HOME
DETAILS

ഹെവി ഡ്രൈവർമാർക്ക് റോഡിലെ കാഴ്ച മറയില്ല; ഇന്നു മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ 

  
November 01, 2025 | 2:23 AM

blind spot mirrors in heavy vehicles to prevent accidents

തൊടുപുഴ: സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ഇന്ന് മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധമാക്കി. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്‌പോട്ടിൽ ഇരുചക്രവാഹന യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടമരണങ്ങൾ ഒഴിവാക്കുന്നതിനുമായാണ് ഈ തീരുമാനം. അടുത്ത കാലത്തുണ്ടായ ഭൂരിഭാഗം അപകടങ്ങളും വലിയ വാഹന ഡ്രൈവർമാർക്ക് കാഴ്ച എത്താത ബ്ലൈൻഡ് സ്‌പോട്ടിൽ  വച്ചാണ് സംഭവിച്ചതെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. 

കഴിഞ്ഞ ഓഗസ്റ്റ് 8 ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ) യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നിർദേശം ലംഘിച്ചാൽ മോട്ടോർ വാഹന വകുപ്പ് ആയിരം രൂപ പിഴയീടാക്കും.

സംസ്ഥാനത്തെ സ്റ്റേജ് കാരിയറുകൾ, ഹെവി ഗുഡ്‌സ് / പാസഞ്ചർ വാഹനങ്ങൾ, കോൺട്രാക്ട് കാരിയേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ എന്നിവയ്ക്ക് ഇന്നു മുതൽ ഫിറ്റ്‌നസ് ടെസ്റ്റിനും ബ്ലൈൻഡ് സ്‌പോട്ട് മിററുകൾ നിർബന്ധമാണ്. വാഹന ഡ്രൈവർക്ക് സാധാരണ കണ്ണാടികളിലൂടെ (സൈഡ് മിററുകൾ, റിയർവ്യൂ മിറർ) നേരിട്ട് കാണാൻ സാധിക്കാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്‌പോട്ടുകൾ. ഈ ബ്ലൈൻഡ് സ്‌പോട്ടുകളിലെ കാഴ്ച പരിമിതി ഒഴിവാക്കാൻ വാഹനങ്ങളുടെ സൈഡ് മിററുകളിൽ അധികമായി സ്ഥാപിക്കുന്ന ചെറിയ കോൺവെക്‌സ് കണ്ണാടികളാണ് ബ്ലൈൻഡ് സ്‌പോട്ട് കണ്ണാടികൾ അഥവാ ഫിഷ് ഐ മിററുകൾ.

ഹെവി വാഹന ഡ്രൈവർമാർക്ക് ബ്ലൈൻഡ് സ്‌പോട്ട് കണ്ണാടികളുടെ ശരിയായ ഉപയോഗത്തിൽ പരിശീലനം നൽകാൻ എല്ലാ റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫിസർമാർക്കും ട്രാൻസ്‌പോർട്ട് കമ്മിഷണർ നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശം പാലിക്കപ്പെട്ടിട്ടില്ല. 

from today, heavy vehicles in the state must have blind spot mirrors to improve road safety and prevent accidents involving pedestrians and two-wheelers.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  4 days ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  4 days ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  4 days ago
No Image

പുടിന്‍ ഇന്ന് ഇന്ത്യയിലെത്തും; നതന്ത്ര, പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കും

International
  •  4 days ago
No Image

ഇടതുകൈയിലെ കൊല്ലം...അട്ടിമറി ലക്ഷ്യംവച്ച് യു.ഡി.എഫും ബി.ജെ.പിയും 

Kerala
  •  4 days ago
No Image

ജനവിധി തേടാന്‍ തമിഴും കന്നഡയും; 51 പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥിയുടെ പേര് ഇതരഭാഷകളില്‍

Kerala
  •  4 days ago
No Image

നിറയുന്നത് തെരുവുവിളക്കുകൾ മുതൽ തെരുവുനായവരെ; പ്രത്യേകം തദ്ദേശ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ

Kerala
  •  4 days ago
No Image

കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

obituary
  •  4 days ago
No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  4 days ago