HOME
DETAILS

സ്‌കൂളില്‍ പോകാന്‍ മടി; കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാതെ കുട്ടി- ഒടുവില്‍ കട്ടിലോടെ കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ സ്‌കൂളിലേക്ക്

  
November 01, 2025 | 6:51 AM

viral video parents carry lazy child to school along with bed

 

 സ്‌കൂളില്‍ പോകാന്‍ ചില കുട്ടികള്‍ക്ക് ഭയങ്കര മടിയാണ്. ചിലരാണെങ്കിലോ മിടുക്കന്‍മാരായി പോവുകയും ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ കുട്ടികള്‍ മടി കാണിക്കുമ്പോള്‍ ഒരു പരിധിവരെ മാതാപിതാക്കളും ആ വാശിക്കു സമ്മതം മൂളുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങനെ മടിയുള്ള കുട്ടിയുടെ വ്യത്യസ്തമായ വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്ന വിഡിയോയില്‍ സ്‌കൂളില്‍ പോവാന്‍ മടി കാണിച്ച ഒരു കുട്ടിയോട് മാതാപിതാക്കള്‍ പ്രതികരിക്കുന്ന രീതിയാണ് ഏറെ രസകരമായത്. 

വിഡിയോയില്‍ സ്‌കൂളില്‍ പോകാന്‍ ഒട്ടും താല്‍പ്പര്യമില്ലാത്ത ഒരു കൊച്ചു കുട്ടിയെയാണ് കാണുന്നത്. സ്‌കൂളില്‍ പോകാതിരിക്കാന്‍ അവന്‍ തന്നാലാകുന്നതെല്ലാം ചെയ്യുന്നുമുണ്ട്. കുട്ടി കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തന്നെ കൂട്ടാക്കുന്നില്ല. കട്ടിലില്‍നിന്നെഴുന്നേല്‍ക്കാതെ കട്ടിലിനെ മുറുകെ പിടിച്ച് അവിടെത്തന്നെ കിടക്കുകയാണ് ചെയ്യുന്നത്.  

അവനെ അനുനയിപ്പിക്കാനുള്ള കുടുംബത്തിന്റെ ആവര്‍ത്തിച്ചുള്ള ശ്രമങ്ങളെയും അവന്‍ തള്ളിക്കളയുകയാണ്. അതേസമയം അവന്റെ വാശി സമ്മതിച്ച് കൊടുക്കാന്‍ വീട്ടുകാരും തയ്യാറാകുന്നില്ല. തുടര്‍ന്ന് അവനെ കട്ടിലോടെ തന്നെ പൊക്കിയെടുത്ത് അവര്‍ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വിഡിയോയില്‍ കാണുന്നത്. തെരുവിലൂടെ കട്ടിലോടെ ചുമന്ന് കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ട് പോകുന്നത് കണ്ട് അമ്പരക്കുന്ന വഴിയാത്രക്കാര്‍ ചിരിക്കുന്നതും വിഡിയോയില്‍ കാണാവുന്നതാണ്.


കുട്ടിക്കൊപ്പം നെറ്റിസെന്‍സ്

ഇതിലെ അതിശയം, സ്‌കൂള്‍ മുറ്റത്തെത്തിയിട്ടും മറ്റ് കുട്ടികള്‍ ക്ലാസ് മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടിട്ടും കുട്ടി കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും തയ്യാറാകുന്നില്ല. ഒടുവില്‍ ഒരു അധ്യാപിക തന്നെ നേരിട്ടെത്തി അവനെ കട്ടിലില്‍ നിന്നും എഴുന്നേല്‍പ്പിക്കാന്‍ ശ്രമം നടത്തുന്നുമുണ്ട്. പക്ഷേ, അതും പരാജയപ്പെടുകയാണ്. സമൂഹ മാധ്യമങ്ങളില്‍ വളരെ വേഗത്തില്‍ വിഡിയോ വൈറലായി. അതേസയം സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയൊരു വിഭാഗവും കുട്ടിക്കൊപ്പമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

