HOME
DETAILS

മുസ്‌ലിം വേള്‍ഡ് ലീഗ് മുന്‍ സെക്രട്ടറി ജനറലും സൗദി പണ്ഡിതനുമായ ഡോ. അബ്ദുല്ല നസീഫ് അന്തരിച്ചു

  
October 13 2025 | 01:10 AM

Saudi scholar and former MWL chief Abdullah Naseef passes away

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രബോധകനും മുസ്‌ലിം വേള്‍ഡ് ലീഗ് മുന്‍ സെക്രട്ടറി ജനറലുമായ ഡോ. അബ്ദുല്ല നസീഫ് അന്തരിച്ചു. സൗദി ഷൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്നു. 86 വയസ്സുണ്ട്.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയുടെ പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ ഇസ്ലാമിക് റിലീഫ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍, വേള്‍ഡ് മുസ്ലിം കോണ്‍ഗ്രസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ ഇസ്ലാമിക് കൗണ്‍സില്‍ ഫോര്‍ ദഅ്‌വാ ആന്‍ഡ് റിലീഫ് സെക്രട്ടറി ജനറല്‍ തുടങ്ങി നിരവധി പ്രധാന പ്രാദേശിക, അന്തര്‍ദേശീയ പദവികളും നസീഫ് വഹിച്ചിട്ടുണ്ട്.

വേള്‍ഡ് സ്‌കൗട്ട് കമ്മിറ്റിയില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് മുസ്ലിം സ്‌കൗട്ടുകളെ നയിച്ചു. സൗദി അറേബ്യന്‍ സ്‌കൌട്ട് അസോസിയേഷന്റെ ബോര്‍ഡ് അംഗവുമായിരുന്നു.

അഞ്ച് പതിറ്റാണ്ട് കാലം വിദ്യാഭ്യാസം, ഗവേഷണം, രാഷ്ട്ര സേവനം, പ്രബോധനം മേഖലകളില്‍ സമാനതകളില്ലാത്ത സേവനം നടത്തിയ ബ്ദുല്ല ഉമര്‍ നസീഫിന് ഇസ്ലാമിക വിദ്യാഭ്യാസത്തിനും അന്താരാഷ്ട്ര സഹകരണത്തിനും നല്‍കിയ സംഭാവനകള്‍ പരിണിച്ച് 1991 ല്‍ കിംഗ് ഫൈസല്‍ സമ്മാനം ലഭിച്ചു. 1983 മുതല്‍ 1993 വരെ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് മുസ്ലിം വേള്‍ഡ് ലീഗില്‍ സജീവമായിരുന്നു നസീഫ്. 

ന്യൂ മെക്‌സിക്കോയിലെ ദാര്‍ അല്‍ ഇസ്ലാം, ചിക്കാഗോയിലെ ഇസ്ലാമിക് കോളേജ്, കേംബ്രിഡ്ജിലെ ഇസ്ലാമിക് അക്കാദമി എന്നിവയുടെ സഹസ്ഥാപകനായ അദ്ദേഹം പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

ജനീവയിലെയും സിഡ്‌നിയിലെയും ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററുകള്‍, ഫ്രാങ്ക്ഫര്‍ട്ട് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹിസ്റ്ററി ഓഫ് അറബിക് ആന്‍ഡ് ഇസ്ലാമിക് സയന്‍സസ്, ചിറ്റഗോങ്ങിലെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, ബംഗ്ലാദേശിലെ ദാര്‍ അല്‍ഇഹ്‌സാന്‍ യൂണിവേഴ്‌സിറ്റി, ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് നൈജര്‍ എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളുടെ ബോര്‍ഡുകളുടെ അധ്യക്ഷനായിരുന്നു.

10 വര്‍ഷം സൗദി നാഷണല്‍ ഡയലോഗ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായും 1998 മുതല്‍ 2019 വരെ വേള്‍ഡ് ഇസ്ലാമിക് കൗണ്‍സില്‍ ഫോര്‍ ദാവാ ആന്‍ഡ് റിലീഫിന്റെ സെക്രട്ടറി ജനറലായും ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് മുസ്ലിം സ്‌കൌട്ട്‌സ് പ്രസിഡന്റായും അബ്ദുല്ല ബിന്‍ ഒമര്‍ നസീഫ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1939ല്‍ ജിദ്ദയില്‍ ജനിച്ച നസീഫ് 1964ല്‍ കിംഗ് സൗദ് സര്‍വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടുകയും പിന്നീട് ലണ്ടനിലെയും അമേരിക്കയിലെയും ജിയോളജിക്കല്‍ സൊസൈറ്റികളുടെ ഫെലോഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.

ഇന്നലെ ജിദ്ദയിലെ അല്‍ജുഫാലി പള്ളിയിലെ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം അല്‍അസദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പൊതുജനങ്ങളും അനുശോചനം അറിയിക്കുകയും അദ്ദേഹത്തിന്റെ ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുകയും പ്രാര്‍ഥന നിര്‍വഹിക്കുകയും ചെയ്തു.

Abdullah Omar Naseef, former secretary-general of the Muslim World League and deputy chairman of the Saudi Shoura Council, passed away at the age of 86. The funeral prayer was held on Sunday at Al-Juffali Mosque in Jeddah, followed by burial at Al-Asad Cemetery.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ

National
  •  18 hours ago
No Image

ഒമാനിൽ പുതിയ ​ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ

oman
  •  19 hours ago
No Image

ആഡംബര കാർ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച സംഭവം; അച്ഛൻ അറസ്റ്റിൽ

Kerala
  •  19 hours ago
No Image

ഈജിപ്തിലെ വാഹനാപകടത്തിൽ ഖത്തർ നയതന്ത്രജ്ഞർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് 

uae
  •  19 hours ago
No Image

നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്കായി കണക്കാക്കുന്നുവെന്ന് അമിത് ഷാ; യുപിക്കാരനല്ലാത്ത യോഗി ആദിത്യനാഥാണ് നുഴഞ്ഞുകയറ്റക്കാരൻ എന്ന് തിരിച്ചടിച്ച് അഖിലേഷ് യാദവ്

National
  •  20 hours ago
No Image

ഈ യാത്ര കുട്ടികള്‍ക്ക് മാത്രം; കര്‍ശന മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍

uae
  •  20 hours ago
No Image

തിരിച്ചടിയുടെ ലിസ്റ്റിൽ മെസിക്ക് മുകളിൽ റൊണാൾഡോ; ജയിച്ചിട്ടും നിർഭാഗ്യം തേടിയെത്തി

Football
  •  20 hours ago
No Image

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

National
  •  20 hours ago
No Image

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടി: സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി യുഎഇ; വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ 

uae
  •  20 hours ago