HOME
DETAILS

രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം

  
October 21, 2025 | 9:47 AM

lokpal tender invited for seven bmw cars

ന്യൂഡൽഹി: രാജ്യത്തെ അഴിമതി രഹിതമാക്കാൻ സ്ഥാപിച്ച ലോക്പാലിന് ആഡംബരമോഹം. ഏഴ് ഹൈ-എൻഡ് ബിഎംഡബ്ല്യു 330 ലി (ലോംഗ് വീൽ ബേസ്) വാഹനങ്ങൾ വാങ്ങാൻ ലോക്പാൽ ടെൻഡർ വിളിച്ചു. ഒക്ടോബർ 16 ന് പുറത്തിറക്കിയ ടെൻഡർ പ്രകാരം വെള്ള നിറത്തിലുള്ള ഏഴ് ബിഎംഡബ്ല്യു കാറുകൾ ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത്. 70 ലക്ഷം രൂപ വിലവരുന്നതാണ് ഒരു കാർ. സംഭവം രാഷ്ട്രീയ വിവാദമായിട്ടുണ്ട്.

ലോക്പാലിന്റെ ചെയർപേഴ്‌സൺ, മുൻ സുപ്രിം കോടതി ജസ്റ്റിസ് അജയ് മണിക്‌റാവു ഖാൻവിൽക്കർ ഉൾപ്പെടെ ഓരോ അംഗത്തിനും ഒന്ന് വീതം കാറുകളാണ് വാങ്ങുന്നത്. ഓരോ കാറിനും 70 ലക്ഷം രൂപയാണ് വില. അതായത് ആകെ 7 പേർക്ക് വേണ്ടി 5 കോടിയുടെ കാറുകൾ! ഒരു ചെയർപേഴ്‌സണും മറ്റ് ആറ് അംഗങ്ങളും അടങ്ങുന്ന ഏഴംഗ അഴിമതി വിരുദ്ധ സമിതിക്കായാണ് ഏഴ് കാറുകൾ ക്ഷണിച്ചത്. 

ടെൻഡർ പ്രകാരം, രണ്ടാഴ്ചയ്ക്കുള്ളിൽ കാറുകൾ ഡെലിവർ ചെയ്യണമെന്ന് രാജ്യത്തെ അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാൻ ആവശ്യപ്പെടുന്നു. ലോക്പാൽ ഓഫീസിലെ ഡ്രൈവർമാർക്കും ജീവനക്കാർക്കും കാറുകളുടെ ഇലക്ട്രോണിക് സംവിധാനങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് പഠിപ്പിക്കുന്നത് ഉൾപ്പെടെ ഏഴ് ദിവസത്തെ 'പരിശീലനം' നൽകാൻ കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിനോട് ലോക്പാൽ ആവശ്യപ്പെടുമെന്ന് ദേശീയ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

 

ടെൻഡർ വന്നതിന് പിന്നാലെ സംഭവം വിവാദമായി. ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവർ അഴിമതി വിരുദ്ധ സംഘടനയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ അഴിമതിയിൽ വിഷമിക്കാത്തവരും ആഡംബരങ്ങളിൽ സന്തുഷ്ടരുമായ ദാസന്മാരെ നിയമിച്ചുകൊണ്ട് ലോക്പാലിനെ തകർക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് പ്രശാന്ത് ഭൂഷൺ ആരോപിച്ചു. 

 

2013 ലെ ലോക്പാൽ, ലോകായുക്ത നിയമപ്രകാരം ഇന്ത്യയിൽ സ്ഥാപിതമായ ഇത്തരത്തിലുള്ള ആദ്യത്തെ സ്ഥാപനമാണ് ലോക്പാൽ ഓഫ് ഇന്ത്യ. ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിനാണ് ലോക്പാൽ സ്ഥാപിതമായത്. എന്നാൽ മോദി സർക്കാർ ഇതിനെ നിർജീവമാക്കിവെച്ചിരിക്കുകയാണ് എന്നാണ് ആരോപണം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  21 hours ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  a day ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  a day ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  a day ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  a day ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  a day ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  a day ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  a day ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  a day ago