HOME
DETAILS

ദിനേന ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം കോഴി മാലിന്യം; സംസ്‌കരണ ശേഷി 30 ടണ്ണും - വിമര്‍ശനം ശക്തം

  
October 23, 2025 | 2:55 AM

kozhikode fresh cut factory conflict investigation intensified

 

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറി സംഘര്‍ഷത്തിലെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ആക്രമണം നടന്ന് രണ്ട് ദിവസമായിട്ടും പൊലിസിന് ആരെയും പിടികൂടാനായില്ല. സമരസമിതി നേതാക്കളടക്കമുള്ളവര് ഒളിവിലാണ്. സംഭവത്തില്‍ 30 പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമക്കുറ്റവുമാണ്. കോഴിക്കോട് ജില്ലയില്‍ പ്രതിദിനം ഉണ്ടാകുന്നത് 100 ടണ്ണില്‍ അധികം ചിക്കന്‍ മാലിന്യങ്ങളാണ്.

അവധി ദിനങ്ങളിലും ആഘോഷ ദിവസങ്ങളിലും ഇത് ഇരട്ടിയാകുന്നുമുണ്ട്. സംസ്‌കരിക്കാന്‍ ഉള്ളത് താമരശ്ശേരിയിലെ ഏക കേന്ദ്രവും. എന്നാല്‍ ഫ്രഷ് കട്ട് സംസ്‌കരണ കേന്ദ്രത്തിന്റെ ശേഷി 30 ടണ്‍ മാത്രമാണ്. അതേസമയം ഫ്രഷ് കട്ട് ദിവസവും ശേഖരിക്കുന്നത് 100 ടണ്‍ മാലിന്യവും. അനുവദിച്ചതിലും അധികം മാലിന്യം ശേഖരിക്കുന്നത് പരിസ്ഥിതി പ്രശ്‌നത്തിനും കാരണമാവുന്നുണ്ട്. 

നിലവില്‍ മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കുന്നില്ലെന്നും പിന്നില്‍ പ്രത്യേക ലോബി പ്രവര്‍ത്തിക്കുന്നതായും ആരോപണങ്ങളും ഉയരുന്നു. അനുമതിക്കായി കാത്ത് നില്‍ക്കുന്നത് നിരവധി സംരംഭകരും. എന്നാല്‍ കോഴിക്കോടിന്റെ സമീപ ജില്ലകളില്‍ ഒന്നിലധികം സംസ്‌കരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഫ്രഷ് കട്ട് സംസ്‌കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാകുമ്പോഴും, പുതിയ സംരംഭങ്ങള്‍ക്ക് ഭരണകൂടം അനുമതി നല്‍കുന്നുമില്ല. അനുമതി ലഭിക്കാത്തതിന് പിന്നില്‍ സ്ഥാപന ഉടമകളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന ഇടപെടലുകളാണെന്നും ആരോപണം.

കോഴിക്കോട് ജില്ലയില്‍ പുതിയ കോഴിയിറച്ചി മാലിന്യ സംസ്‌കരണ കേന്ദ്രം തുടങ്ങാന്‍ അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്നവര്‍ക്ക് അനുമതി ലഭിക്കാത്ത അവസ്ഥയാണ് നിലവില്‍.

 

 

Police have intensified the investigation into the Thamarassery Fresh Cut Factory clash in Kozhikode. Two days after the attack, no arrests have been made, and several protest committee leaders remain absconding. Attempt-to-murder charges have been filed against 30 accused in the case.Kozhikode district produces over 100 tonnes of chicken waste daily, which doubles during holidays and festive seasons. The only authorized waste processing unit in the area — the Fresh Cut processing plant in Thamarassery — has a capacity of just 30 tonnes per day, though it reportedly handles about 100 tonnes daily, raising environmental concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  2 hours ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  2 hours ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  2 hours ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  2 hours ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  3 hours ago
No Image

ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത 

Environment
  •  3 hours ago
No Image

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പിണറായി വിജയന്‍ ഒമാനില്‍; കേരളാ മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം 26 വര്‍ഷത്തിന് ശേഷം 

oman
  •  3 hours ago
No Image

വഖ്ഫ് സ്വത്ത് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി 28ന് പരിഗണിക്കും

Kerala
  •  4 hours ago
No Image

ബഹ്‌റൈനില്‍ മാരക ഫ്‌ളു വൈറസ് പടരുന്നു; താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

bahrain
  •  4 hours ago
No Image

ഡല്‍ഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നില്‍നിന്ന് ഉര്‍ദു മാധ്യമപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി

National
  •  4 hours ago