പി.എം. ശ്രീ കരാറിൽ ഒപ്പിട്ടത് ഇനിയും ചർച്ച ചെയ്യും: മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ല, സി.പി.ഐയുടെ തീരുമാനം ഈ മാസം 27 ന്; വാർത്താസമ്മേളനത്തിൽ തുറന്നടിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ പി.എം. ശ്രീ പദ്ധതിയുടെ കരാറിൽ സർക്കാർ ഒപ്പുവച്ച വിഷയത്തിൽ അതൃപ്തി ശക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതിയിൽ ഒപ്പുവെച്ച നടപടി ഇനിയും ചർച്ച ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വിഷയത്തിൽ എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അറിയിച്ചു. വിഷയത്തിൽ തീരുമാനം ഈ മാസം 27 ന് അറിയിക്കും.
സംസ്ഥാന സർക്കാരിനെതിരേ കടുത്ത വിമർശനമുയർത്തിയ ബിനോയ് വിശ്വം, "മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ, എൽ.ഡി.എഫ്. മാത്രമാണ് ശരി," എന്നും അഭിപ്രായപ്പെട്ടു. ജനങ്ങൾ നൽകിയ വിശ്വാസത്തെ ഭരണപക്ഷം മാനിക്കണം, ഘടകകക്ഷികളെ ഇരുട്ടിൽ നിർത്തിയുള്ള സർക്കാരിന്റെ ഏകപക്ഷീയമായ നീക്കങ്ങൾക്കെതിരായ തൻ്റെ മുൻ നിലപാട് ആവർത്തിക്കുകയായിരുന്നു അദ്ദേഹം.
പി.എം. ശ്രീ പദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി.) ഭാഗമാണെന്നും, അതിനെതിരായ എൽ.ഡി.എഫിന്റെ പൊതുനിലപാടിൽ വെള്ളം ചേർക്കാനാവില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ലോകവസാനം വരെ ദേശീയ വിദ്യാഭ്യാസ നയത്തെ സി.പി.ഐ അംഗീകരിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി
CPI State Secretary Binoy Viswam sharply criticized the Kerala government's move to sign the P.M. Shri scheme agreement, stating the decision would be "discussed further". He expressed grave concern over the lack of consultation, saying there was "no Cabinet collective responsibility" and that the LDF must honor the "public trust" placed in the coalition, implying the unilateral action undermines coalition ethics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."