യുഎഇ പതാക ദിനം: പൗരന്മാരോടും താമസക്കാരോടും പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് ദുബൈ ഭരണാധികാരി; പതാകയിലെ നിറങ്ങൾക്ക് പിന്നിൽ...
അബൂദബി: നവംബർ 3-ന് രാവിലെ 11 മണിക്ക് എല്ലാ പൗരന്മാരോടും താമസക്കാരോടും സ്ഥാപനങ്ങളോടും ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. രാഷ്ട്രത്തോടുമുള്ള പ്രതിബദ്ധതയുടെയും ഐക്യത്തിന്റെയും രാജ്യത്തോടും അതിന്റെ നേതൃത്വത്തോടുമുള്ള വിശ്വസ്തതയുടെയും പ്രതീകമാണ് ഈ പ്രവൃത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ പതാക ദിനം
വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ദേശീയ അഭിമാനം ഉയർത്തിക്കാട്ടുന്ന പതാക ദിനാഘോഷത്തോടനുബന്ധിച്ചാണ് ദുബൈ ഭരണാധികാരിയുടെ പ്രഖ്യാപനം. ഡിസംബർ 2 വരെ നീണ്ടുനിൽക്കുന്ന ദുബൈ എമിറേറ്റിന്റെ ദേശീയ മാസം സംരഭത്തിന്റെ ഭാഗമായി യുഎഇയിലുടനീളം രാഷ്ട്ര പതാകകൾ വ്യാപകമായി പ്രദർശിപ്പിക്കും.
പതാക മര്യാദകൾ
പതാക സ്ഥാപിക്കുമ്പോൾ, അത് മങ്ങുകയോ കീറുകയോ ചെയ്യാതെ, നല്ല നിലയിലാണെന്ന് താമസക്കാർ ഉറപ്പാക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് അടിവരയിട്ടു. തെരുവിന്റെ മധ്യത്തിൽ ലംബമായി തൂക്കിയിടുമ്പോൾ, ചുവന്ന വര മുകളിലും തുടർന്ന് മറ്റ് മൂന്ന് നിറങ്ങളും താഴെയും സ്ഥാപിക്കണം. രാജ്യത്തിന്റെ ഐക്യത്തിനും സമൃദ്ധിക്കും വേണ്ടി നിലകൊള്ളുന്ന ദേശീയ ദിനം, പൗരന്മാർക്കും താമസക്കാർക്കും ഒരുപോലെ അഭിമാനത്തിന്റെ നിമിഷമാണ് സമ്മാനിക്കുന്നത്.
2013-ൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നവംബർ 3 പതാക ദിനമായി വിഭാവനം ചെയ്തത്. 2004-ൽ അന്തരിച്ച പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സ്ഥാനാരോഹണത്തിന്റെ സ്മരണ പുതുക്കുന്ന ദിനം കൂടിയാണിത്.
പാൻ-അറബ് നിറങ്ങൾ, മഹത്തായ അർത്ഥങ്ങൾ
യുഎഇയുടെ പതാകയിലെ നാല് നിറങ്ങൾ പാൻ-അറബ് നിറങ്ങൾ എന്നറിയപ്പെടുന്നു. ഓരോന്നും രാജ്യത്തിന്റെ തനതായ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.
വെള്ള നിറം സൽകർമ്മങ്ങളേയും ഔദാര്യത്തേയും സമാധാനത്തേയും പച്ച നിറം വളർച്ചയേയും സമൃദ്ധിയേയും പ്രതീക്ഷയേയും കറുപ്പ് നിറം ശക്തിയേയും പ്രതിരോധശേഷിയേയും ധൈര്യത്തേയും ചുവപ്പ് രാഷ്ട്രത്തിനായി മുൻ തലമുറ നടത്തിയ ത്യാഗങ്ങളേയുമാണ് പ്രതിനിധീകരിക്കുന്നത്.
വിദ്യാലയങ്ങളിൽ ആഘോഷം
ദേശീയ വികാരം ഉണർത്തുന്ന ഈ ദിവസം രാജ്യത്തുടനീളമുള്ള സ്കൂളുകൾ വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്. വിദ്യാർത്ഥികൾ ദേശീയ വസ്ത്രങ്ങൾ ധരിച്ചും, പതാകയുടെ നിറങ്ങളിലുള്ള വേഷങ്ങളണിഞ്ഞും അസംബ്ലികളിലും പരിപാടികളിലും പങ്കെടുക്കും.
vice president and prime minister of uae, sheikh mohammed bin rashid al maktoum, ruler of dubai, has urged all citizens, residents, and institutions to hoist the uae flag at 11am on monday, november 3, marking uae flag day. this national celebration symbolizes unity, pride, and the country's enduring values, fostering a shared sense of belonging across the emirates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."