രസകരമായ കാഴ്ചയെന്നും ബാല്യകാലത്തിലേക്ക് മടങ്ങിപ്പോയെന്നുമാണ് നിരവധി പേരുടെ കമന്റ്. എവിടെ നിന്ന്, എപ്പോള്‍, ആര്, ചിത്രീകരിച്ചതാണ് വിഡിയോ എന്ന വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍ വിഡിയോയ്ക്ക് താഴെ ചിലര്‍ അഭിപ്രായപ്പെടുന്നത് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുന്നതിനായി ബോധപൂര്‍വം സൃഷ്ടിച്ചതാവാം വിഡിയോഎന്നുമാണ്.

 

A hilarious video is going viral on social media showing parents carrying their child to school along with his bed after he refused to get up.The clip features a young boy who stubbornly refuses to wake up or go to school. Despite repeated efforts by his family to persuade him, the child clings tightly to his bed, unwilling to move.When all attempts fail, the parents decide not to give in to his stubbornness. Instead, they lift the entire bed with the child still lying on it and carry him through the street to school.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആന്ധ്രയില്‍ ക്ഷേത്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു

National
  •  an hour ago
No Image

കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കാതിരിക്കാന്‍ കാരണം മോദി സര്‍ക്കാര്‍; അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം വെറും തട്ടിപ്പ്; കെ സുരേന്ദ്രന്‍ 

Kerala
  •  3 hours ago
No Image

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; വായ്പയെടുത്ത് തിരിച്ചടക്കാത്തവരില്‍ 90 ശതമാനവും ബിജെപിക്കാര്‍ തന്നെ, പാര്‍ട്ടിയെ കുരുക്കിലാക്കി എം.എസ്.കുമാര്‍

Kerala
  •  3 hours ago
No Image

ലോകകപ്പ് ഹീറോ ജെമീമക്കെതിരെ വര്‍ഗീയ വിദ്വേഷം തുപ്പി ബിജെപി നേതാവ് കസ്തൂരി; യേശുവിന് നന്ദി പറഞ്ഞതിന് വിമര്‍ശനം

National
  •  4 hours ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം കെ.ജി ശങ്കരപ്പിള്ളയ്ക്ക്

Kerala
  •  4 hours ago
No Image

കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Kerala
  •  4 hours ago
No Image

യുഎഇ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു

uae
  •  4 hours ago
No Image

ഒന്ന് ശ്രദ്ധിച്ചാല്‍ മതി, നിങ്ങളെപ്പോലെ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം | SIR Tips

Trending
  •  5 hours ago
No Image

'അതിദാരിദ്ര്യമുക്ത കേരളം'; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം 

Kerala
  •  6 hours ago
No Image

‌കൈ നിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിൻ്റെ വിൻ്റർ ഡ്രീംസ് അഞ്ചാം സീസൺ; പ്രമോഷൻ നവംബർ 1 മുതൽ ഫെബ്രുവരി 1 വരെ

uae
  •  6 hours ago


No Image

ബാങ്കിങ്, സാമ്പത്തിക മേഖലയില്‍ ഇന്ന് മുതല്‍ ഈ മാറ്റങ്ങള്‍; പ്രവാസികള്‍ക്കുള്ള ടിപ്പുകളും അറിയാം | New rules from November 1

uae
  •  6 hours ago
No Image

ട്രെയിന്‍ ഇറങ്ങി നേരെ സുഹൃത്തിന്റെ വീടാണെന്നു കരുതി പോയത് മറ്റൊരു വീട്ടില്‍; കള്ളനാണെന്നു കരുതി വീട്ടുകാര്‍ പൊലിസിനെ വിളിച്ചു- പേടിച്ച യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിലേക്ക്- ഒടുവില്‍...

National
  •  7 hours ago
No Image

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  8 hours ago
No Image

ഹെവി ഡ്രൈവർമാർക്ക് റോഡിലെ കാഴ്ച മറയില്ല; ഇന്നു മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ 

Kerala
  •  8 hours ago