HOME
DETAILS

ദീപാവലിക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടോ? ഈ ആറ് വസ്തുക്കൾ കൊണ്ടുപോകരുതെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ റെയിൽവേ

  
October 14, 2025 | 10:09 AM

indian railways issues safety advisory for diwali travelers

മുംബൈ: ദീപാവലിക്ക് ട്രെയിനിൽ യാത്ര പോകുന്നവർ ലഗേജ് തയ്യാറാക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിയണം. ഇന്ത്യൻ റെയിൽവേ ഒരു പ്രധാന അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദീപാവലിക്കാലത്ത് എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ, ചില വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകരുതെന്ന് റെയിൽവേ അഭ്യർത്ഥിച്ചു.

ഔദ്യോഗിക നിർദ്ദേശങ്ങൾ പ്രകാരം, യാത്രക്കാർ താഴെപ്പറയുന്ന ആറ് വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നത് പൂർണമായും ഒഴിവാക്കണം.

  • പടക്കങ്ങൾ
  • മണ്ണെണ്ണ
  • ഗ്യാസ് സിലിണ്ടറുകൾ
  • സ്റ്റൗ
  • തീപ്പെട്ടി
  • സിഗരറ്റ്

ഒരു ചെറിയ തീപ്പൊരി പോലും വലിയ അപകടത്തിന് കാരണമാകാം. അതിനാൽ തന്നെ എളുപ്പത്തിൽ തീ പിടിക്കുന്നതോ കത്തുന്നതോ ആയ വസ്തുക്കളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദീപാവലി, ഛത് പൂജ തുടങ്ങിയ ഉത്സവങ്ങൾ അടുത്തതിനാൽ തന്നെ ട്രെയിനുകളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കും. ഈ സാഹചര്യത്തിൽ ഒരു ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തത്തിലേക്ക് നയിക്കാം. ഇക്കാര്യങ്ങൾ മനസ്സിലാക്കിയാണ് റെയിൽവേ മുൻകരുതലുകൾ നിർദ്ദേശിച്ചിരിക്കുന്നത്. ട്രെയിനുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന ദീപാവലി സമയത്ത് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നത് യാത്ര സുഗമവും സുരക്ഷിതവുമാക്കാൻ സഹായിക്കും.

Indian Railways has issued a safety advisory for passengers traveling during the Diwali festival, urging them to avoid carrying certain items on trains. Prohibited items include firecrackers, kerosene oil, gas cylinders, stoves, matchboxes, and cigarettes, as they pose a significant risk to passenger safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  2 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  2 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: ബി.ജെ.പി എംഎൽഎക്കെതിരെ കേസെടുത്ത് പൊലിസ്

National
  •  2 days ago
No Image

ഈ പരമ്പരയിലുമില്ല; ഐതിഹാസിക നേട്ടത്തിനായുള്ള സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

Football
  •  2 days ago
No Image

'മാതാപിതാക്കളോട് നീതി പുലർത്താനായില്ലെന്ന് കുറിപ്പ്'; നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

റോഡരികിൽ നിർത്തിയ കാറിലേക്ക് ഇടിച്ചു കയറി മറ്റൊരു കാർ; നടുക്കുന്ന അപകടത്തിന്റെ വീഡിയോ പങ്കുവെച്ച് അബൂദബി പൊലിസ്

uae
  •  2 days ago
No Image

അട്ടപ്പാടിയിൽ വീട് ഇടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ഒരു കുട്ടിക്ക് ഗുരുതര പരുക്ക്

Kerala
  •  2 days ago
No Image

'ഈ പാനീയം കുടിച്ച്' അമിത വേഗത്തിൽ വാഹനമോടിക്കുന്നത് അപകടകരം; യുഎഇയിലെ ഡ്രൈവർമാർക്ക് ഡോക്ടർമാരുടെ മുന്നറിയിപ്പ്

uae
  •  2 days ago
No Image

ലോകകപ്പ് നേടാൻ ഞങ്ങളെ സഹായിച്ചത് അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ്: ഹർമൻപ്രീത് കൗർ

Cricket
  •  2 days ago