HOME
DETAILS

പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക്; ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിലെത്താനിരിക്കെ പ്രതിഷേധം, ഉന്തും തള്ളും

  
Web Desk
October 21, 2025 | 5:37 AM

kozhikode- new palayam-market-inaguration protest

കോഴിക്കോട്: നഗരത്തിന്റെ മുഖച്ഛായ മാറ്റും വിധത്തില്‍ അത്യാധുനിക രീതിയില്‍ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാര്‍ക്കറ്റുകളിലൊന്നായ കല്ലുത്താന്‍കടവിലെ ന്യൂ പാളയം മാര്‍ക്കറ്റ് ഉദ്ഘാടനത്തിനിടെ വന്‍ പ്രതിഷേധം. ഉദ്ഘാടനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് പ്രതിഷേധം ഉണ്ടായിരിക്കുന്നത്. ന്യൂ പാളയം മാര്‍ക്കറ്റിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. 

ഇതിനിടെ പൊലിസും  പ്രതിഷേധക്കാരും തമ്മിലും ഉന്തും തള്ളുമുണ്ടായി. പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവര്‍ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധക്കാര്‍ കൂകി വിളിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. 

പച്ചക്കറി മാര്‍ക്കറ്റിലെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ് ഉദ്ഘാടനം മന്ത്രി എം.ബി രാജേഷും ഹോള്‍സെയില്‍ ആന്‍ഡ് ഓപണ്‍ മാര്‍ക്കറ്റ് ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസുമാണ് നിര്‍വഹിക്കുന്നത്. മേയര്‍ ബീനാ ഫിലിപ്പ് അധ്യക്ഷയാകും. കോര്‍പറേഷന്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കിയ ആദ്യത്തെ ബൃഹദ് പദ്ധതിയാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നതെന്ന് മേയര്‍ അറിയിച്ചു. 100 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ണമായും പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കല്ലുത്താന്‍കടവ് ഏരിയ ഡെവലപ്മെന്റ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കിയത്. 2009ലാണ് പദ്ധതിയുടെ കരാര്‍ ഒപ്പുവച്ചത്. കല്ലുത്താന്‍കടവിലെ ചേരി നിവാസികളെ പുനരധിവസിപ്പിച്ചതിന്റെ പിന്നാലെയാണ് മാര്‍ക്കറ്റ് സമുച്ചയത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. പദ്ധതി നടപ്പാക്കുന്നതിനായി 27 കോടിയോളം രൂപ ചെലവഴിച്ച് കോര്‍പറേഷന്‍ സ്ഥലം ഏറ്റെടുത്തിരുന്നു. പാളയം മാര്‍ക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളോട് കൂടിയുള്ളതാണ് കല്ലുത്താന്‍ കടവിലെ ന്യൂ പാളയം മാര്‍ക്കറ്റ്. 

അഞ്ചര ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയത്തില്‍ ആറ് ബ്ലോക്കുകളായിട്ടാണ് മാര്‍ക്കറ്റ് നിര്‍മിച്ചത്. പ്രധാന ബ്ലോക്കിന്റെ മുകള്‍ഭാഗത്തുള്‍പ്പെടെ സജ്ജീകരിച്ചിരിക്കുന്ന പാര്‍ക്കിങ്ങില്‍ ഒരേ സമയം 500 ഓളം വാഹനങ്ങള്‍ക്ക് സുഗമമായി പാര്‍ക്ക് ചെയ്യാം. 

മൂന്നരലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ചിരിക്കുന്ന സമുച്ചയത്തില്‍ 300 ഓളം ഫ്രൂട്സ് ആന്‍ഡ് വെജിറ്റബിള്‍ ഷോപ്പുകളാണ് ഉള്‍ക്കൊള്ളുന്നത്. ഇതിനുപുറമെ അനുബന്ധ കച്ചവടക്കാര്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. പാളയം മാര്‍ക്കറ്റ് അവിടെനിന്ന് മാറ്റുന്നതിന്റെ ഭാഗമായി തൊഴില്‍ രഹിതരാവാനിടയുള്ള പാളയത്തെ ഉന്തുവണ്ടി പെട്ടിക്കട കച്ചവടക്കാരെ കൂടി മാര്‍ക്കറ്റിന്റെ ഭാഗമാക്കുന്നുണ്ട്. ഇതോടൊപ്പം സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വിനോദത്തിനുള്ള സൗകര്യങ്ങള്‍ കൂടി സജ്ജീകരിക്കുമെന്ന് മേയര്‍ പറഞ്ഞു. 

നഗരഹൃദയമായ പാളയത്തെ ജനത്തിരക്കും ഗതാഗത  തടസങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചത്. 

English summary: In Kalluthankadavu, Kozhikode, the new “New Palayam Market” is being inaugurated. The complex is built on about 5.5 acres, accommodates approximately 310 shops for fruits and vegetables, along with parking for 500 vehicles and other modern facilities.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചുവരവ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി; വമ്പൻ പോരാട്ടത്തിനൊരുങ്ങി പന്ത്

Cricket
  •  3 hours ago
No Image

ഗ്രീൻ സിറ്റി ഇനിഷ്യേറ്റീവ് പദ്ധതിക്ക് തുടക്കം കുറിച്ച് മദീന; 21 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യം

uae
  •  4 hours ago
No Image

പി.എം ശ്രീ പദ്ധതി നടപ്പിലാക്കാൻ സന്നദ്ധതയറിയിച്ച് കേരളം കത്തയച്ചത് 2024ൽ; സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് പുറത്ത്

Kerala
  •  4 hours ago
No Image

നടപ്പാതകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേപ്പെടുത്താൻ സഊദി; തീരുമാനവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങ് മന്ത്രാലയം

uae
  •  4 hours ago
No Image

കനത്ത മഴ: ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  4 hours ago
No Image

രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം

National
  •  5 hours ago
No Image

ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും

Kuwait
  •  5 hours ago
No Image

ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസിലെ ഷട്ട്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക്

International
  •  5 hours ago
No Image

പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ? 

Kerala
  •  5 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

Kerala
  •  5 hours ago


No Image

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

latest
  •  6 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  6 hours ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

crime
  •  7 hours ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  7 hours ago