HOME
DETAILS

കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് അബിന്‍ വര്‍ക്കി, കേരളത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമല്ലോയെന്ന് സണ്ണി ജോസഫ്, ആവശ്യം തള്ളി

  
October 14, 2025 | 9:53 AM

abin-varghese-wants-to-work-in-kerala-amid-youth-congress-reshuffle

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചതില്‍ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. കേരളത്തില്‍ തുടരാന്‍ അനുവദിക്കണമെന്നും സ്ഥാനമില്ലെങ്കിലും പ്രവര്‍ത്തിക്കുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. 

സംസ്ഥാനത്ത് നിര്‍ണായകമായ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. അതുകൊണ്ട് തന്നെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമാണ് അബിന്‍ വര്‍ക്കി നേതാക്കളോട് അഭ്യര്‍ഥിച്ചത്. 

''പാര്‍ട്ടി എടുത്ത തീരുമാനം തെറ്റായി പോയി എന്നു പറയില്ല. പല ഘടകങ്ങള്‍ വിലയിരുത്തിയാകും അങ്ങനെയൊരു തീരുമാനം എടുത്തത്. എന്നാല്‍ എന്റെ  താല്‍പര്യം പാര്‍ട്ടി നേതൃത്വത്തെ വിനയപൂര്‍വം അറിയിക്കും. കേരളത്തില്‍ തുടരാനാണ് ആഗ്രഹം. പിണറായി സര്‍ക്കാരിനെതിരായ സമരങ്ങളും ക്യാംപെയ്‌നുകളിലും പങ്കെടുക്കണം. പാര്‍ട്ടിയെ തിരുത്തിക്കാനുള്ള ആളോ അതിനുള്ള ആവതുള്ള ആളോ അല്ല. പക്ഷേ ഞാന്‍ അഭ്യര്‍ഥിക്കും.''- അബിന്‍ വര്‍ക്കി പറഞ്ഞു. 

അതേസമയം, കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം കെ.പി.സി.സി പ്രസിഡന്ററ് സണ്ണി ജോസഫ് തള്ളി. കേരളത്തില്‍ നിന്ന് രാജ്യം മൊത്തം പ്രവര്‍ത്തിക്കാമല്ലോ.. അതിനെന്താ കുഴപ്പമെന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. 

വിവാദത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ച ഒഴിവില്‍ തിങ്കളാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ ഒ.ജെ.ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി എഐസിസി നിയമിച്ചത്. തൃശൂര്‍ സ്വദേശിയായ ജനീഷ് 2013 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. 

യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തു. അബിന്‍ വര്‍ക്കിയെക്കൂടാതെ, കെ.എം അഭിജിത്തിനെയും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. 

മഹിപാല്‍ ഗധാവി, സദഫ് ഖാന്‍, ലില്ലി ശ്രിവാസ് എന്നിവരും ദേശീയ സെക്രട്ടറിമാരാണ്. കരണ്‍ ചൗരസ്യയാണ് ജോയിന്റ് സെക്രട്ടറി. 

വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ച് 51 ദിവസത്തിനുശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തിയിരിക്കുന്നത്. അബിന്‍ വര്‍ക്കിയുടെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും സാമുദായിക സന്തുലനം തടസമായി.  യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി നടത്തിയ തിരഞ്ഞെടുപ്പില്‍ മാങ്കൂട്ടത്തിലിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് വന്ന അബിന്‍ വര്‍ക്കിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുളള നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും എ.ഐ.സി.സിയുടെ തീരുമാനം മറ്റൊന്നായിരുന്നു. 

English Summary: Youth Congress national secretary Abin Varghese has publicly expressed dissatisfaction over his recent appointment, stating he prefers to continue political activities in Kerala. Despite being appointed to a national role, Abin urged the party leadership to allow him to work from Kerala, citing the upcoming crucial elections in the state and his desire to be part of campaigns against the Pinarayi Vijayan government.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  a day ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  a day ago
No Image

പോർച്ചുഗൽ ഇതിഹാസം വീണു: ചരിത്രത്തിൽ ആദ്യമായി ആ ദുരന്തം റൊണാൾഡോയ്ക്ക്; ലോകകപ്പ് യോഗ്യതയ്ക്ക് തിരിച്ചടി

Football
  •  a day ago
No Image

നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്

National
  •  a day ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: ദേശീയപാത അതോറിറ്റി അടിയന്തര സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു 

Kerala
  •  a day ago
No Image

യുഎസില്‍ താരിഫ് വെട്ടിക്കുറച്ച് ട്രംപ് : ബീഫിനും കോഫിക്കും പുറമേ നേന്ത്രപ്പഴമടക്കമുള്ള ഭക്ഷണസാധനങ്ങള്‍ക്ക് വില കുറയും

International
  •  a day ago
No Image

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ്സുകാരിയെ ഇരുകരണത്തും അടിച്ചു, കവിളിൽ കടിച്ചു: 30-കാരൻ അറസ്റ്റിൽ

crime
  •  a day ago
No Image

പ്രണയം നടിച്ച് യുവാവിന്റെ പുതിയ സ്കൂട്ടറും ഫോണും തട്ടിയെടുത്തു; യുവതിയും സുഹൃത്തും പിടിയിൽ

crime
  •  a day ago
No Image

സുഡാനിലേക്ക് ആയുധക്കടത്തിന്: യു.എ.ഇ പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി; പ്രതികളെ വിചാരണയ്ക്ക് റഫർ ചെയ്യും

uae
  •  a day ago
No Image

മോദിയെയും,സ്റ്റാലിനെയും,മമതയെയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ; സ്വന്തം കാര്യത്തിൽ വൻ പരാജയമായി പ്രശാന്ത് കിഷോർ

National
  •  a day ago