ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ
വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ ടർമസ് അയ്യാ ഗ്രാമത്തിൽ ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ കർഷകയായ സ്ത്രീയെ വടികൊണ്ട് ക്രൂരമായി ആക്രമിച്ച് സയണിസ്റ്റ് തീവ്രവാദി. ആക്രമണത്തിൽ 55 വയസ്സുകാരിയായ സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. അഫാഫ് അബു ആലിയ (ഉമ്മു സാലിഹ്) എന്ന സ്ത്രീക്കാണ് മർദ്ദനമേറ്റത്. മുഖംമൂടി ധരിച്ചെത്തിയ സയണിസ്റ്റ് തീവ്രവാദി യാതൊരു പ്രകോപനവുമില്ലാതെ ഇവരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
ആക്രമണത്തിന്റെ ദൃശ്യങ്ങൾ യുഎസ് പത്രപ്രവർത്തകനായ ജാസ്പർ നഥാനിയേൽ വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വലിയ മരത്തടി പോലുള്ള വടികൊണ്ട് അക്രമി ആലിയയുടെ തലയിൽ ആവർത്തിച്ച് അടിക്കുന്നത് വീഡിയോയിൽ കാണാം. മർദനമേറ്റതിനെ തുടർന്ന് അവർ ബോധരഹിതയായി വീണു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആലിയയെ ഉടൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
October 19, 2025. On the first day of the olive harvest in Turmus'ayyer, the Israeli Defense Force leads a group of farmers directly into a brutal ambush by armed settlers. These people need to be in prison by tomorrow, and the people of this village, and all across Palestine,… https://t.co/i4PbG9jn4j pic.twitter.com/i67CjLB2gg
— jasper nathaniel (@infinite_jaz) October 19, 2025
സൈന്യത്തിനെതിരെ ആരോപണം
ഒലിവ് വിളവെടുപ്പിന് ഫലസ്തീനികളെ സഹായിക്കാൻ എത്തിയ ഒരു വിദേശ പൗരനും ഒരു ഫലസ്തീൻകാരനും ഉൾപ്പെടെ മറ്റ് രണ്ട് പേർക്ക് കൂടി ആക്രമണത്തിൽ പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.
സംഭവം നടന്നതിന് ശേഷം തങ്ങളുടെ സൈന്യം സ്ഥലത്തെത്തി ഏറ്റുമുട്ടൽ അവസാനിപ്പിച്ചെന്നും കുടിയേറ്റക്കാരുടെ അക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും സയണിസ്റ്റ് അധിനിവേശ സേന (ഐഡിഎഫ്) പ്രതികരിച്ചു. എന്നാൽ വീഡിയോ പകർത്തിയ പത്രപ്രവർത്തകൻ നഥാനിയേൽ ഈ അവകാശവാദം നിഷേധിച്ചു. ആക്രമണം നടക്കുന്ന സമയത്ത് ഇസ്റാഈലി സൈന്യം സ്ഥലത്ത് എത്തിയില്ലെന്നും കുടിയേറ്റക്കാർ ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സൈന്യം വേഗത്തിൽ ഓടി രക്ഷപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
യുഎൻ റിപ്പോർട്ടർ ആശങ്ക അറിയിച്ചു
വർഷങ്ങളായി ഇസ്റാഈൽ നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഇത്തരം ആക്രമണങ്ങൾ തുടരുകയാണെന്ന് ഫലസ്തീനിലെ മനുഷ്യാവകാശ സ്ഥിതിഗതികളെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബാനീസ് പറഞ്ഞു.
"രണ്ട് വർഷമായി ലോകം ഇത്തരം കാഴ്ചകൾ വെസ്റ്റ് ബാങ്കിൽ നിന്ന് കണ്ടുകൊണ്ടിരിക്കുകയാണ്," അവർ എക്‌സിൽ കുറിച്ചു.
സംഭവത്തിൽ ഇസ്റാഈൽ അധികൃതർ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ടർമസ് അയ്യയിലെ 80% നിവാസികൾക്കും യുഎസ് പൗരത്വമുണ്ട്.
a masked israeli settler clubbed 55-year-old afaf abu alia unconscious with a wooden stick while she harvested olives in turmus ayya village, west bank, on october 19, 2025, in a filmed attack captured by american journalist jasper liff; the unprovoked assault hospitalized her critically and injured two international activists amid settler raids on farmers. the un humanitarian office documented 71 settler attacks this month, while palestinian foreign ministry and global rights groups condemned the violence as part of escalating west bank aggression during olive season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."