HOME
DETAILS

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

  
October 23, 2025 | 4:01 AM

Malayali entrepreneurs introduce freehold land project for common people in Ajman

ഷാര്‍ജ: അജ്മാനിലെ മനാമയില്‍ സാധാരണക്കാര്‍ക്കും സാധ്യമാകുന്ന ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതിയുമായി മലയാളി സംരംഭകര്‍. പ്രവാസികള്‍ക്കും മധ്യ വരുമാന കുടുംബങ്ങള്‍ക്കും ആദ്യമായി ഭൂമി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച അവസരം ഒരുക്കുകയാണ് മലയാളികളായ നൗഷാദും നാസിറും. ഇരുവരുടെയും ഉടമസ്ഥതയിലുള്ള എന്‍.എന്‍ റിയല്‍ എസ്റ്റേറ്റിന്റെ ആഭിമുഖ്യത്തിലാണ് അജ്മാനിലെ മനാമയില്‍ ഇടത്തരക്കാര്‍ക്ക് പോലും മികച്ച നേട്ടം കൈവരിക്കാവുന്ന പദ്ധതി ഒരുക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി അജ്മാനിലെ മനാമയില്‍ ഫ്രീ ഹോള്‍ഡ് ഭൂമി സ്വന്തമാക്കുന്നവര്‍ക്ക് മികച്ച നിക്ഷേപ അവസരമാണ് കൈവരിക്കാനാവുകയെന്ന് തങ്ങളുടെ മുന്‍ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതായി ഡയരക്ടര്‍ നൗഷാദ് സലാഹുദ്ദീന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യു.എ.ഇയില്‍ ഭൂമി സ്വന്തമാക്കാനുള്ള പ്രക്രിയയെ കൂടുതല്‍ ലളിതവും സുതാര്യവുമാക്കാന്‍ ഇതുവഴി സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാനാമയില്‍ ഇതിനകം നിരവധി പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി മാനേജിങ് പാര്‍ട്ണര്‍ നാസിര്‍ ബേക്കല്‍ പറഞ്ഞു. മനാമയില്‍ ഭൂമി വാങ്ങിയ എല്ലാ നിക്ഷേപകര്‍ക്കും 18 മാസത്തിനുള്ളില്‍ 100% വരെ മൂല്യവര്‍ധന ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതിയില്‍ ഡൗണ്‍ പേയ്‌മെന്റ് ആവശ്യമില്ല. 15 മാസത്തെ പലിശ രഹിത ഗഡുക്കള്‍, ട്രാന്‍സ്ഫര്‍ ഫീസ് ഇല്ല, ഫ്രീ ഹോള്‍ഡ് രജിസ്‌ട്രേഷന്‍ ചാര്‍ജ് ഇല്ല എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. പാസ്‌പോര്‍ട്ട്, അല്ലെങ്കില്‍ ഐഡി മാത്രം ഉപയോഗിച്ച് യു.എ.ഇ റെസിഡന്‍സ് വിസ ഇല്ലാത്തവര്‍ക്കും ഏത് രാജ്യക്കാര്‍ക്കും ഫ്രീഹോള്‍ഡ് ഉടമസ്ഥാവകാശം ലഭിക്കുമെന്നതും പ്രത്യേകതയാണ്.

കൂടാതെ, ഫ്രീ ഹോള്‍ഡ് ചാര്‍ജ്, ട്രാന്‍സ്ഫര്‍ ചാര്‍ജ് എന്നിവ ഒഴിവാക്കിയാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. കമ്യൂണിറ്റി ഫീസ് ഇല്ലാത്ത ഓപണ്‍ ലേ ഔട്ട് പ്ലോട്ടുകള്‍ ആയതിനാല്‍, ഉപയോക്താവിന്റെ ഇഷ്ടാനുസൃതം വീടുകള്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കാനും ഈ പദ്ധതിയില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.

Summary: Malayali entrepreneurs introduce freehold land project for common people in Ajman

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  5 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  5 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  5 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  5 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  5 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  5 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  5 days ago
No Image

ആ രണ്ട് താരങ്ങൾ ഇന്ത്യൻ ടി-20 ടീമിൽ ഇല്ലാത്തത് നല്ലതാണ്: സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ

Cricket
  •  5 days ago