HOME
DETAILS

കെട്ടിടങ്ങളെ തീപിടുത്തത്തിൽ നിന്ന് സംരക്ഷിക്കാനും, അപകട മുന്നറിയിപ്പുകൾ നൽകാനും ഇനി പുതിയ സ്ഥാപനം; ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് സ്ഥാപിച്ച് യുഎഇ പ്രസിഡന്റ്

  
Web Desk
October 12, 2025 | 9:57 AM

uae president establishes new authority for ambulance and civil defense

ദുബൈ: ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് എന്ന പുതിയ സർക്കാർ സ്ഥാപനം ആരംഭിച്ച്  യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്. ആരോഗ്യ-പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സയേഗിനെ ഈ അതോറിറ്റിയുടെ ചെയർമാനായി അദ്ദേഹം നിയമിച്ചു.

നാഷണൽ ആംബുലൻസ് കമ്പനിയുമായി ബന്ധപ്പെട്ട് നാഷണൽ ഗാർഡ് കമാൻഡിന്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും ചുമതലകൾ ഈ പുതിയ അതോറിറ്റി ഏറ്റെടുക്കും‌. കൂടാതെ അതോറിറ്റി റിപ്പോർട്ട് നേരിട്ട് ക്യാബിനറ്റിന് സമർപ്പിക്കും.

പുതിയ അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങൾ:

1) ആംബുലൻസ്, സിവിൽ ഡിഫൻസ് എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ, സ്ട്രാറ്റജികൾ, നിയമനിർമ്മാണങ്ങൾ എന്നിവ തയ്യാറാക്കുകയും നിർദ്ദേശിക്കുകയും ചെയ്യുക.

2) കെട്ടിടങ്ങളും സൗകര്യങ്ങളും സുരക്ഷിതമാക്കാൻ ആവശ്യമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും രൂപപ്പെടുത്തുക. തീപിടുത്തത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങൾ വികസിപ്പിക്കുക.

3) അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സേവനങ്ങളും വേഗത്തിലുള്ള പ്രതികരണവും ലഭ്യമാക്കുകയും, പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.

4) നാഷണൽ എമർജൻസി, ക്രൈസിസ്, ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച്, സാധ്യമായ അപകടങ്ങളെക്കുറിച്ച് താമസക്കാർക്കായി ഒരു പൊതു മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുക.

5) ആംബുലൻസ്, സിവിൽ ഡിഫൻസ് മേഖലകളിൽ കൺസൾട്ടൻസി സേവനങ്ങൾ നൽകുക, അതോറിറ്റിയുടെ അധികാര പരിധിയിലുള്ള വിവരങ്ങളുടെയും ഡാറ്റയുടെയും സമഗ്രമായ ഡാറ്റാബേസ് രൂപപ്പെടുത്തുകയും സംഘടിപ്പിക്കുകയും ചെയ്യുക.

6) യോഗ്യതയുള്ള ഉദ്യോഗസ്ഥർക്കായി ആംബുലൻസ്, സിവിൽ ഡിഫൻസ് മേഖലകളിൽ പരിശീലന-അവബോധ പരിപാടികൾ, മോക്ക് ഡ്രില്ലുകൾ, സംയുക്ത അഭ്യാസങ്ങൾ എന്നിവ സംഘടിപ്പിക്കുക.

UAE President Sheikh Mohamed bin Zayed Al Nahyan has issued a decree establishing the Federal Authority for Ambulance and Civil Defense. Minister of Health, Ahmed Ali Al Sayegh, has been appointed as the Chairman of this new authority, aiming to enhance healthcare services and emergency response systems in the UAE



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോയമ്പത്തൂർ കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലിസ് വെടിവെച്ച് വീഴ്ത്തി പിടികൂടി

crime
  •  a month ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നും നാളേയും കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അവസരം

Kerala
  •  a month ago
No Image

പൊലിസിൻ്റെയും മോട്ടോർ വാഹനവകുപ്പിൻ്റെയും 'നീക്കങ്ങൾ' ചോർത്തി: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

crime
  •  a month ago
No Image

തൃപ്പൂണിത്തുറയിലെ വൃദ്ധസദനത്തില്‍ 71 കാരിക്ക് ക്രൂരമര്‍ദ്ദനം; നിലത്തിട്ട് ചവിട്ടി, അടിച്ചു, കൊല്ലുമെന്ന് ഭീഷണിയും; വാരിയെല്ലിന് പൊട്ടെന്ന് എഫ്.ഐ.ആറില്‍, നിഷേധിച്ച് സ്ഥാപനം  

Kerala
  •  a month ago
No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യന്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തം: ബഹിഷ്‌കരണ ബോര്‍ഡുകളെ അംഗീകരിച്ച കോടതി നടപടിയില്‍ പ്രതിഷേധം

National
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യുവാവില്‍ നിന്ന് പിടിച്ചെടുത്തത് 6.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ഉമ്മുല്‍ ഖുവൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

uae
  •  a month ago
No Image

വിവാദ മതംമാറ്റ നിയമം: യു.പി പൊലിസിന് കനത്ത തിരിച്ചടി; വ്യാജ കേസില്‍ക്കുടുക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കണം, കേസ് റദ്ദാക്കി മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

National
  •  a month ago
No Image

എസ്.ഐ.ആർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; വോട്ടർമാർ ചെയ്യേണ്ടത് ഇതെല്ലാം

Kerala
  •  a month ago
No Image

എസ്.ഐ.ആർ; വോട്ടറെത്തേടി വീട്ടിലെത്തും; സംസ്ഥാനത്ത് എന്യുമറേഷൻ ഫോമുകളുടെ വിതരണം ഇന്നാരംഭിക്കും

Kerala
  •  a month ago