സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ വെടിയേറ്റ് മരിച്ചു; രണ്ട് എത്യോപ്യക്കാർ അറസ്റ്റിൽ
ദുബൈ: നിയമവിരുദ്ധമായ വസ്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഇന്ത്യൻ പൗരനെ വെടിവെച്ച് കൊന്ന കേസിൽ രണ്ട് എത്യോപ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്ത് സഊദി അധികൃതർ. ജിദ്ദയിലെ ഒരു പർവതപ്രദേശത്ത് വെച്ചായിരുന്നു സംഭവം.
നിയമവിരുദ്ധമായ ഒരു ഇടപാടിനിടെ തുടർന്നുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ജിദ്ദ ഗവർണറേറ്റ് പൊലിസ് അറിയിച്ചു.
തർക്കത്തെത്തുടർന്ന്, പ്രതികളിലൊരാൾ ഇരക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരുക്കേറ്റ ഇരയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറസ്റ്റിലായ രണ്ട് എത്യോപ്യൻ പൗരന്മാരും പ്രദേശത്ത് മയക്കുമരുന്ന്, മറ്റ് നിരോധിത വസ്തുക്കളുടെ കടത്തുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ രണ്ട് പേരെയും നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.
The Saudi authorities have apprehended two Ethiopian nationals in connection with the murder of an Indian citizen. The incident occurred in a mountainous area of Jeddah, reportedly over a dispute related to the purchase of illegal goods.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."