HOME
DETAILS

ഏഷ്യൻ വൻകരയും കീഴടക്കി കുതിപ്പ്; ചരിത്രത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

  
October 23, 2025 | 7:29 AM

rohit sharma achieved a historical record in asia

അഡലെയ്ഡ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് 265 റൺസ് വിജയലക്ഷ്യം. അഡലെയ്ഡിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 264 റൺസ് നേടിയത്. 

മത്സരത്തിൽ ഇന്ത്യക്കായി മിന്നും പ്രകടനം കാഴ്ചവെച്ചത് രോഹിത് ശർമ്മയാണ്. ആദ്യ ഏകദിനത്തിൽ നിരാശപ്പെടുത്തിയ രോഹിത് ഈ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയാണ് തിളങ്ങിയത്. രോഹിത് 97 പന്തിൽ 73 റൺസ് നേടിയാണ് മികച്ച പ്രകടനം നടത്തിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളും ആണ്  രോഹിത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

 

മത്സരത്തിൽ നേടിയ മൂന്ന് സിക്സുകൾക്ക് പിന്നാലെ സേന രാജ്യങ്ങൾക്കെതിരെ (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ) 150 സിക്സുകൾ നേടുന്ന ആദ്യ ഏഷ്യൻ താരമായി രോഹിത്തിന് സാധിച്ചു. മറ്റ്‌ ഏഷ്യൻ ബാറ്റർമാരെക്കാളും ബഹുദൂരം മുന്നിലാണ് രോഹിത്. 113 സിക്സുകൾ നേടിയ ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യയാണ് രോഹിത്തിന് പുറകിലുള്ളത്. ഷാഹിദ് അഫ്രീദി(103), എംഎസ് ധോണി(83), വിരാട് കോഹ്‌ലി(83) എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ്‌ താരങ്ങൾ.

 

മത്സരത്തിൽ ഇന്ത്യക്കായി ശ്രേയസ് അയ്യരും അർദ്ധ സെഞ്ച്വറിയും നേടി. ശ്രേയസ് അയ്യർ 77 പന്തിൽ ഏഴ് ഫോറുകൾ അടക്കം 61 റൺസാണ് നേടിയത്. 17 റൺസിന്‌ രണ്ട് വിക്കറ്റുകൾ എന്ന നിലയിൽ നിൽക്കെ അയ്യരും രോഹിത്തും ചേർന്ന് 118 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്കായി സൃഷ്ടിച്ചത്. അക്‌സർ പട്ടേൽ 41 പന്തിൽ 44 റൺസും നേടി. അഞ്ചു ഫോറുകളാണ് താരം നേടിയത്.

ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ ആദം സാംപ നാല് വിക്കറ്റും സേവ്യർ ബർലെറ്റ് മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും സ്വന്തമാക്കി. 

അതേസമയം മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഏഴ് വിക്കറ്റുകൾക്കായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. ഈ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. 

ഇന്ത്യ പ്ലെയിങ് ഇലവൻ 

രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സ‌ർ പട്ടേൽ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്. 

ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ 

മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാറ്റ് റെൻഷാ, അലക്സ് കാരി (വിക്കറ്റ് കീപ്പർ),), കൂപ്പർ കോണോളി, മിച്ചൽ ഓവൻ, സേവ്യർ ബാർട്ട്‌ലെറ്റ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ, ജോഷ് ഹേസൽവുഡ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യുദ്ധാനന്തര ഗസ്സയില്‍ ഹമാസിനോ ഫലസ്തീന്‍ അതോറിറ്റിക്കോ ഇടമില്ല, തുര്‍ക്കി സൈന്യത്തേയും അനുവദിക്കില്ല' നെതന്യാഹു 

International
  •  4 hours ago
No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  5 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  5 hours ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  5 hours ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  5 hours ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  6 hours ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  7 hours ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  7 hours ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  7 hours ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  7 hours ago