മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം
മനാമ: ബഹ്‌റൈനിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്‌റൈന്‍ ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ മനാമ റിഫയിലെ ഉപ പ്രധാനമന്ത്രിയുടെ കൊട്ടാരത്തില്‍ സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ ബഹുമാനാര്‍ത്ഥം ഉപ പ്രധാനമന്ത്രി അദ്ദേഹത്തിന് ഉച്ചവിരുന്ന് നല്‍കി. ബഹ്‌റൈന്‍ വാണിജ്യവ്യവസായ മന്ത്രി അബ്ദുള്ള ആദില്‍ ഫക്രു, ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ്, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലി, ലുലു ബഹ്‌റൈന്‍ ഡയരക്ടര്‍ ജൂസര്‍ രൂപാവാല, വര്‍ഗീസ് കുര്യന്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള എന്നിവരും സംബന്ധിച്ചു.
Kerala Chief Minister Pinarayi Vijayan, who arrived in Bahrain, was received by Bahraini Deputy Prime Minister Sheikh Khalid bin Abdullah Al Khalifa at the Deputy Prime Minister's Palace in Riffa, Manama.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."