്.ഐ.ആര്‍ ജോലി സമ്മര്‍ദം; വിവാഹ തലേന്ന് ബിഎല്‍ഒ ജീവനൊടുക്കി

National
  •  12 days ago