കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കോഴിക്കോട് : കക്കോടിയില്‍ മതില്‍ ഇടിഞ്ഞു വീണ് രണ്ടു പേര്‍ക്കു പരിക്കേറ്റവരില്‍ ഒരാള്‍ മരണപ്പെട്ടു. തകര്‍ന്ന മതിലിനടിയില്‍ പെട്ട ഒഡിഷ തൊഴിലാളിയാണ് മരിച്ചത്. ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
നിര്‍മാണത്തിലിരുന്ന വീടിന്റെ ചുറ്റുമതില്‍ കെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്. സമീപത്തെ വീടിന്റെ മതില്‍ തൊഴിലാളികളുടെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. താഴെ മതില്‍ കെട്ടുന്നതിനിടെ മുകളില്‍ നിന്ന് പൊളിഞ്ഞു വീഴുകയായിരുന്നു. വെള്ളിമാട് കുന്ന് നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
In Kakodi, Kozhikode, two people were injured after a wall collapsed during construction work. The incident occurred while workers were building the lower section of the wall, when the upper portion suddenly gave way and fell.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."