ഈദ് അല്‍ ഇത്തിഹാദ് യൂനിയന്‍ മാര്‍ച്ച്: രജിസ്‌ട്രേഷന്‍ നാളെ മുതല്‍
അബൂദബി: വരാനിരിക്കുന്ന യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വദേശി പങ്കാളിത്തത്തോടെയുള്ള യൂനിയന്‍ മാര്‍ച്ച് യു.എ.ഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് പ്രഖ്യാപിച്ചു. 2025 ഡിസംബര്‍ 4ന് അബൂദബി അല്‍ വത്ബയിലുള്ള ശൈഖ് സായിദ് ഫെസ്റ്റിവല്‍ സൈറ്റിലാണ് പരേഡ് നടക്കുക.
54ാമത് ദേശീയ ദിന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 800 3300 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. രജിസ്‌ട്രേഷന്‍ നാളെ മുതല്‍ 26 വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും, വൈകീട്ട് നാലു മുതല്‍ 7 വരെയും ലഭ്യമാകും.
യു.എ.ഇ ദേശീയ ദിനാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങുമ്പോള്‍, ഈ വര്‍ഷം അനാച്ഛാദനം ചെയ്ത ലോഗോയുടെ ശരിയായ ഉപയോഗത്തിനായി അധികൃതര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആദ്യകാല തെരുവ് അടയാളങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ശൈഖ് സായിദിനുള്ള ആദരാഞ്ജലിയായാണ് ഈ ഡിസൈന്‍.
ആഘോഷങ്ങളില്‍ ഭാഗമാകാന്‍ പൊതുജനങ്ങളോട് 'ഈദ് അല്‍ ഇത്തിഹാദ്' സംഘാടകര്‍ അഭ്യര്‍ഥിച്ചു. തങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ ഉപയോഗപ്പെടുത്താനും, ദേശീയ ദിനത്തിനായി ഔദ്യോഗിക ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യാന്‍ സഹായിക്കാനും സംഘാടകര്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."